Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഐവിഎഫ് വിജയത്തിനായി ആദ്യം മുതല്‍ ശ്രദ്ധിക്കണം ഭക്ഷണവും
ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) എന്നത് പല ദമ്പതികളും തിരഞ്ഞെടുക്കുന്ന ഒരു ചികിത്സാരീതിയാണ്. പലപ്പോഴും ഇത് വളരെയധികം ശ്രദ്ധയും സമയവും ആവശ്യമുള്ള ഒരു കാര്യം തന്നെയാണ്. പലപ്പോഴും വേണ്ടത് പോലെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്നതാണ് ഐവിഎഫ് പരാജയത്തിലേക്ക് എത്തുന്നത്. കഴിക്കുന്ന ഭക്ഷണം മുതല്‍ ചെയ്യുന്ന വ്യായാമം വരെ ഇതിനെ സ്വാധീനിക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവുന്ന വന്ധ്യത മുതല്‍ പലപ്പോഴും ഇത്തരം ചികിത്സയിലേക്ക് ദമ്പതികളെ എത്തിക്കുന്നു. ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട സങ്കീര്‍ണ്ണമായ പ്രക്രിയയാണ് ഐവിഎഫ്.
ഇതിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ സമീകൃതാഹാരം നിര്‍ണായക പങ്ക് വഹിക്കുന്നു. പോഷകാഹാരം പ്രത്യുല്പാദന ആരോഗ്യത്തിന്റെ വിവിധ വശങ്ങളെ ബാധിക്കുന്നു, ഇത് IVF പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്ന രണ്ട് പങ്കാളികളെയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ മാത്രമല്ല പ്രത്യുത്പാദന ആരോഗ്യത്തേയും ഇത് വളരെയധികം സ്വാധീനിക്കുന്നു. വളരെയധികം ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം ഐവിഎഫ് പരാജയത്തിനും കാരണമാകുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

IVF-ല്‍ പോഷകാഹാരത്തിന്റെ പങ്ക്
ആരോഗ്യകരമായ ഭക്ഷണക്രമം അണ്ഡത്തിന്റെ ഗുണനിലവാരവും ബീജത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ഇത് നിങ്ങളില്‍ വിജയകരമായ ബീജസങ്കലനത്തിന് അത്യാവശ്യമാണ്. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രത്യുല്പാദന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. ഈ പോഷകങ്ങള്‍ കോശങ്ങളെ നശിപ്പിക്കുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. അത് വഴി നിങ്ങള്‍ക്ക ഐവിഎഫ് പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനും കുഞ്ഞെന്ന സ്വപ്നത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലൂടെ അടിസ്ഥാനപരമായി പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരാന്‍ സാധിക്കും.
IVF വിജയത്തിനുള്ള പ്രധാന പോഷകങ്ങള്‍
ഐവിഎഫിന് വിധേയരായ സ്ത്രീകളെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ് ഫോളിക് ആസിഡ്. കാരണം ഇത് കോശവിഭജനത്തെ സഹായിക്കുകയും ഭ്രൂണവികസനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മത്സ്യത്തില്‍ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ദമ്പതികള്‍ക്ക് രണ്ട് പേര്‍ക്കും വളരെയധികം ഗുണം ചെയ്യും. ഗര്‍ഭധാരണത്തിന് വേണ്ടി പദ്ധതിയിടുന്ന ആര്‍ക്കും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഫോളിക് ആസിഡ് കഴിക്കാവുന്നതാണ്. കൂടാതെ ഇവ പത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ബീജത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വളരെയധികം സഹായിക്കുന്നതാണ് ഫോളിക് ആസിഡ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഈ ഭക്ഷണങ്ങള്‍ പ്രത്യുല്‍പാദനക്ഷമതയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു. ചിക്കന്‍, പയര്‍വര്‍ഗ്ഗങ്ങള്‍ പോലുള്ള പ്രോട്ടീനുകള്‍ പേശികളുടെ ആരോഗ്യത്തെയും ഹോര്‍മോണ്‍ ഉല്പാദനത്തെയും പിന്തുണയ്ക്കുന്നു. ഇതെല്ലാം കൃത്യമായി പിന്തുടര്ന്നാല് അത് വഴി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാന് സാധിക്കുന്നു. മാത്രമല്ല ഇത് വഴി ഐവിഎഫ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യകരമായ പല മാറ്റങ്ങളും ഭക്ഷണത്തിലൂടെ നമുക്ക് മാറ്റം വരുത്തുന്നത് വഴെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ ഹോര്‍മോണ്‍ നിലയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. IVF പ്രക്രിയയില്‍ കഫീന്‍, മദ്യം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താനും ശുപാര്‍ശ ചെയ്യുന്നു. ഇത്രയും ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് വിജയകരമായ ഐവിഎഫ് ചികിത്സ നിലനിര്‍ത്താന്‍ സാധിക്കുന്നു. ഇത് വഴി ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തോടെ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിനും ഇത് വഴി സാധിക്കും.
ഡോക്ടറെ സമീപിക്കാന്‍
ഐവിഎഫ് ചികിത്സക്ക് വേണ്ടി ശ്രദ്ധിക്കുന്നവരെങ്കില്‍ എപ്പോഴും ഒരു പോഷകാഹാര വിദഗ്ദ്ധന്റെ ഉപദേശം തേടുന്നത് ഗുണം ചെയ്യും. വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് അവര്‍ക്ക് ഒരു വ്യക്തിഗത ഭക്ഷണ പദ്ധതി തയ്യാറാക്കാന്‍ കഴിയും. ഇത് IVF യാത്രയിലുടനീളം രണ്ട് പങ്കാളികള്‍ക്കും മതിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. IVF ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സമീകൃതാഹാരം അനിവാര്യമാണ്. പോഷകാഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, IVF വഴി ദമ്പതികള്‍ക്ക് വിജയകരമായ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
