Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ നിര്‍ണായകം ജലാംശം
ഗര്‍ഭധാരണം സ്ത്രീകളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് നമ്മുടെ ആരോഗ്യം എത്രത്തോളം മികച്ചതാണ് എന്ന് അറിഞ്ഞിരിക്കണം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടായിരിക്കും. പക്ഷേ അതിനെയെല്ലാം മുന്‍കൂട്ടി അറിഞ്ഞ് വേണം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ശ്രമിക്കേണ്ടത്. മൊത്തത്തിലുള്ള ആരോഗ്യത്തിന് ജലാംശം നിര്‍ണായകമാണ് എന്ന് നമുക്കറിയാം. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ ഗര്‍ഭധാരണത്തിന് മുന്‍പും ശ്രദ്ധിക്കണം.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ജലം അനിവാര്യമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് ഗര്‍ഭധാരണത്തിന്റെ കാര്യത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു. ശരിയായ രീതിയില്‍ വെള്ളം കുടിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും പ്രത്യുല്‍പാദനക്ഷമതയെ സ്വാധീനിക്കുകയും ചെയ്യും. ജലാംശം നിലനിര്‍ത്തുന്നത് ശരീര താപനില കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതോടൊപ്പം മികച്ച ദഹനത്തിനും സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം ശരീരത്തില്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ഗര്‍ഭധാരണത്തിന് അത്യന്താപേക്ഷിതമായ ഹോര്‍മോണ്‍ നിയന്ത്രണത്തിലും ഇത് ഒരു പങ്കു വഹിക്കുന്നു.

ജലാംശം എന്തുകൊണ്ട് പ്രധാനം?
എന്തുകൊണ്ടാണ് ജലാംശം ശരീരത്തിന് പ്രധാനപ്പെട്ടത് എന്നത് ആദ്യം മനസ്സിലാക്കണം. കാരണം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും കോശാരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്, ജലാംശം പ്രത്യുല്പാദന വ്യവസ്ഥയില്‍ ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് ക്ഷീണത്തിനും സമ്മര്‍ദ്ദത്തിനും കാരണമാകും, ഇത് പ്രത്യുല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയുണ്ടാക്കും.
എത്ര വെള്ളം അനിവാര്യം?
പ്രതിദിനം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് പൊതുവായി പറയുന്നത്. എന്നാല്‍ ആരോഗ്യത്തിനേയും കാലാവസ്ഥയേയും അനുസരിച്ച് ഇതില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ വരാം. എങ്കിലും വെള്ളത്തിന്റെ കുറവുണ്ടാവുന്നത് പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും. എങ്കിലും നിങ്ങളുടെ ശരീരം പറയുന്നത് ശ്രദ്ധിക്കുകയും അതിനനുസരിച്ച് വെള്ളം കുടിക്കുന്നത് ക്രമീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടത്
ജലാംശം നിലനിര്‍ത്താന്‍, ദിവസം മുഴുവന്‍ ഒരു കുപ്പി വെള്ളം കരുതുക. സാധാരണ വെള്ളം കുടിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, രുചി വര്‍ദ്ധിപ്പിക്കാന്‍ പഴങ്ങളോ ഔഷധസസ്യങ്ങളോ വെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്. വെള്ളരിക്ക, തണ്ണിമത്തന് തുടങ്ങിയ ജലസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദ്രാവക ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവയെല്ലാം മികച്ച ഗുണങ്ങള്‍ നല്കുന്നു.
നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ട് എന്നുണ്ടെങ്കില്‍ അത് ചില ലക്ഷണങ്ങളെ നമുക്ക് കാണിക്കുന്നു. അതില്‍ വരണ്ട വായ, ഇരുണ്ട നിറത്തിലുള്ള മൂത്രം, തലകറക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കുകയാണെങ്കില്‍, അത് അപര്യാപ്തമായ ജലത്തിന്റെ അളവിനെ സൂചിപ്പിക്കാം. മൂത്രത്തിന്റെ നിറം നിരീക്ഷിക്കുന്നത് ജലാംശം ശരീരത്തില്‍ ആവശ്യത്തിനുണ്ടോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു.
്പ്രത്യുത്പാദന ശേഷിയ്ക്ക്
സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിക്ക് ജലാംശം അനിവാര്യമാണ്. പ്രത്യേകിച്ച് ബീജ ചലനത്തിന് അത്യാവശ്യമായ സെര്‍വിക്കല്‍ മ്യൂക്കസ് ഉല്പാദനത്തിന് ജലാംശം അത്യാവശ്യമാണ്. അത് മാത്രമല്ല ഭ്രൂണത്തിന്റെ ഇംപ്ലാന്റേഷന് നിര്‍ണായകമായ ഗര്‍ഭാശയ പാളിയുടെ ആരോഗ്യം നിലനിര്‍ത്താനും സെര്‍വ്വിക്കല്‍ മ്യൂക്കസ് നിര്‍ബന്ധമാണ്. ഇത് നിങ്ങളുടെ ജലാംശത്തിലൂടെയാണ് ശരീരത്തിന് ലഭിക്കുന്നത്. ശരിയായ രീതിയില്‍ വെള്ളം കുടിക്കുന്നത് ഉറപ്പാക്കുന്നത് പ്രത്യുല്പാദനക്ഷമതയും മൊത്തത്തിലുള്ള ക്ഷേമവും തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
