Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു
കുഞ്ഞുങ്ങളെ സൂര്യപ്രകാശം കാണിക്കാന്‍ മറക്കല്ലേ! ഗുണങ്ങള്‍ അനവധിയാണ്
ഒരു കുഞ്ഞ് ജനിച്ച് കഴിയുമ്പോള്‍ അതിനെ സൂര്യപ്രകാശം കാണിക്കേണ്ടത് അനിവാര്യമാണെന്ന് കേട്ടിരിക്കും. ചിലര്‍ കുഞ്ഞിന്റെ നിറം മങ്ങും എന്ന് പേടിച്ച് വെയില് കൊള്ളിക്കാതിരിക്കുന്നത് കാണാം. എന്നാല്‍, വെയില് കൊള്ളിക്കുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

വിറ്റമിന്‍ ഡി
കുഞ്ഞുങ്ങളുടെ എല്ലുകള്‍ക്ക് ബലം വെയ്ക്കാനും, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും വിറ്റമിന്‍ ഡി അനിവാര്യമാണ്. അതുപോലെ, ശരീരത്തിലേയ്ക്ക് കാല്‍സ്യം എത്താനും വിറ്റമിന്‍ ഡി ലഭിക്കണം. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വിറ്റമിന്‍ ഡി സഹായിക്കുന്നുണ്ട്. വിറ്റമിന്‍ ഡി ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റവിടമാണ് സൂര്യപ്രകാശം. വിറ്റമിന്‍ ഡി ലഭിക്കുന്നതിനായി രാവിലെ ഇളം വെയിലല്ല കൊള്ളിക്കേണ്ടത്, മറിച്ച് ഉച്ച സമയത്തെ വെയില് കുറച്ച് നേരം കൊള്ളിക്കുന്നത് വിറ്റമിന്‍ ഡി ലഭിക്കാന്‍ സഹായിക്കുന്നതാണ്.
ഉറക്കം
പലപ്പോളും കുഞ്ഞുങ്ങള്‍ക്ക് ഉറക്കക്കുറവ് ഉണ്ടായേക്കാം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, നല്ല ഉറക്കം ലഭിക്കുന്നതിനും സൂര്യപ്രകാശം ലഭിക്കുന്നത് സഹായിക്കുന്നതാണ്. കാരണം, ഇത് കുട്ടികളെ റിലാക്സ് ചെയ്യിപ്പിക്കാനും, വേഗത്തില്‍ ഉറക്കം ലഭിക്കാനും സഹായിക്കുന്നു. അതിനാല്‍, കുഞ്ഞുങ്ങളുടെ ഉറക്കം കൃത്യമാക്കുന്നതിനായി സൂര്യപ്രകാശം കൊള്ളിപ്പിക്കുന്നത് നല്ലതാണ്.
മൂഡ്
കുട്ടികള്‍ക്ക് വാശി വര്‍ദ്ധിച്ചാല്‍ അത് അമ്മമാര്‍ക്കും ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് നവജാത ശിശുക്കളെ നിയന്ത്രിക്കാന്‍ കുറച്ചധികം കഷ്ടപ്പാടായിരിക്കും. കുട്ടികള്‍ എല്ലായ്പ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിനും, അവര്‍ക്ക് നല്ല മൂഡ് ലഭിക്കാനും സൂര്യപ്രകാശം കൊള്ളിക്കുന്നത് വളരെ നല്ലതാണ്. കാരണം, സൂര്യപ്രകാശം കൊള്ളിക്കുന്നതിലൂടെ കുട്ടികളില്‍ സെറോട്ടോണിന്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് നല്ല മൂഡ് നല്‍കുന്നതിന് സഹായിക്കുന്നു.
ചര്‍മ്മ പ്രശ്നങ്ങള്‍
കുട്ടികളില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വരാതിരിക്കാനും, നല്ല ആരോഗ്യകരമായ ചര്‍മ്മം കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാനും സൂര്യപ്രകാശം കൊള്ളിക്കുന്നത് വളരെ നല്ലതാണ്. കാരണം, കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ പോലെയുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈര്‍പ്പം നിലനിന്ന് ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാന്‍ സൂര്യപ്രകാശം കൊള്ളിക്കുക. നല്ല ആരേഗ്യകരമായ ചര്‍മ്മം കുഞ്ഞുങ്ങള്‍ക്ക് ലഭിക്കും.
തൂക്കം വര്‍ദ്ധിക്കാന്‍
നല്ല ആരേഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ശരീരഭാരവും ഉണ്ടായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് ശരീരഭാരം കുറഞ്ഞാല്‍ നിരവധി അസുഖങ്ങളാണ് ഉണ്ടാവുക. ഈ പ്രശ്നം പരിഹരിക്കുന്നതിനും നല്ല തൂക്കം കുഞ്ഞിന് വരുന്നതിനും സൂര്യപ്രകാശം കൊള്ളിക്കുന്നത് വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
