Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
മുപ്പതിന് ശേഷവും ഗര്‍ഭിണിയാവാം: പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കും ഇക്കാര്യങ്ങള്‍
പ്രായം എന്നത് എപ്പോഴും വളരെയധികം വെല്ലുവിളികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് മുപ്പതുകള്‍ക്ക് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കില്‍ സ്ത്രീകളില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ഗര്‍ഭധാരണം സംഭവിക്കണം എന്നില്ല. ഇനി ഗര്‍ഭിണിയായാലും അത് പല വിധത്തിലുള്ള പ്രതിസന്ധികളും അബോര്ഷന് പോലുള്ളവയും ഗര്ഭകാലത്തുണ്ടാക്കുന്നു. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഏത് മുപ്പതുകളിലും ഗര്‍ഭധാരണ ശേഷിയും പ്രത്യുത്പാദന ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
നിങ്ങളുടെ 30-കളില്‍ ആരോഗ്യകരവും ലളിതവുമായ ഒരു ഗര്‍ഭധാരണം സാധ്യമാവില്ല എന്നില്ല. പക്ഷേ അതിന് വേണ്ടി ആരോഗ്യപരമായും മാനസികപരമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം ആരോഗ്യത്തോടെയുള്ള ഗര്‍ഭകാലവും അതിപ്രധാനമാണ്. പലപ്പോഴും ഇത് ഗര്‍ഭം നിലനിര്‍ത്തുന്നതിനും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ മുപ്പതുകളിലും സ്വാഭാവിക ഗര്‍ഭധാരണത്തിനും പ്രത്യുത്പാദന ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഡോക്ടറെ കാണുന്നതിന് മടി വേണ്ട
നിങ്ങള്‍ മുപ്പതുകളില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികളെങ്കില്‍ ഡോക്ടറെ കണ്ട് പ്രശ്നങ്ങളില്ലെന്നും പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചും മനസ്സിലാക്കുന്നത് നല്ലതാണ്. ഹോര്‍മോണ്‍, ഫെര്‍ട്ടിലിറ്റി പരിശോധനകള്‍ ഉള്‍പ്പെടെയുള്ള പതിവ് മെഡിക്കല്‍ പരിശോധനകള്‍, നിങ്ങളുടെ പ്രത്യുല്പാദന ആരോഗ്യത്തെ ബാധിക്കുന്ന ഏതെങ്കിലും അടിസ്ഥാന പ്രശ്നങ്ങള്‍, ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന മറ്റ് പ്രതിസന്ധികള്‍ എന്നിവ ഉണ്ടോ എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. അചിന് ശേഷം മാത്രം ഗര്‍ഭധാരണത്തിന് ശ്രമിക്കുക.
ജീവിതശൈലി മാറ്റങ്ങള്‍
ജീവിതശൈലിയിലെ മാറ്റങ്ങള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പലപ്പോഴും പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ഉറപ്പു വരുത്തുകയും അതിനനുസരിച്ച് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യണം. അമിതഭാരം പോലുള്ളവതയെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെയുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഗര്‍ഭധാരണത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കും.
വ്യായാമം ശീലമാക്കുക
പലപ്പോഴും വ്യായാമമില്ലാത്തത് നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. അതില്‍ തന്നെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുക. ഇത് അഞ്ച് 30 മിനിറ്റ് വ്യായാമങ്ങള്‍, വേഗതയുള്ള നടത്തം, ജിം സെഷന്, യോഗ, നീന്തല്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ മറ്റേതെങ്കിലും വ്യായാമങ്ങള്‍ എന്നിവയാകാം. ഇതെല്ലാം നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്.
മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. ഇത് നമ്മുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. അതിന്റെ ഫലമായി ആര്‍ത്തവവും അണ്ഡോത്പാദനവും എല്ലാം താളം തെറ്റുന്നു. പുരുഷന്മാരില് പലപ്പോഴും ലൈംഗികാരോഗ്യത്തെ പോലും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. അതുകൊണ്ട് തന്നെ പരമാവധി സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുക.
ഉറക്കം അനിവാര്യം
ഉറക്കം പലപ്പോഴും ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. കാരണം ഉറക്കമില്ലായ്മ നിങ്ങളില്‍ ആയുസ്സിനെ വരെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നിര്ബന്ധമായുംദിവസവും 7-10 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ കൃത്യമാക്കുകയും ആര്‍ത്തവവും അണ്ഡോത്പാദനവും മികച്ചതാക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications