Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
ഗര്‍ഭകാലത്തെ ഓക്കാനം ബുദ്ധിമുട്ടിക്കുന്നുണ്ടോ? നിയന്ത്രിക്കാന്‍ ചില വഴികള്‍ ഇതാ
ഗര്‍ഭകാലങ്ങളില്‍ ഛര്‍ദ്ദി/ഓക്കാനം/ മനംപിരട്ടല്‍ സാധാരണമാണ്. ഇത് സാധാരണയായി പ്രഭാതങ്ങളിലാണ് കൂടുതലമായി അനുഭവപ്പെടുന്നത്, അതിനാല്‍ ഇതിനെ മോണിംഗ് സിക്ക്നസ് എന്ന് വിളിക്കാറുണ്ട്. എന്നിരുന്നാലും, ദിവസത്തിലെ ഏത് സമയത്തും ഇത് സംഭവിക്കാം. ഗര്‍ഭാവസ്ഥയില്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവ സംഭവിക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് ഹ്യൂമന്‍ കോറിയോണിക് ഗോണഡോട്രോപിന്‍ (എച്ച്സിജി), ഈസ്ട്രജന് തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിക്കുന്നത്.
ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ദഹനനാളത്തെ ബാധിക്കുന്നതോടെയാണ് ഓക്കാനം അനുഭവപ്പെടുന്നത്. കൂടാതെ, ഗര്‍ഭകാലത്ത് ഗന്ധവും രുചിയും വര്‍ദ്ധിക്കുന്നത് ഓക്കാനം അനുഭവപ്പെടുന്നതിന് മറ്റൊരു കാരണമായേക്കാം. ഇത് സാധാരണയായി 6 ആഴ്ച മുതലുള്ള ഗര്‍ഭാവസ്ഥയില്‍ ആരംഭിക്കുകയും 12 മുതല്‍ 14 ആഴ്ച വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. എന്നാല്‍ ചില സ്ത്രീകള്‍ക്ക് ഇത്തരം ഓക്കാനങ്ങള്‍ ഗര്‍ഭകാലം മുഴുവന്‍ നിലനില്‍ക്കുന്നതായി കാണുന്നുണ്ട്. ഗര്‍ഭിണികളിലെ മോണിംഗ് സിക്ക്നസ് അല്ലെങ്കില്‍ ഓക്കാനം നിയന്ത്രിക്കാന്‍ ചില വഴികളുണ്ട്. വിശദമായി അറിയാം:

ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
ലഘു ഭക്ഷണം അമിതമായി ഇടയ്ക്കിടെ കഴിക്കുന്നത് ഗര്‍ഭിണികളുടെ വയര്‍ എപ്പോഴും നിറഞ്ഞിരിക്കുന്നത് ഇടയാക്കും, ഇത് ഓക്കാനം ഉണ്ടാക്കും. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇടവേളകള്‍ നിശ്ചയിക്കുകയും ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും ചെയ്യുക.
ജലാംശം നിലനിര്‍ത്തുക
നിര്‍ജ്ജലീകരണം ഓക്കാനം വര്‍ദ്ധിപ്പിക്കും. അതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസം മുഴുവന്‍ ആവശ്യത്തിന് ദ്രാവകങ്ങള്‍ (പഴച്ചാറുകള്‍ ആരോഗ്യകരമായ പാനീയങ്ങള്‍), പ്രത്യേകിച്ച് വെള്ളം കുടിക്കുക. ഗര്ബിണികളായ സ്ത്രീകള്‍ പ്രതിദിനം കുറഞ്ഞത് 2 ലിറ്റര്‍ വെള്ളം കുടിക്കണം.
പ്രേരക ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഓക്കാനം ഉണ്ടാക്കുന്ന അല്ലെങ്കില്‍ പ്രേരകമാകുന്ന ഭക്ഷണങ്ങളോ മണങ്ങളോ തിരിച്ചറിയുക, തുടര്‍ന്ന് കഴിയുന്നതും അവ ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങള്‍ക്ക് പകരമായി ആരോഗ്യകരമായ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണശീലം പിന്തുടരുക.

ഇഞ്ചി/ ചുക്ക്
ഇഞ്ചി/ ചുക്ക് എന്നിവ ഓക്കാനത്തിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയായി അറിയപ്പെടുന്നു. ഇഞ്ചി ചായ, ഇഞ്ചി മിഠായികള്‍, ഇഞ്ചി തൈര്, ചുക്ക് വെള്ളം എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ ഇഞ്ചി/ ചുക്ക് ഉപയോഗിക്കാന്‍ ശ്രമിക്കുക.
കര്‍പ്പൂരതുളസി
കര്‍പ്പൂരതുളസിക്ക് വയറിനെ ശമിപ്പിക്കാനും ഓക്കാനം ലഘൂകരിക്കാനും കഴിയും. കര്‍പ്പൂരതുളസി ചായ കുടിക്കുകയോ പെപ്പര്‍മിന്റ് സത്ത് അടങ്ങിയ എണ്ണ ശ്വസിക്കുകയോ ചെയ്യാം.
ശുദ്ധവായുവും പുതിയ സുഗന്ധങ്ങളും
ജനാലകള്‍ തുറന്നിട്ട് വീടിനുള്ളില്‍ ശുദ്ധവായു സഞ്ചാരം ലഭ്യമാക്കുക. കൂടാതെ, വീടിന്റെ അന്തരീക്ഷത്തിനുള്ളില്‍ നാരങ്ങ അല്ലെങ്കില്‍ ലാവെന്‍ഡര്‍, പച്ച കര്‍പ്പൂരം പോലുള്ള ചില സുഗന്ധങ്ങള്‍ ഒരുക്കുന്നത് ഓക്കാനം കുറയ്ക്കാന്‍ സഹായിച്ചേക്കാം.
കൊഴുപ്പുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
കൊഴുപ്പുള്ളതും എരിവുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഓക്കാനം വര്‍ദ്ധിപ്പിക്കും. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ മിതമാക്കുകയോ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യുക. വറുത്ത ഭക്ഷണങ്ങള്‍ പൊതുവെ ആരോഗ്യത്തിന് ഹാനികരമാണ്, അവ ഒഴിവാക്കണം.
വിറ്റാമിനുകള്‍ എടുക്കുക
ചില ഗര്‍ഭിണികള്‍ക്ക് ഉറങ്ങുന്നതിന് മുമ്പ് ഗര്‍ഭകാലത്തെ വിറ്റാമിനുകള്‍ കഴിക്കുന്നത് ഓക്കാനം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പറയുന്നു. അമ്മയുടെയും കുഞ്ഞിന്റെയും നല്ല ആരോഗ്യത്തിന് ഗര്‍ഭകാല വിറ്റാമിനുകള്‍ ഗുണകരമാണ്.

അക്യുപ്രഷര്‍ ബാന്‍ഡുകള്‍
അക്യുപ്രഷര്‍ റിസ്റ്റ്ബാന്‍ഡുകള്‍ കൈത്തണ്ടയിലെ പ്രത്യേക പോയിന്റുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഓക്കാനം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. മോഷന്‍ സിക്നസിനും മോണിംഗ് സിക്നസിനും ഇവ സാധാരണയായി ഉപയോഗിക്കുന്നുണ്ട്.
ഗര്‍ഭകാലത്തെ ഓക്കാനം ഒഴിവാക്കാന്‍ ഈ ഭക്ഷണപാനീയങ്ങള്‍
ഓക്കാനം, ഛര്‍ദ്ദി എന്നിവ എപ്പോഴും അരോചകവും സമ്മര്‍ദ്ദവുമാണ്. ഗര്‍ഭിണികള്‍ക്ക് ഓക്കാനം അടിക്കടി സംഭവിക്കുന്നതിനാല്‍ ചില ഭക്ഷണങ്ങള്‍ മുന്‍കൂട്ടി കഴിക്കുന്നത് ആരോഗ്യപരമായി ഗുണകരമാണ്. ചില ഗര്‍ഭിണികള്‍ അസ്വസ്ഥത ആരംഭിക്കുമ്പോള്‍ പ്രത്യേക ഭക്ഷണവും പാനീയങ്ങളും ഉപയോഗിച്ച് ആശ്വാസം കണ്ടെത്തുന്നു. ദ്രാവകങ്ങള്‍, ഇലക്ട്രോലൈറ്റുകള്‍, കലോറികള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഛര്‍ദ്ദിക്ക് ശേഷം കഴിക്കുന്നതും കുടിക്കുന്നതും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് സഹായിക്കും.
* മൃദുവായ, ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ (ചോറി, വാഴപ്പഴം, ആപ്പിള്‍ സോസ്, ടോസ്റ്റ്)
* ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ (ചിക്കന്‍, നിലക്കടല വെണ്ണ, ബീന്‍സ്)
* ആരോഗ്യകരമായ ശീതളപാനീയങ്ങളും ലഘുഭക്ഷണങ്ങളും (സ്മൂത്തികള്‍, പഴച്ചാറുകള്‍ ബദാം പാല്)
* ഇഞ്ചി
* ഹെര്‍ബല്‍ ടീ, സൂപ്പ്
* ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും (തണ്ണിമത്തന്, വെള്ളരി)
* സിട്രസ് പഴങ്ങള്‍
* കര്‍പ്പൂരതുളസി
* വിറ്റാമിന്‍ ബി 6 (സാല്‍മണ്‍, അവോക്കാഡോ) അടങ്ങിയ ഭക്ഷണങ്ങള്‍



Click it and Unblock the Notifications
