Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഗര്‍ഭസ്ഥശിശുവിനെ സ്മാര്‍ട്ട് ആക്കാന്‍ മ്യൂസിക് ധ്യാനം ദിനവും
ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയുമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഭാവിയില്‍ പ്രശ്നങ്ങളില്ലാതെ ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നവരും ഉണ്ട്. ഇതില്‍ സംഗീതവും ധ്യാനവും എല്ലാം പെടുന്നു. പലപ്പോഴും പല കാര്യങ്ങളിലും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ഗര്‍ഭകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.
മ്യൂസിക് തെറാപ്പി അമ്മയെയും ഗര്‍ഭസ്ഥ ശിശുവിനെയും വളരെയധികം ഗുണപരമായി ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശാന്തമായ സംഗീതം ശ്രവിക്കുന്നത് ഉത്കണ്ഠയുടെ അളവ് കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും മികച്ച ഉറക്കം നല്‍കാനും സഹായിക്കുന്നു. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് സംഗീതത്തോട് പ്രതികരിക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു, ഇത് ഗര്‍ഭസ്ഥശിശുവുമായുള്ള അമ്മയുടെ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

മ്യൂസിക് തെറാപ്പിയുടെ പ്രയോജനങ്ങള്‍
ഗര്‍ഭകാലത്ത് മ്യൂസിക് തെറാപ്പി ചെയ്യുന്നത് വഴി നിങ്ങളുടെ ഗര്‍ഭകാലം മികച്ചതാവുന്നു. ഇത് ഉത്കണ്ഠ കുറക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ഒരു ശാന്തമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയും നിങ്ങള്‍ക്ക് മ്യൂസിക് തെറാപ്പി ഗര്‍ഭകാലത്ത് ചെയ്യാവുന്നതാണ്. പ്രസവ സമയത്തും നിങ്ങള്‍ക്ക് ശാന്തമായിരിക്കുന്നതിനും മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ഇത് സ്ഥിരമായി ചെയ്യാവുന്നതാണ്. ഇത് സുഗമമായ പ്രസവത്തിന് സഹായിക്കുന്നു.
ധ്യാനത്തിന്റെ പങ്ക്
ഗര്‍ഭകാലത്തിന്റെ അസ്വസ്ഥതകള്‍ കുറക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി മെഡിറ്റേഷന്‍ സ്ഥിരമായി ചെയ്യുന്നത് ആരോഗ്യകരമായ ഗര്‍ഭകാലം നല്കുന്നു. മാത്രമല്ല ഇത് ശാരീരികാരോഗ്യത്തോടൊപ്പം തന്നെ മാനസികാരോഗ്യത്തിനും സഹായിക്കുന്നു. മനസ്സിനെ വളരെ ആഴത്തിലുള്ള വിശ്രമാവസ്ഥയിലേക്ക് നയിക്കുന്നതിനും ഇത് കാരണമാകുന്നു. സ്ഥിരമായി ചെയ്യുന്നത് വഴി സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വൈകാരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു.
കൃത്യമായ ഉപദേശം
മെഡിറ്റേഷന്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഗര്‍ഭകാലത്ത് സംഭവിക്കുന്നു. ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ക്കും പെട്ടെന്ന് ഗര്‍ഭം ധരിക്കുന്നതിന് മെഡിറ്റേഷന്‍ സഹായിക്കുന്നു. ഇത് ശാരീരിക മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൃത്യമായി മനസ്സിലാക്കുകയും അതിന് അനുസരിച്ചുള്ള വിദഗ്ധരെ സമീപിക്കുകയും ചെയ്യുക. ഇത് വഴി മാത്രമേ കൃത്യമായ ആരോഗ്യകരമായ മാറ്റങ്ങള്‍ ഗര്ഭകാലത്തുണ്ടാക്കുകയുള്ളൂ.
സംഗീതവും ധ്യാനവും സംയോജിപ്പിക്കുന്നത്
സംഗീതവും ധ്യാനവും സംയോജിപ്പിക്കുന്നത് വഴി നിങ്ങള്‍ക്ക് ഗര്‍ഭകാലം ഉഷാറാക്കും. ശാന്തമായ സംഗീതം കേള്‍ക്കുമ്പോള്‍ ധ്യാനിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. ഇത് കൂടാതെ ശ്വസന വ്യായാമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഗര്‍ഭകാലം സഹായിക്കും. ഇത് ഗര്‍ഭിണികള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ പ്രെനറ്റല്‍ യോഗ ക്ലാസുകളിലും ഇത് ശീലമാക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ എങ്കില്‍ ഇവര്‍ക്ക് സ്ഥിരമായി മ്യൂസിക് തെറാപ്പി സഹായിക്കുന്നു. കൂടാതെ ധ്യാനത്തിന്, തടസ്സങ്ങളില്ലാത്ത ശാന്തമായ ഇടം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
