Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഇരട്ട ഗര്‍ഭധാരണത്തില്‍ അമ്മയേക്കാള്‍ ചിന്ത അച്ഛന് വേണം
ഗര്‍ഭകാലം എപ്പോഴും സ്ത്രീകളെ മാത്രം ചുറ്റിപ്പറ്റിയാണ് സംഭവിക്കുന്നത്. അതിനെക്കുറിച്ചുള്ള മുഴുവന്‍ സംസാരവും പലപ്പോഴും അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും മാനസികാരോഗ്യവും എല്ലാം സംബന്ധിച്ചായിരിക്കും. എന്നാല്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ അതിന്റെ സങ്കീര്‍ണതകളെക്കുറിച്ച് കൂടി നാം അറിഞ്ഞിരിക്കണം. പലപ്പോഴും അമ്മയെ പോലെ തന്നെ അച്ഛനും മറ്റ് ബന്ധുക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുഞ്ഞിന്റെ ആരോഗ്യം പോലെ തന്നെ അമ്മയുടെ ആരോഗ്യവും നമ്മുടെ ചിന്ത തന്നെയാണ്.
പലപ്പോഴും നമ്മുടെ കുടുംബങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണത്തില്‍ സംഭവിക്കുന്നുണ്ട്. പ്രധാനമായും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുക എന്നത് സന്തോഷകരമായ ഒരു കാര്യമാണ്, എന്നാല്‍ ഇത് ചില സങ്കീര്‍ണതകള്‍ ഇത് മൂലം ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് നമ്മുടെ കുടുംബാംഗങ്ങളും അറിഞ്ഞിരിക്കണം.

മാസം തികയാതെയുള്ള പ്രസവം
ഇരട്ട ഗര്‍ഭധാരണത്തിന് മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത കൂടുതലാണ്. 37 ആഴ്ചകള്‍ക്കുമുമ്പ് ജനിക്കുന്ന ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസ്സം, മഞ്ഞപ്പിത്തം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് തന്നെ ഈ സമയം ഗര്‍ഭാവസ്ഥ എത്രത്തോളം ഗുരുതരമാണ് എന്നതിനെക്കുറിച്ച് കൃത്യമായി ഡോക്ടറുമായി സംസാരിച്ച് വേണം തീരുമാനം എടുക്കുന്നതിന്. അല്ലാത്ത പക്ഷം അത് അപകടത്തിലേക്ക് എത്തുന്നു.
പ്രീക്ലാമ്പ്സിയയും ഗര്‍ഭകാല പ്രമേഹവും
ഇരട്ടകുട്ടികളെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് പ്രീക്ലാംസിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുകയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അതുപോലെ തന്നെ ഗര്‍ഭകാല പ്രമേഹം മറ്റൊരു ആശങ്കയാണ്, ഭക്ഷണക്രമത്തില്‍ ക്രമീകരണം ആവശ്യമായി വരുന്നതും ഈ സമയം തന്നെയാണ്.
കുഞ്ഞിന്റെ വളര്‍ച്ച
ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ക്ക് ഇരട്ട ഗര്‍ഭാവസ്ഥയില്‍ വളര്‍ച്ചയില്‍ വ്യത്യാസം അനുഭവപ്പെടാം. പതിവ് അള്‍ട്രാസൗണ്ട് പരിശോധന നടത്തുന്നത് പലപ്പോഴും ശിശുക്കളുടെ വളര്‍ച്ച ട്രാക്കുചെയ്യാന്‍ സഹായിക്കുന്നു. ഇത് നേരത്തെ കണ്ടെത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. ഇടക്കിടെ അള്‍ട്രാസൗണ്ട് പരിശോധന നടത്തുകയും വേണം. അല്ലാത്ത പക്ഷം അത് അപകടങ്ങള്‍ ഉണ്ടാക്കാം.
പോഷകങ്ങളുടെ ഉയര്‍ന്ന ആവശ്യം
ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന അമ്മമാരില്‍ ഇരുമ്പ്, കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കണം. മാത്രമല്ല അമ്മമാര്‍ സമീകൃതാഹാരം പാലിക്കണം, സപ്ലിമെന്റുകള്‍ ആവശ്യമായി വന്നേക്കാം. ഒരു ഡയറ്റീഷ്യനുമായി കൂടിയാലോചിച്ചാല്‍ അനുയോജ്യമായ പോഷകാഹാര പദ്ധതി തീരുമാനിക്കേണ്ടതാണ്.
പരിശോധനകള്‍ അത്യാവശ്യം
ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്ന അമ്മമാരില്‍ പലപ്പോഴും ഇടയ്ക്കിടെയുള്ള പരിശോധനകള്‍ അനിവാര്യമാണ്. അള്‍ട്രാസൗണ്ട്, രക്തപരിശോധന, സങ്കീര്‍ണതകള്‍ മനസ്സിലാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡോക്ടറെ കാണുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമം ഉറപ്പാക്കാന്‍ സഹായിക്കുന്നു.
പ്രസവ സമയത്ത് ശ്രദ്ധിക്കണം
മിക്ക ഇരട്ടഗര്ഭധാരണത്തിനും നിങ്ങള്‍ക്ക് കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. പ്രസവസമയത്ത് ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ പലപ്പോഴും സി-സെക്ഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറുമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കണം. ഇതെല്ലാം തന്നെ നിങ്ങളുടെ കുടുംബത്തേയും അറിയിക്കേണ്ടതാണ്.



Click it and Unblock the Notifications
