35 കഴിഞ്ഞോ, ഗര്‍ഭധാരണം ബുദ്ധിമുട്ടോ, എന്നാല്‍ ആറ് മാസം കൊണ്ട് ഗര്‍ഭധാരണം സക്‌സസാവും

ഗര്‍ഭധാരണം എന്നത് സ്ത്രീകള്‍ ആഗ്രഹിക്കുന്ന സമയത്ത് സംഭവിക്കേണ്ട ഒന്നാണ്. കാരണം ഇന്നത്തെ കാലത്ത് പല പെണ്‍കുട്ടികളും ജോലിയും കരിയറും സുരക്ഷിതമാക്കിയതിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തുന്നത്. അത് പലപ്പോഴും 30-കളിലാണ് സംഭവിക്കുന്നതും. അതിന് ശേഷം മാത്രമാണ് വിവാഹം എന്നതും കുട്ടികള്‍ എന്നതും പലരും ചിന്തിക്കുന്നത്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രായം കൂടുന്തോറും പ്രത്യുത്പാദന ശേഷി കുറഞ്ഞ് വരുകയാണ് ചെയ്യുന്നത്. 30-കള്‍ക്ക് ശേഷം പലരേയും വന്ധ്യതയിലേക്ക് വരെ എത്തിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ 35-ന് ശേഷവും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരില്‍ നല്ലൊരു ശതമാനം പങ്കാളികളും പരാജയപ്പെടുന്നു. എന്നാല്‍ ഇതെല്ലാവരിലും സംഭവിക്കുന്ന ഒന്നല്ല.

സ്ത്രീകളില്‍ പ്രായമാകുമ്പോഴും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം സ്ത്രീകളും അവരുടെ മുപ്പതുകള്‍ക്ക് ശേഷമാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്. നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സ്വാഭാവിക ഗര്‍ഭധാരണത്തിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ബിഎംഐ, ഓവുലേഷന്‍, ആര്‍ത്തവം എന്നിവയെല്ലാം കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുന്നു. എന്തൊക്കെ കാര്യങ്ങളാണ് 35-ന് ശേഷം നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

pregnancy

പ്രായവും പ്രത്യുത്പാദന ശേഷിയും

പ്രായവും പ്രത്യുത്പാദന ശേഷിയും വളരെയധികം പ്രധാനപ്പെട്ടതാണ്. 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാര്യം എടുക്കുകയാണെങ്കില്‍ പ്രത്യുത്പാദന ശേഷി കുറയുന്നതിന് ഇവരുടെ ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം ഒരു ഘടകം തന്നെയാണ്. ഓരോ സ്ത്രീയും ജനിക്കുമ്പോള്‍ തന്നെ അവര്‍ക്ക് നിശ്ചിത എണ്ണ അണ്ഡങ്ങളും ഉണ്ടാവുന്നു. കാലക്രമേണ ഇവയുടെ അളവിലും ഗുണത്തിലും മാറ്റം വരുന്നു. പ്രായം കൂടുന്തോറും ഇവയുടെ ഗുണങ്ങള്‍ കുറഞ്ഞ് വരുകയാണ് ചെയ്യുന്നത്. എന്നാല്‍ ശരിയായ ജീവിത ശൈലിയും ആരോഗ്യരീതിയും ഭക്ഷണരീതിയും എല്ലാമാണെങ്കില്‍ ഒരു പരിധി വരെ അണ്ഡങ്ങളുടെ ആരോഗ്യം നമുക്ക് കാത്തു സൂക്ഷിക്കാവുന്നതാണ്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

35 വയസ്സിന് ശേഷം

നിങ്ങള്‍ 35 വയസ്സിന് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന വ്യക്തിയാണെന്നുണ്ടെങ്കില്‍ അതിന് വേണ്ടി മാനസികമായും ശാരീരികമായു ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തെ എളുപ്പമാക്കുന്നു. നിങ്ങള്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. ഇത് കൂടാതെ അണ്ഡത്തിന്റെ ആരോഗ്യവും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിനുളള പരിശോധനയും നടത്തണം. ജനിതകപരമായി മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കൂടാതെ അടിസ്ഥാനപരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ദമ്പതികളില്‍ ഇല്ലെന്നതും ഉണ്ടെങ്കില്‍ അതിന് വേണ്ട ചികിത്സ നടത്തുന്നതിനും ശ്രമിക്കണം. മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

pregnancy

പ്രായക്കൂടുതലും സങ്കീര്‍ണതയും

എന്നാല്‍ പ്രായം കൂടുന്തോറും അത് ചില സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കും എന്ന് പലപ്പോവും നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്ന ഒരു സ്ത്രീക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത തുലോം കുറവാണ്. അത് മാത്രമല്ല ഓരോ സ്ത്രീകളുടേയും പ്രത്യുത്പാദന ക്ഷമതയും വ്യത്യസ്തം തന്നെയാണ്. നിങ്ങളുടെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭകാലം തീരുമാനിക്കപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ എല്ലാം ഡോക്ടറുമായി സംസാരിച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭധാരണത്തിന് വേണ്ടി തയ്യാറെടുക്കുക. എന്തെങ്കിലും അസാധാരണത്വങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ഡോക്ടര്‍ ഗര്‍ഭകാലത്ത് ജനിതക പരിശോധന ഉള്‍പ്പടെയുള്ള പരിശോധനകള്‍ ശുപാര്‍ശ ചെയ്യുന്നു.

സ്വാഭാവിക ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍

നിങ്ങളില്‍ സ്വാഭാവിക ഗര്‍ഭധാരണ സാധ്യത 35-ന് ശേഷവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങളുടെ ബിഎംഐ എന്നത് 20-25 ഇടയില്‍ നിലനിര്‍ത്തുക. ഇത് കൂടാതെ ദിവസത്തില്‍ 30 മിനിറ്റ്, ആഴ്ചയില്‍ 3 തവണ ശാരീരിക വ്യായാമം ചെയ്യേണ്ടതാണ്. കൂടാതെ നിങ്ങളുടെ അണ്ഡോത്പാദനം കൃത്യമായിരിക്കുന്നതിനും ഓവുലേഷന്‍ ടെസ്റ്റുകള്‍ നടത്തുന്നതിനും ശ്രദ്ധിക്കുക. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരെങ്കില്‍ ഇവരില്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ട് വ്യായാമം എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. കൂടാതെ മതിയായ ഉറക്കം, സമ്മര്‍ദ്ദം നിയന്ത്രിക്കുക, മദ്യവും കഫീനും കഴിക്കുന്നത് പരിമിതപ്പെടുത്തുക, മറ്റ് ജീവിത ശൈലി രീതികള്‍ എല്ലാം തന്നെ ആരോഗ്യകരമാക്കുന്നതിന് ശ്രദ്ധിക്കുക.

pregnancy

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ എപ്പോള്‍ ഡോക്ടറെ കാണണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ആറ്മാസത്തോളം ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിച്ചിട്ടും വിജയിച്ചില്ലെങ്കില്‍ നിങ്ങള്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. കൂടാതെ നിങ്ങളുടെ പ്രായം 40 വയസ്സിന് അപ്പുറമാണെങ്കിലും ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കുക. സാധാരണയായി 35 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കുമെങ്കിലും, പ്രത്യുത്പാദന സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഇല്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കുന്നു. എങ്കിലും സ്ഥിരമായി ഡോക്ടറെ കാണുന്നതിനും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം.

Story first published: Friday, April 7, 2023, 15:40 [IST]
X
Desktop Bottom Promotion