Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗര്‍ഭിണികളില്‍ തൈറോയ്ഡ്: ജനിക്കാന്‍ പോവുന്ന കുഞ്ഞിന് അപകടം
ഗര്‍ഭകാലം എന്നത് പല വിധത്തിലുള്ള അസ്വസ്ഥതകളുടെ ആകെത്തുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ഗര്‍ഭകാലത്തുണ്ടാവുന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് എന്നിവയെല്ലാം വേണ്ട വിധത്തില്‍ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പലപ്പോഴും തൈറോയ്ഡ് സംബന്ധമായ അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിനെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കുഞ്ഞിന്റെ അനാരോഗ്യം മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം തന്നെ ഇതിന്റെ പുറകില്‍ വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.
പ്രധാനമായും തൈറോയ്ഡ് പലപ്പോഴും ഗര്‍ഭധാരണത്തെ മനസ്സിലാക്കും എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. തൈറോയ്ഡ് ഗ്രന്ഥി ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിനാണ് സഹായിക്കുന്നത്. സാധാരണ ഗര്‍ഭകാലത്ത് തൈറോയ്ഡിന്റെ അളവില്‍ മാറ്റം വരാം. എന്നാല്‍ ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത് അമ്മയെയും കുഞ്ഞിനെയും ബാധിക്കുന്നു.
{image-thyroid-during-pregnant-1720369832.jpg malayalam.boldsky.com}
മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രതിസന്ധികള്‍ ഗര്‍ഭകാലം കൂടുതല്‍ ഗുരുതരമാക്കിക്കൊണ്ടിരിക്കും. പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഗര്ഭാവസ്ഥയിലുണ്ടാവും. അതിനെല്ലാം പ്രധാന കാരണം തൈറോയ്ഡ് പോലുള്ള അവസ്ഥകള്‍ തന്നെയാണ്. അതിനെ എങ്ങനെയെങ്കിലും പരിഹരിക്കുക എന്നത് മാത്രമാണ് പരിഹാരത്തിനായുള്ള മാര്‍ഗ്ഗം.
രണ്ട് തരത്തിലുള്ള തൈറോയ്ഡുകള്
തൈറോയ്ഡ് തകരാറുകള്‍ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഇതില്‍ ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്‍തൈറോയിഡിസം എന്നിവയാണവ. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്തപ്പോള്‍ ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയുണ്ടാവുന്നു. ഇതിന്റെ ഫലമായി പല ആരോഗ്യപരമായ പ്രതിസന്ധികളും നിങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ തൈറോയ്ഡ് ഗ്രന്ഥി ധാരാളം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ഹൈപ്പര്‍തൈറോയിഡിസം എന്ന് പറയുന്നത്.
ഗര്‍ഭാവസ്ഥയില്‍ സംഭവിക്കുന്നത്
പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ തൈറോയ്ഡ് വളരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. നമ്മള് ഒരു തരത്തിലും ശ്രദ്ധിക്കാതെ വിടുന്ന തൈറോയ്ഡ് പലപ്പോഴും നിങ്ങളെ പല വിധത്തിലുള്ള സങ്കീര്‍ണതകളിലേക്ക് എത്തിച്ചേക്കാം. ഗര്‍ഭാവസ്ഥയില്‍ ആണെങ്കില്‍ കുഞ്ഞ് മാസം തികയാതെ ജനിക്കുന്നതിനും ചിലരില്‍ കുഞ്ഞിന്റെ ശരീരഭാരം വളരെ കുറയുകയും ചെയ്യുന്നു. എന്നാല്‍ ഹൈപ്പര്‍തൈറോയിഡിസം എന്ന അവസ്ഥയാണെങ്കില്‍ അത് പ്രീക്ലാമ്പ്സിയയ്ക്കും ഗര്‍ഭം അലസലിനും കാരണമാകും. അതുകൊണ്ട് കൃത്യമായി ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
രോഗനിര്‍ണയവും ചികിത്സയും
രോഗനിര്‍ണയത്തിന് തൈറോയ്ഡ് ഫംഗ്ഷന് ടെസ്റ്റുകള്‍ ഗര്‍ഭകാലത്ത് നിര്‍ബന്ധമായും നടത്തേണ്ടതാണ്. അതിനായി നമുക്ക് രക്തപരിശോധനകള്‍ നടത്തുകയും തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോര്‍മോണിന്റെയും (TSH) തൈറോക്സിന്റെയും (T4) അളവ് മനസ്സിലാക്കുകയും വേണം. അതിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് രോഗാവസ്ഥ തിരിച്ചറിഞ്ഞ് മരുന്ന് കഴിക്കേണ്ടത്.
ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ടത്
ഗര്‍ഭകാലത്ത് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് പലപ്പോഴും കൃത്യമായ പരിശോധന ഓരോ ഘട്ടത്തിലും ആവശ്യമാണ്. ഇത് മരുന്നിന്റെ അളവില്‍ മാറ്റം വരുന്നതിനെക്കുറിച്ച് അറിയാന്‍ സഹായിക്കുന്നു. കൂടാതെ ഗര്‍ഭധാരണം പുരോഗമിക്കുമ്പോള്‍, മരുന്നുകളില്‍ ആവശ്യമായ മാറ്റങ്ങളും വന്നേക്കാം. ഇത് കൂടാതെ ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നത് നല്ലതാണ്.
ജീവിതശൈലി മാറ്റങ്ങള്‍
രോഗാവസ്ഥ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങാതിരിക്കുന്നതിന് വേണ്ടി ഭക്ഷണത്തിലും അതിന്റേതായ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. പാലുല്‍പ്പന്നങ്ങള്‍, സീഫുഡ്, അയോഡൈസ്ഡ് ഉപ്പ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ഇത് കൂടാതെ വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് സുരക്ഷിതമായ ഗര്‍ഭകാലം നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
