Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഗര്‍ഭകാലം ഈ ചടങ്ങുകളെല്ലാം നിര്‍ബന്ധമോ?
ഗര്‍ഭകാലം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സമയമാണ്. ഈ സമയം പല വിധത്തിലുള്ള ശാരീരിക-മാനസിക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്നു. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ സന്തോഷത്തിന്റേതാക്കി മാറ്റുന്നതിന് വേണ്ടി ചില ചടങ്ങുകളും പലരും നടത്തുന്നു. പരമ്പരാഗതമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന് കൂടി ആക്കം കൂട്ടുന്നതാണ്.
എന്തൊക്കെ ആചാരങ്ങളാണ് ഈ സമയം നടത്തുന്നത്, എന്തിന് വേണ്ടിയാണ് ഇത് നടത്തുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. പലപ്പോഴും അച്ഛനമ്മമാരുടെ സന്തോഷം കൂടി ഈ സമയം ഇത്തരം ചടങ്ങിലൂടെ പ്രകടമാവുന്നു.

സീമന്തം
ഇന്ത്യയില്‍ ഗര്‍ഭകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് സീമന്തം. ഗര്‍ഭത്തിന്റെ ഏഴാം മാസത്തിലാണ് ഈ ചടങ്ങ് സാധാരണയായി നടത്തുന്നത്. അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ചടങ്ങ്. അതുമാത്രമല്ല ഈ സമയം എല്ലാ കുടുംബാംഗങ്ങളും പിന്തുണയും ആശംസയും അനുഗ്രഹങ്ങളും നല്കുന്നു.
ചടങ്ങുകള്‍
അമ്മയുടെ മുഖത്തും കൈകളിലും മഞ്ഞള്‍ പുരട്ടുന്നതോടൊപ്പം തന്നെ ധാരാളം വളകളും അണിയിക്കുന്നു. പോലുള്ള വിവിധ പരമ്പരാഗത ആചാരങ്ങള്‍ സീമന്തം ചടങ്ങില്‍ ഉള്‍പ്പെടുന്നു. ഇത് ദുരാത്മാക്കളെ അകറ്റും എന്നും വിശ്വസിക്കുന്നു. കൂടാതെ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമായി ഗര്‍ഭിണി പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു.
ബേബിഷവര്‍
ബേബി ഷവര്‍ എന്നറിയപ്പെടുന്ന ഈ ചടങ്ങ് ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന മറ്റൊരു പ്രധാന ചടങ്ങാണ്. ഈ സംഭവം സാധാരണയായി ഗര്‍ഭത്തിന്റെ ഏഴാം അല്ലെങ്കില്‍ എട്ടാം മാസത്തിലാണ് നടത്തുന്നത്. കുടുംബത്തിലെയും അയല്‍പ്പക്കത്തേയും സ്ത്രീകള്‍ ഒരുമിച്ചാണ് അമ്മയെ അണിയിച്ചൊരുക്കുന്നത്. ഈ ദിനം അവര്‍ പാട്ടുകള്‍ പാടുന്നു, നൃത്തം ചെയ്യുന്നകയും ചെയ്യും. സമ്മാനങ്ങളും നല്കുന്നു.
പൂജകളും പ്രാര്‍ത്ഥനകളും
ഇത്തരം ചടങ്ങുകള്‍ നടത്തുന്നതോടൊപ്പം ദൈവാനുഗ്രഹത്തിനായി കുടുംബത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നു. സുരക്ഷിതമായ പ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനും ദൈവാനുഗ്രഹം തേടിയാണ് ഈ പൂജകള്‍ നടത്തുന്നത്. ഏഴ് മാസം വരെ സ്ത്രീകള്‍ സ്ഥിരമായി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് പോസിറ്റീവ് എനര്‍ജി നല്‍കും എന്നാണ് വിശ്വാസം.
ഭക്ഷണരീതികള്‍
അമ്മയെയും കുഞ്ഞിനെയും പോഷിപ്പിക്കുക എന്നതാണ് ഈ സമയത്തെ ഉദ്ദേശ്യം. അതിനായി ഗര്‍ഭകാലത്ത് പരമ്പരാഗതമായ പല ഭക്ഷണ രീതികളും ശീലമാക്കുന്നു. അമ്മക്കും കുഞ്ഞിനും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പോഷകസമൃദ്ധമായ ആഹാര രീതികള്‍ അവലംബിക്കുന്നു. ഇരുമ്പ്, കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് സാധാരണയായി അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്.
മുതിര്‍ന്നവരുടെ പങ്ക്
പലപ്പോഴും കുടുംബത്തിലെ മുതിര്‍ന്നവര്‍ അവരുടെ പലസ അനുഭവങ്ങളും സന്തോഷം നല്കുന്ന കാര്യങ്ങളും ഗര്‍ഭിണിയോട് പറയുകയും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. ഭക്ഷണക്രമം, വിശ്രമം, വൈകാരിക ക്ഷേമം എന്നിവയുള്‍പ്പെടെ ഗര്‍ഭാവസ്ഥയുടെ വിവിധ വശങ്ങളെ കുറിച്ച് ഇവര്‍ അമ്മയെ പറഞ്ഞ് മനസ്സിലാക്കുകയും മാനസിക പിന്തുണ നല്‍കുകയും ചെയ്യുന്നു. ശരിക്ക് പറഞ്ഞാല്‍ മാതൃത്വത്ത ആഘോഷിക്കുകയാണ് ചെയ്യുന്നത് ഈ സമയം.



Click it and Unblock the Notifications
