Latest Updates
-
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
തെറ്റുകള്‍ ഒഴിവാക്കൂ, ഗര്‍ഭധാരണം വേഗത്തിലാക്കാന്‍ ചില സിംപിള്‍ ടിപ്സ്
ദാമ്പത്യ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് കുട്ടികള്‍ എന്നത്. മുമ്പൊക്കെ പലപ്പോഴും അത്ര ആസൂത്രണത്തോടെയായിരിക്കില്ല ദമ്പതികള്‍ ഗര്‍ഭിണികളാവുന്നത്. ഇന്ന് ഒട്ടുമിക്കപേരും വളരെ ആസൂത്രണത്തോടെ കൂടെയാണ് ഗര്‍ഭം ധരിക്കാന്‍ തയ്യാറാവുന്നത്.
ഗര്‍ഭകാലം ശരിയായി ആസൂത്രണം ചെയ്താല്‍ ജനിച്ചിക്കുന്ന കുഞ്ഞിന് ആരോഗ്യപരമായി ഉള്‍പ്പടെ എല്ലാ കാര്യങ്ങളിലും സന്തോഷത്തിന്റെ ഒരു ലോകം കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ എത്ര ആസൂത്രണം ചെയ്താലും ചിലപ്പോള്‍ ഗര്‍ഭിണിയാകാനുള്ള കാത്തിരിപ്പ് മടുപ്പുളവാക്കും, അതിനാല്‍ ഗര്‍ഭധാരണ പ്രക്രിയയെ വേഗത്തിലാക്കുന്ന വിദഗ്ദ്ധരുടെ ചില നിര്‍ദ്ദേശങ്ങള്‍ അറിയാം.

ആര്‍ത്തവ ചക്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
ഗര്‍ഭിണിയാകാന്‍, സ്ത്രീകള്‍ അവരുടെ ആര്‍ത്തവചക്രം മനസ്സിലാക്കേണ്ടതുണ്ട്. ബീജം, അണ്ഡവുമായി ചേരുമ്പോള്‍ ആരോഗ്യമുള്ള ഭ്രൂണം ആരോഗ്യമുള്ള കുഞ്ഞായി വികസിക്കുന്നു. ഒരു സാധാരണ ആര്‍ത്തവചക്രത്തില്‍, അണ്ഡോത്പാദന സമയം സാധാരണയായി സംഭവിക്കുന്നത് പ്രക്രിയയുടെ 13-ാം ദിവസത്തിനും 18-ാം ദിവസത്തിനും ഇടയിലാണ്. ദമ്പതികള്‍ ഈ കാലയളവില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണത്തിലേക്ക് കൂടുതല്‍ സാധ്യതയുണ്ടാവുന്നു. കാരണം, ബീജം ആണ്ഡവുമായി ചേരുന്ന ഏറ്റവും മികച്ച കാലമാണിത.
കൃത്യമായ സമയം അറിയുന്നത് എല്ലായ്പ്പോഴും എളുപ്പമല്ലെങ്കിലും, അണ്ഡോത്പാദനം ട്രാക്കുചെയ്യുന്നത് ഈ കാലഘട്ടം അറിയുന്നതിന് കൂടുതല്‍ സഹായിക്കും. ഇപ്പോള്‍ ഇതിന് സഹായിക്കുന്ന വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ സജീവമായിട്ടുണ്ട്. സ്ത്രീകള്‍ക്ക് തങ്ങളുടെ ആര്‍ത്തവചക്രത്തിലെ ഏറ്റവും മികച്ച അണ്ഡോത്പാദന സമയം അറിയായി ഫോളികുലാര്‍ സ്റ്റഡീസോ അല്ലെങ്കില്‍ ഓവുലേഷന് കിറ്റുകള്‍ വാങ്ങിയോ പരിശോധിച്ച് നോക്കാം.
ലൈംഗിക ബന്ധത്തിന് ശേഷം കിടക്കുന്നത് തുടരുക
ഈ ആശയം അല്‍പ്പം അവിശ്വസനീയമായി തോന്നുമെങ്കിലും, ഇത് യഥാര്‍ത്ഥത്തില്‍ പ്രയോഗികമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിന് ഏകദേശം 10-15 മിനുട്ട് കിടക്കുന്നത് തുടരുന്നത്, സെര്‍വിക്സിലേക്ക് (ഗര്‍ഭാശയമുഖം) പ്രവേശിക്കുന്ന ബീജത്തിന്റെ ചലനം സുഗമമാക്കുന്നു. കൂടാതെ, ഈ സമയത്ത് ഉടനെ തന്നെ ബാത്ത്റൂമില്‍ പോകുന്നത് ഒഴിവാക്കുക, കാരണം ആ ബീജം പുറത്തേക്ക് എളുപ്പത്തില്‍ ഒഴുകാന്‍ ഇടയുണ്ട്. ഇത് ബീജം, അണ്ഡവുമായി ചേരാതിരിക്കാന്‍ ഇടയാക്കിയേക്കും.

ഗര്‍ഭധാരണത്തിനു മുമ്പുള്ള പരിശോധന
ഗര്‍ഭധാരണത്തിനു മുമ്പുള്ള പതിവ് പരിശോധന എല്ലാം കൊണ്ടും ഗുണകരമാണ്. ചിലര്‍ക്ക് സ്പൈന ബിഫിഡ പോലുള്ള ജനന വൈകല്യങ്ങള്‍ ഉണ്ടാകാം. പരിഭ്രാന്തി വേണ്ട! നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുമ്പ് ഒരു പരിശോധന നടത്തുകയും ഫോളിക് ആസിഡുകള്‍ അടങ്ങിയ പ്രസവത്തിന് മുമ്പുള്ള വിറ്റാമിനുകള്‍ക്കായി ഡോക്ടറോട് ആവശ്യപ്പെടുകയും ചെയ്യുക. ഇത് ആ ജനന വൈകല്യങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ഗര്‍ഭധാരണത്തെ മതിയായ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു.
സമ്മര്‍ദ്ദം കുറയ്ക്കുക
സമ്മര്‍ദ്ദം എന്നത് മാനസികാരോഗ്യത്തിന് മാത്രമല്ല ശാരീരിക ആരോഗ്യത്തിനും ദോഷകരമായ ഒന്നാണ്. പുരുഷന്മാരില് ലൈംഗിക ശേഷിയെ സംബന്ധിച്ചുള്ള ഉത്കണ്ഠകള്‍, സമ്മര്‍ദ്ദങ്ങളിലേക്ക് നയിക്കുകയും അത് ലൈംഗികബന്ധത്തിനെ ബാധിക്കുകയും ഗര്‍ഭധാരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ സമ്മര്‍ദ്ദം ഒഴിവാക്കുന്നത്, ഗര്‍ഭധാരണത്തിന് ഗുണം ചെയ്യും. സമ്മര്‍ദ്ദം ഒഴിവാക്കാന്‍, മനസ്സിനെ ശാന്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. സംഗീതം, ധ്യാനം, ശ്വസന വ്യായാമം, യാത്രകള്‍ എന്നിങ്ങനെ പലതിലൂടെയും സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തി നേടാം.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കുക
ഗര്‍ഭനിരോധന ഗുളികകളും മറ്റും ദീര്‍ഘനാള്‍ കഴിക്കുന്നതും തുടരുന്നതും സ്വാഭാവിക അണ്ഡോത്പാദന പ്രക്രിയയെ തടസ്സപ്പെടുത്തും. അതിന്റെ ഉപയോഗം നിര്‍ത്തിയാലും, ശരീരത്തിന് സാധാരണ ഹോര്‍മോണ്‍ നില കൈവരിക്കാന്‍ കുറച്ച് സമയമെടുക്കും. നിങ്ങള്‍ സ്വീകരിക്കുന്ന ജനന നിയന്ത്രണ/ ഗര്‍ഭനിരോധന രീതിയെക്കുറിച്ച് വ്യക്തമാക്കി ഡോക്ടറില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിക്കുന്നത് ഗുണകരമാണ്. ഇത് അണ്ഡോത്പാദന പ്രക്രിയയെ സ്വഭാവിക നിലയിലെത്തിക്കാന്‍ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണം
ഗര്‍ഭധാരണത്തെ വൈകിപ്പിക്കുന്ന, ഏറ്റവും സാധാരണമായ ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ പിസിഒഡിയും പിസിഒഎസുമാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സമ്മര്‍ദപൂരിതമായ ജീവിതശൈലിയുമാണ് ഇതിന് പ്രധാന കാരണം. ആരോഗ്യകരമായ ശരീരഘടന ഗര്‍ഭധാരണത്തെ വേഗത്തിലാക്കാന്‍ സഹായിക്കും. അതിനായി വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ആവശ്യമാണ്.
പുകവലിയും മദ്യവും ഉപേക്ഷിക്കുക
പുകവലി, മദ്യം ഉപയോഗം തുടങ്ങിയ അനാരോഗ്യമായ ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ ഉപേക്ഷിക്കുക! ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ ഈ ശീലങ്ങള്‍ പ്രതികൂലമായി ബാധിക്കും. കോഫി പോലുള്ള കഫീന്‍ അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. കഫീന്റെ ഉപഭോഗം ഗര്‍ഭധാരണ പ്രക്രിയെ തടസ്സപ്പെടുത്തും.
ശരീരഭാരം കുറയ്ക്കുക
ശരീരഭാരം ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് പ്രസക്തമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചെറിയ അളവില്‍ പോലും ശരീരഭാരം കുറയ്ക്കുന്നത് വലിയ മാറ്റമുണ്ടാക്കും. പൊണ്ണത്തടിയുള്ളവരാണെങ്കില്‍, ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കണം.



Click it and Unblock the Notifications
