Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കുഞ്ഞിന് കൃത്യമായ തൂക്കവും വളര്‍ച്ചയും 5 ഭക്ഷണങ്ങള്‍ 6 മാസം വരെയെങ്കിലും അമ്മ കഴിക്കണം
ആരോഗ്യം എന്നത് അമ്മക്കും കുഞ്ഞിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും നവജാത ശിശുക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മയേക്കാള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ബന്ധുക്കളായിരിക്കും. അമ്മക്ക് പാലില്ല, അമ്മ വയറ് നിറച്ചും കഴിക്കണം, കുഞ്ഞിന് വിശപ്പ് മാറുന്നില്ല തുടങ്ങി നിരവധി സംസാരം പലപ്പോഴും പ്രസവ ശേഷം ഒരു അമ്മക്ക് കേള്‍ക്കേണ്ടതായി വരും. എന്നാല്‍ ഒരു കുഞ്ഞിന് എന്താണ് നല്‍കേണ്ടത് അതിന് വേണ്ടി താന്‍ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് അമ്മക്ക് കൃത്യമായി അറിയാം.
അമ്മയുടെ പാല് മാത്രമേ ആറ് മാസം വരെ കുഞ്ഞിന് നല്‍കാവൂ. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആറ് മാസത്തിന് ശേഷം മാത്രമേ കുഞ്ഞിന് മറ്റ് ഭക്ഷണങ്ങള്‍ നല്കിതുടങ്ങാവൂ. കുഞ്ഞിന്റെ വളര്‍ച്ചക്കും പോഷകങ്ങള്‍ ലഭിക്കുന്നതിനും വേണ്ടി മുലയൂട്ടുന്ന സമയത്ത് അമ്മ കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാം.

മത്സ്യം
നവജാത ശിശുക്കളുടെ വളര്‍ച്ചയില്‍ പ്രോട്ടീന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതാണ് എന്ന് നമുക്കറിയാം. അമ്മ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന് ആരോഗ്യം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അമ്മ ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. മുലയൂട്ടുന്ന അമ്മമാര്‍ അതുകൊണ്ട് തന്നെ നിര്‍ബന്ധമായും മത്സ്യം കഴിക്കേണ്ടതാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും അമ്മക്കും കുഞ്ഞിനും നല്ലതാണ്. എന്നാല്‍ അധികമസാലയും എണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്ന മത്സ്യവിഭവങ്ങള്‍ പരമാവധി ഒഴിവാക്കണം. അത് ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നു.
പച്ചനിറത്തിലുള്ള പച്ചക്കറികള്‍
പച്ച നിറത്തിലുള്ള പച്ചക്കറികള്‍ നിങ്ങള്‍ കഴിക്കാറുണ്ടോ? എന്നാല്‍ അത് കഴിക്കുന്നത് വഴി പാലുല്‍പ്പാദനം വര്‍ദ്ധിക്കുകയും അത് മാത്രമല്ല കുട്ടികള്‍ക്ക് അത് വഴി ആരോഗ്യം ലഭിക്കുകയും ചെയ്യുന്നു. നവജാതശിശുക്കളുടെ പോഷകാഹാരത്തിന്റെ ഏക സ്രോതസ്സ് മുലപ്പാല്‍ ആണെന്ന് നമുക്കറിയാം. പലപ്പോഴും വേണ്ടത്ര മുലപ്പാല്‍ ലഭിക്കാത്തത് ഭക്ഷണത്തിലെ പച്ചക്കറിയടെ അഭാവം മൂലമായിരിക്കാം. സ്ഥിരമായി പച്ചക്കറി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നമുക്ക് ഇത് കൊണ്ട് ഫലം ലഭിക്കുകയുള്ളൂ. കാരണം പച്ച നിറത്തിലുള്ള പച്ചക്കറികളില്‍ ധാരാളം ഫൈറ്റോ ഈസ്ട്രജന് അടങ്ങിയിട്ടുണ്ട്. ഇത് പാല് ഉല്പാദനത്തിന് സഹായിക്കുന്നു. അതിനാല്‍ ചീര, ബ്രോക്കോളി എന്നിവയുള്‍പ്പെടെ കഴിക്കുന്നത് നല്ലതാണ്.
വിത്തുകള്‍
പല തരത്തിലുള്ള വിത്തുകള്‍ നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. പലപ്പോഴും ഇതിലുള്ള പോഷകങ്ങള്‍ നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നു. അതുപോലെ തന്നെയാണ് ഇത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്കുന്ന ഗുണങ്ങളും പലപ്പോഴും അമ്മക്കും കുഞ്ഞിനും ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇത് വഴി ലഭിക്കുന്നു. ഇത് മുലയൂട്ടുന്ന സമയത്ത് കഴിക്കുന്നവരാണെങ്കില്‍ ആരോഗ്യത്തിനുണ്ടാവുന്ന പല ഗുണങ്ങളും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. അതിന് വേണ്ടി ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍ എന്നിവ കഴിക്കാം.
മാസം
മാസം കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് മുലപ്പാല്‍ നല്കുന്ന അമ്മമാരെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. എന്നാല്‍ മാത്രമേ കുഞ്ഞിന് ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുകയൂള്ളൂ. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യത്തിന് പ്രോട്ടീനും മറ്റും ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല മാസവും മത്സ്യവും ഒരുപോലെ തന്നെ കഴിക്കുന്നതിന് ശ്രദ്ധിക്കണം. വിറ്റാമിന്‍ ബി 12 മാംസത്തില്‍ കാണപ്പെടുന്നു. ഇതുമൂലം അമ്മയുടെ പാലിന്റെ ഉല്പാദനവും വര്‍ദ്ധിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ ശരിയായ തൂക്കത്തിനും വളര്‍ച്ചക്കും ഇവ അത്യാവശ്യമാണ്. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും മാംസം കഴിക്കണം.
കൂണ്
നിങ്ങള്‍ വെജിറ്റേറിയനാണെങ്കില്‍ പ്രോട്ടീന്‍ ശരീരത്തിന് അനിവാര്യമാണ്. മുട്ടയുെ മാംസവും കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത വ്യക്തിയാണെങ്കില്‍ പ്രോട്ടീന്റെ അഭാവം പരിഹരിക്കുന്നതിന വേണ്ടി നിങ്ങള്‍ക്ക് കൂണ് കഴിക്കാം. കാരണം കൂണില്‍ ധാരാളം സെലിനിയം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. നവജാതശിശുവിന്റെ വളര്‍ച്ചയില്‍ ഈ ഘടകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് അമ്മക്കും കുഞ്ഞിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും മുലപ്പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications