Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
രണ്ടാം ട്രൈമസ്റ്ററില്‍ ആരോഗ്യം വില്ലനാവുമ്പോള്‍: ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കണം
ഗര്‍ഭകാലം എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഈ സമയം ആരോഗ്യം ശ്രദ്ധിക്കേണ്ടത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ ഗര്‍ഭിണിയില്‍ ഉണ്ടാവാറുണ്ട്. രണ്ടാമത്തെ ട്രൈമസ്റ്റര്‍ മുതലാണ് അത് ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നതും. ഗര്‍ഭാവസ്ഥയുടെ രണ്ടാം ട്രൈമസ്റ്റര്‍ എന്നത് 13 മുതല്‍ 26 വരെ ആഴ്ചകള്‍ നീളുന്നതാണ്. ഇതില്‍ പലപ്പോഴും ആദ്യകാല ലക്ഷണങ്ങളില്‍ നിന്ന് പെട്ടെന്ന് മാറ്റങ്ങള്‍ ഉണ്ടാവുന്നു.
എങ്കിലും രണ്ടാമത്തെ ട്രൈമസ്റ്ററില്‍ കാത്തിരിക്കുന്നത് മറ്റ് ചില വെല്ലുവിളികളാണ്. എന്തൊക്കെയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഗര്‍ഭകാലത്തിന്റെ രണ്ടാമത്തെ ട്രൈമസ്റ്ററില്‍ സ്ത്രീകളെ വലക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം മാറ്റങ്ങള്‍ എപ്രകാരം നിങ്ങളെ ബാധിക്കുന്നു കുഞ്ഞിന്റെ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നോക്കാം.

നടുവേദന
രണ്ടാം ട്രൈമസ്റ്ററില്‍ നടുവേദന സാധാരണമാണ്. കുഞ്ഞ് വളരുമ്പോള്‍, അമ്മയുടെ ശാരീരിക പ്രത്യേകതകളും മാറുന്നു. ഇത് പലപ്പോഴും നിങ്ങളുടെ പേശികളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ചിട്ടയായ വ്യായാമവും ശരിയായ ഭാവവും അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എപ്പോഴും ആരോഗ്യം സംരക്ഷിക്കുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
കാല്‍വേദന
പലപ്പോഴും ഗര്‍ഭകാലം സ്ത്രീകളില്‍ കാല് വേദന ഉണ്ടാകാറുണ്ട്. രക്തചംക്രമണത്തിലോ ഞരമ്പുകളിലെ സമ്മര്‍ദത്തിലോ ഉണ്ടാകുന്ന മാറ്റങ്ങളായിരിക്കാം ഇതിന് പിന്നിലെ പ്രധാന കാരണം. ഉറങ്ങുന്നതിനുമുമ്പ് കൈകാലുകള്‍ നല്ലതുപോലെ സ്ട്രെച്ച് ചെയ്യുന്നതും അതോടൊപ്പം തന്നെ ജലാംശം നിലനിര്‍ത്തുന്നതും അവയുടെ കാഠിന്യം കുറക്കുന്നു. ഇത് സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
നെഞ്ചെരിച്ചില്‍
ഗര്‍ഭപാത്രം വലുതാവുന്നതിന് അനുസരിച്ച് നിങ്ങളുടെ ആമാശയം മുകളിലേക്ക് മാറുന്നു. ഇതിന്റെ ഫലമായാണ് നെഞ്ചെരിച്ചില്‍ സ്ഥിരമാവുന്നത്. ഇത് പലപ്പോഴും കൂടുതല്‍ പ്രകടമാവുന്നത് എരിവുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുമ്പോഴാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വയറിന് അസ്വസ്ഥതയുണ്ടാവുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നത് വഴി ഈ പ്രതിസന്ധിയെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാം.
മലബന്ധം
ഹോര്‍മോണ്‍ മാറ്റങ്ങള്‍ ദഹനത്തെ മന്ദഗതിയിലാക്കുന്നു. പ്രത്യേകിച്ച് സെക്കന്റ് ട്രൈമസ്റ്ററില്‍. ഇത് മലബന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഫൈബര്‍ ധാരാളം കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും സഹായിക്കുന്നു. ഇത് വയറിന്റെ എല്ലാ അസ്വസ്ഥതകളേയും പൂര്‍ണമായും പ്രതിരോധിക്കുന്നു.
ചര്‍മ്മത്തിലെ മാറ്റങ്ങള്‍
ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണുകള്‍ ചര്‍മ്മത്തില്‍ കൂടുതല്‍ കറുപ്പ് ഉണ്ടാക്കുന്നു. കൂടാതെ ചിലരില്‍ മുഖക്കുരു പോലുള്ള ചര്‍മ്മ മാറ്റങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും മൃദുലമായ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ പരിപാലിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ വഷളാവാതെ സംരക്ഷിക്കുന്നു.
ജലദോഷം
ഗര്‍ഭകാലത്ത് പലപ്പോഴും ജലദോഷം വര്‍ദ്ധിക്കുന്നു. അതിന് കാരണം ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും കഫം വര്‍ദ്ധിക്കുന്നു. ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. സ്ഥിരമായി ഇത്തരത്തില്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ഗര്ഭാവസ്ഥകളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സഹായിക്കുന്നു.
മാനസികാരോഗ്യം
പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിങ്ങളില്‍ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. ഇത് നിങ്ങളുടെ ഗര്‍ഭാവസ്ഥയുടെ സെക്കന്റ് ട്രൈമസ്റ്ററില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് വഴി പലപ്പോഴും ഉത്കണ്ഠയും സമ്മര്‍ദ്ദവും ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കമാവുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
