Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഗര്‍ഭിണികളില്‍ ഉയര്‍ന്ന ബിപിയും ഓരോ മാസത്തേയും അപകടവും
ഗര്‍ഭകാലം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു സമയം തന്നെയാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്ന ഒരു സമയം തന്നെയാണ് ഗര്‍ഭകാലം എന്നതാണ് സത്യം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ഓരോ സമയവും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എല്ലാ മാറ്റങ്ങളേയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ വേണം ഗര്‍ഭിണികള്‍ മാനസികമായി മുന്നോട്ട് പോവുന്നതിന്.
ഓരോ മാസവും ഓരോ ആഴ്ചയും ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതില്‍ രക്തസമ്മര്ദ്ദത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ചിലരില്‍ കൂടിയ ബിപിയും ചിലരില്‍ കുറഞ്ഞ ബിപിയും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ കൂടിയ ബിപിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

കൂടിയ രക്തസമ്മര്‍ദ്ദം
കൂടിയ രക്തസമ്മര്‍ദ്ദം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെയും കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നതാണ്. എന്നാല്‍ ഇത് ഗര്‍ഭകാലത്ത് വളരെ സാധാരണമാണ് എന്നതാണ് സത്യം. പക്ഷേ ചിലരെങ്കിലും ഇത്തരം അവസ്ഥയില്‍ രക്തസമ്മര്‍ദ്ദത്തിന്റെ ഗുരുതര ഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതിന്റെ ഫലമായി പലപ്പോഴും പ്രീക്ലാംസിയ, നവജാതശിശുവിന്റെ കുറഞ്ഞ ജനനഭാരം, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ പോലുള്ള മറ്റ് സങ്കീര്‍ണതകള്‍ ഉണ്ടാവാം.
ഉപ്പ് ഒഴിവാക്കുക
കൂടിയ രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് വേണ്ടി അത്യാവശ്യമായി ഉപ്പ് കുറക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും സോഡിയത്തിന്റെ അളവ് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. കാരണം ഇത് ഹൈപ്പര്‍ടെന്‍ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഉപ്പിന്റെ അളവ് പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ഗര്‍ഭാവസ്ഥയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നു.

പൊട്ടാസ്യം അടങ്ങിയ പഴങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പൊട്ടാസ്യം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി വാഴപ്പഴം, പൊട്ടാസ്യം, എന്നിവയെല്ലാം അടങ്ങിയ വാഴപ്പഴം, തക്കാളി, മധുരക്കിഴങ്ങ്, കിഡ്നി ബീന്‍സ്, രാജ്മ, തക്കാളി, ഉണക്കമുന്തിരി എന്നിവ കഴിക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയിലെ ഹൈപ്പര്‍ടെന്‍ഷനെ സഹായിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ആക്റ്റീവ് ആയിരിക്കുക
സുഖകരമായ പ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനും വേണ്ടി ഗര്‍ഭകാലത്ത് സ്ത്രീകള്‍ ആക്റ്റീവ് ആയി തുടരുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അമ്മയേയും കുഞ്ഞിനേയും ഒരുപോലെ ബാധിക്കുന്നു. ഇതിന്റെ ഫലമായി രക്തസമ്മര്‍ദ്ദത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സജീവമായി ഇരിക്കുന്നത് തന്നെയാണ് ആദ്യത്തെ കാര്യം. കാരണം ഇതിലൂടെ രക്തചംക്രമണം വര്‍ദ്ധിക്കുകയും ഗര്‍ഭകാലത്തെ രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനോ സാധിക്കുന്നു.

സ്ട്രെസ് കുറക്കുക
മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സമ്മര്‍ദ്ദത്തെ പരമാവധി ഗര്‍ഭകാലത്ത് അകറ്റി നിര്‍ത്താവുന്നതാണ്. ആരോഗ്യപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭകാലത്ത് ഒരു സ്ത്രീ സമ്മര്‍ദ്ദമില്ലാതെ തുടരേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. യോഗ, മെഡിറ്റേഷന്‍ എന്നിവയെല്ലാം സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ഭാരം പതിവായി പരിശോധിക്കുക
ശരീരഭാരം കുറയുന്നതും കൂടുന്നതും വളരെ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. അപകടകരമായ അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. ശരീരഭാരം വര്‍ദ്ധിക്കുന്നത് പലപ്പോഴും ഭക്ഷണശീലങ്ങളിലൂടെ തന്നെയാണ്. അധിക ശരീരഭാരം നിങ്ങളുടെ ആരോഗ്യത്തോടൊപ്പം രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ബിപി കുറക്കാന്‍ സഹായിക്കുന്നവ
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടാതെ രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിനായി ഗര്‍ഭസ്ഥശിശുവിന് ദോഷകരമായ എല്ലാ കാര്യങ്ങളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യസമയത്ത് മരുന്ന് കഴിക്കുക. ആരോഗ്യത്തിന് പ്രതിസന്ധി ഇല്ലാത്ത തരത്തില്‍ എല്ലാ തരത്തിലുള്ള മരുന്നുകളും മെഡിക്കല്‍ ചെക്കപ്പുകളും നടത്തേണ്ടതാണ്. സമ്മര്‍ദ്ദത്തിലാകുമ്പോഴെല്ലാം, നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അത്തരം അവസ്ഥയില്‍ ആരോടെങ്കിലും സംസാരിക്കുന്നതിന് ശ്രദ്ധിക്കാം.



Click it and Unblock the Notifications
