Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്‌താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വ്യായാമം ചെയ്‌താൽ മുലപ്പാൽ കുറയുമോ? വാസ്തവം അറിയാം !
മുലയൂട്ടുന്ന അമ്മമാർക്ക് ഇപ്പോഴും പാലിന്റെ അളവ് കുറയുമോ എന്ന ഭയമാണ്. കുഞ്ഞിന് ആവശ്യത്തിനുള്ള പാൽ കിട്ടുന്നുണ്ടോ?, സപ്ലിമെന്റുകളും മറ്റും നൽകേണ്ടി വരുമോ എന്നൊക്കെയുള്ള ഭീതി അമ്മമാരിൽ സ്വാഭാവികമാണ്. ഇത്തരം കാട് കയറുന്ന ചിന്തകൾക്ക് ആക്കം കൂട്ടുന്ന ചില അബദ്ധ ധാരണകളുമുണ്ട്. വീട്ടിലെ പ്രായമായ ആളുകൾ മുലയൂട്ടുന്ന അമ്മമാരോട് അമിതമായി ശാരീരികാധ്വാനം ചെയ്യരുത്, ഭക്ഷണം കൂടുതൽ കഴിക്കണം, ചായയും കാപ്പിയും കുടിക്കരുത് എന്നിങ്ങനെ പലവിധ ഉപദേശങ്ങളും നൽകാറുണ്ട്.
മുലപ്പാലിന്റെ അളവ് കുറയ്ക്കുന്ന കാര്യങ്ങളെന്ന് പറഞ്ഞാണ് ഇത്തരം വിലക്കുകൾ വയ്ക്കുന്നത്. എന്നാൽ ഇതിൽ പലതും അടിസ്ഥാന രഹിതമാണ്. മുലപ്പാൽ വറ്റുന്നതിനു ഒരിക്കലും കാരണമാകാത്ത ചില കാര്യങ്ങൾ നോക്കാം.

വ്യായാമം ചെയ്യുന്നത് കൊണ്ട് വണ്ണം കുറയും മുലപ്പാൽ കുറയില്ല
പ്രസവാനന്തരമുണ്ടാകുന്ന അമിതവണ്ണം സ്ത്രീകളെ വിഷമത്തിലാക്കുന്ന ഒന്നാണ്. എന്നാൽ ഇതിനുള്ള പ്രതിവിധിയായി വ്യായാമം ചെയ്യാമെന്ന് കരുതിയാൽ അപ്പോൾ ഉപദേശവുമായി ആളുകളെത്തും.വ്യായാമം ചെയ്‌താൽ മുലപ്പാൽ വാറ്റും എന്നാണ് പറയുന്നത്. എന്നാൽ ഈ ധാരണ തെറ്റാണ്. വാസ്തവത്തിൽ, പ്രസവാനന്തര കാലഘട്ടത്തിൽ സമ്മർദ്ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി നന്നായി വെള്ളം കുടിക്കുക, ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കുക,മുലയൂട്ടുന്നതിലൂടെ ശരീരത്തിൽ നിന്നും ഒരു ദിവസം 500 കലോറി നഷ്ടമാകുന്നുണ്ട്. അതിനനുസൃതമായി വ്യായാമം ചിട്ടപ്പെടുത്തുക.
കാപ്പി, ചായ, സോഡ മിതമായ അളവിൽ ആകാം
പാലൂട്ടുന്ന അമ്മമാർ കാപ്പിയും ചായയും കുടിക്കുന്നത് പാലിന്റെ അളവ് കുറയ്ക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് തികച്ചും തെറ്റാണ്. ചായ, കാപ്പി എന്നിവയിൽ അടങ്ങിയിരിക്കുന്ന കഫീൻ മുലയൂട്ടുന്നവർക്ക് മാത്രമല്ല, എല്ലാവർക്കും ഹാനികരമായ ഒന്നാണ്. അതിനാൽ ഒരു നിയന്ത്രണം സ്വയം പാലിച്ചു മാത്രം ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുക. പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പാൽ കുറയുമോ എന്ന ആശങ്കകൾക്ക് വിരാമമിടും. എന്നാൽ മുലയൂട്ടുന്ന അമ്മമാർ മദ്യം ഉപയോഗിക്കുന്നത് അനാരോഗ്യകരമാണ്. ഇത്തരം അവസരങ്ങളിൽ മദ്യം കുടിച്ച ശേഷം കുറഞ്ഞത് രണ്ട് മണിക്കൂർ കഴിഞ്ഞു മാത്രം മുലയൂട്ടുക.
ഫോർമുല മിൽക്ക് നൽകിയാൽ പാൽ കുറയില്ല
പ്രസവാനന്തരം ജോലിയിൽ പ്രവേശിക്കുന്ന അമ്മമാർ കുഞ്ഞുങ്ങൾക്ക് മുലപ്പാലിനു പകരമായി ഫോർമുല മിൽക്ക് നൽകാൻ നിർബന്ധിതരാകാറുണ്ട്. ഇത്തരത്തിൽ ഫോർമുല മിൽക്ക് നൽകുന്നത് . കുഞ്ഞിന് ഫോർമുല മിൽക്ക് നൽകിയാൽ മുലപ്പാലിന്റെ ഉൽപ്പാദനം നിലക്കും എന്നാണ് പറയുന്നത്. എന്നാൽ ഇതിലെ വാസ്തവം എന്താണെന്നു വച്ചാൽ, കുഞ്ഞു മുലപ്പാൽ ഒട്ടും കുടിക്കുന്നില്ല എങ്കിൽ മാത്രമാണ് പാൽ ഉൽപ്പാദനം നിലക്കുക. ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ അമ്മമാർ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നുണ്ട് എങ്കിൽ ഒരിക്കലും മുലപ്പാൽ വിട്ടില്ല. സ്തനങ്ങൾ കുഞ്ഞിനാൽ ഉത്തേജിപ്പിക്കപ്പെടുകയും പാൽ ഉൽപ്പാദനം തുടരുകയും ചെയ്യും. ആവശ്യമെങ്കിൽ ഒരു ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ ശേഖരിച്ചു വയ്ക്കാവുന്നതാണ്.
ഓരോ പ്രസവവും വ്യത്യസ്തമാണ്
ആദ്യ പ്രസവത്തിൽ ധാരാളം പാൽ ഉണ്ടെന്നു കരുതി തുടർന്നുള്ള പ്രസവത്തിലും സമാനമായ രീതിയിൽ പാൽ ഉൽപ്പാദനം ഉണ്ടാകണം എന്നില്ല. ചിലപ്പോൾ ആദ്യത്തേതിനേക്കാൾ കൂടിയ അളവിൽ പാൽ ഉൽപ്പാദിപ്പിക്കപ്പെടും.ചിലപ്പോൾ ആദ്യത്തേതിനേക്കാൾ കുറഞ്ഞ അളവിലായിരിക്കും പാൽ ഉൽപ്പാദനം. അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുലപ്പാൽ ഉൽപാദനത്തെ ബാധിക്കും.



Click it and Unblock the Notifications
