Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആദ്യട്രൈമസ്റ്റര് വിചാരിക്കും പോലെ ഈസിയല്ല, അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും
ഗര്‍ഭകാലം പലപ്പോഴും ആദ്യ ദിനം മുതല്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ് എന്നത് പലരും മറക്കുന്നു. എന്നാല്‍ ഗര്‍ഭിണിക്ക് മാത്രം മനസ്സിലാവുന്ന ചില കാര്യങ്ങള്‍ ഈ ഗര്‍ഭകാലത്ത് ഉണ്ടാവുന്നു. പല സ്ത്രീകളും അവരുടെ ശരീരത്തക്കേള് ഈ സമയം കുഞ്ഞിന്റെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രാധാന്യം നല്കുന്നതിനോടൊപ്പം അവനവന്റെ ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കണം. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
പല സ്ത്രീകള്‍ക്കും അവരുടെ ശരീരം അവരുടെ ഉള്ളില്‍ വളരുന്ന പുതിയ ജീവനുമായി പൊരുത്തപ്പെടുന്നതിന് കൂടുതല്‍ സമയം എടുക്കും. എന്നാല്‍ ഈ സമയം പ്രത്യേകിച്ച ആദ്യ ട്രൈമസ്റ്ററില്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും അസ്വസ്ഥതകളും എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സാധാരണ ലക്ഷണങ്ങള്‍
മോണിംഗ് സിക്ക്നസ് എന്ന് വിളിക്കപ്പെടുന്ന ഓക്കാനം, ഏറ്റവും അറിയപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് ഒരു ദിവസത്തിലെ ഏത് സമയത്തും ഇത് സംഭവിക്കാം, ഒരു വിധം ഗര്‍ഭിണികളെയും ഇത്തരം അവസ്ഥകള്‍ ബാധിക്കുന്നു. അതിനോടൊപ്പം തന്നെ ഉണ്ടാവുന്ന ക്ഷീണം മറ്റൊരു സാധാരണ ലക്ഷണമാണ്, കാരണം കുഞ്ഞ് വളരുന്നതിന് അനുസരിച്ച് അതിന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നതിനായി പലപ്പോഴും ശരീരം കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഇതാണ് ക്ഷീണത്തിന് കാരണം.
സ്തനങ്ങളില്‍ മാറ്റങ്ങള്‍
ഗര്‍ഭത്തിന്റെ ആദ്യത്തെ ട്രൈമസ്റ്ററില്‍ കാണപ്പെടുന്ന ഒന്നാണ് സ്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍. ഇതിന്റെ കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. പലപ്പോഴും സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിക്കുന്നത് സ്ത്രീകളുടെ ഗര്‍ഭകാലത്തെ കാണപ്പെടുന്ന ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുപോലെ തന്നെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും വൃക്കകളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നതും മൂലമുണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത്. ഇതും വയറ് വലുതാവുന്നതിന് അനുസരിച്ച് മാറ്റങ്ങള്‍ വന്നു കൊണ്ടേ ഇരിക്കുന്നു.
വൈകാരിക മാറ്റങ്ങള്‍
ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണുകള്‍ പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥയ്ക്ക് കാരണമാകും. പല സ്ത്രീകളും പതിവിലും കൂടുതല്‍ വൈകാരികമോ പ്രതിസന്ധികളോ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന്റിപ്പോര്ട്ട് ചെയ്യുന്നു. ഈ മാറ്റങ്ങള്‍ സാധാരണമാണെങ്കിലും ചിലപ്പോള്‍ ഇത് ഭാവിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവവത്കരിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
ശാരീരിക മാറ്റങ്ങള്‍
ചില സ്ത്രീകള്‍ക്ക് ആദ്യ ട്രൈമസ്റ്ററില്‍ പലപ്പോവും ഭക്ഷണത്തോട് അസ്വസ്ഥതയോ വെറുപ്പോ അനുഭവപ്പെടുന്നു. ഈ ആസക്തികള്‍ ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ, ചിലര്‍ക്ക് മണം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടേക്കാം, ഇത് ഓക്കാനത്തിന് കാരണമാകും. ഇതെല്ലാം തന്നെ ആദ്യ ട്രൈമസ്റ്ററില്‍ കാണപ്പെടുന്ന പ്രശ്നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും.
എപ്പോള്‍ സഹായം തേടണം
മിക്ക ലക്ഷണങ്ങളും സാധാരണമാണെങ്കിലും, ഗുരുതരമായ കേസുകള്‍ക്ക് വൈദ്യസഹായം ആവശ്യമാണ്. ഓക്കാനം നിര്‍ജ്ജലീകരണം അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുന്നുവെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുന്നതിന് മടിക്കേണ്ടതില്ല. നിരന്തരമായ വേദനയോ രക്തസ്രാവമോ ഉണ്ടെങ്കില്‍ അത് ഡോക്ടറെ കണ്ട് പരിഹരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നത് മനസ്സിലാക്കണം.



Click it and Unblock the Notifications
