Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭാവസ്ഥയില്‍ H3N2 : ശ്രദ്ധിക്കേണ്ടതും പ്രതിരോധിക്കേണ്ടതും ഇപ്രകാരം
രാജ്യത്ത് H3N2 രോഗത്തിന്റെ വ്യാപനം ദിനം പ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം എല്ലാ നഗരങ്ങളിലും എച്ച് 3 എന്‍ 2 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മുംബൈ നഗരത്തെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു തരം ഇന്ഫുന്സ വൈറസാണിത്. ജലദോഷം, ചുമ, തൊണ്ട വേദന, ശരീരവേദന തുടങ്ങിയവയാണ് H3N2ന്റെ പ്രധാന ലക്ഷണങ്ങള്‍.

പ്രായമായവരെയും ചെറിയ കുട്ടികളെയും ഇത് കൂടുതലായി ബാധിക്കുമെങ്കിലും ഗര്‍ഭിണികളില്‍ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തിനായി നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഗര്‍ഭിണികളില്‍ എച്ച് 3 എന്‍ 2

പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ശ്വാസതടസ്സം എന്നിവയുള്‍പ്പെടെ പലതരം ലക്ഷണങ്ങളുമായാണ് എച്ച് 3 എന്‍ 2 വൈറസ് പടരുന്നത്.കൂടുതലും ശ്വാസകോശ രോഗങ്ങളും പനിയും ഉണ്ടാക്കുന്ന ഇന്‍ഫ്ളുവന്‍സ വൈറസ് ആണിത്.പന്നികളില്‍ കാണപ്പെടുന്നതും എന്നാല്‍ മനുഷ്യരിലും പടര്‍ന്നു പിടിക്കാവുന്ന തരം വൈറസാണിത്.സെന്റര്‍സ് ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള്( CDC ) പറയുന്നത് ഇത് വളരെ ഗുരുതരവും മരണനിരക്ക് ഉയര്‍ത്താന്‍ ഉതകുന്നതുമായ രോഗാണുവായിട്ടാണ്.

അതുകൊണ്ട് തന്നെ ഗര്‍ഭിണികളിലും എച്ച് 3 എന്‍ 2 വൈറസ് ഏറെ ആശങ്കകള്‍ ഉണ്ടാക്കുന്നു. ഇന്‍ഫ്ലുവന്‍സ എ വൈറസിന്റെ വകഭേദമായ ഈ വൈറസ് പ്രതിരോധശേഷി കുറഞ്ഞ ഗര്‍ഭിണികള്‍ക്ക് ഏറെ വെല്ലുവിളികള്‍ ഉളവാക്കുന്നു.ഫ്ലൂ പോലുള്ള അണുബാധകള്‍ അമ്മയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഗര്‍ഭിണികള്‍ കൂടുതല്‍ കരുതല്‍ എടുക്കേണ്ടതാണ്. പൊതുവെ രോഗം പിടിപ്പെടുന്നവര്‍ക്ക് നല്ല വിശ്രമവും ധാരാളം പാനീയങ്ങളുമാണ് ആവശ്യം. പനി കുറഞ്ഞാലും ദീര്‍ഘനാളത്തേക്ക് ചുമ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഗര്‍ഭകാലത്ത് ഈ രോഗം പിടിപ്പെട്ടാല്‍ എന്ത് ചെയ്യണമെന്നാണ് പലരും ആശങ്കപ്പെടുന്നത്.
ഗര്‍ഭിണികളില്‍ H3N2 വൈറസ് ഉണ്ടാക്കുന്ന സങ്കീര്‍ണതകള്‍

ഗര്‍ഭിണികള്‍ക്ക് പ്രതിരോധശേഷി വളരെ കുറവായത് കാരണം വേഗത്തില്‍ അസുഖങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.അതുകൊണ്ട് തന്നെ എച്ച് 3 എന്‍ 2 വൈറസ് ബാധയുടെ കാര്യത്തിലും റിസ്ക് വളരെ കൂടുതലാണ്. സാധാരണ ഗര്‍ഭിണികളില്‍ മാസം തികയാതെയുള്ള പ്രസവം , ശിശുവിന് ഭാരക്കുറവ്, ഗര്‍ഭം അലസല്‍ , ഗുരുതരമായ കേസുകളില്‍ മാതൃമരണം വരെയും സംഭവിക്കാം.
പ്രതിരോധം

മറ്റേതൊരു വൈറസിനെയും പ്രതിരോധിക്കുന്നതുപോലെ വാക്സിന് എടുക്കുക എന്നതാണ് H3N2 വൈറസിനേയും പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗ്ഗം.ഗര്‍ഭിണിയെയും ഗര്‍ഭസ്ഥ ശിശുവിനെയും വാക്സിന് വഴി രോഗാണുവില്‍ നിന്നും കുറച്ചധികം പ്രതിരോധിക്കാന്‍ കഴിയും.ഇത് വളരെ സുരക്ഷിതവും ഗര്‍ഭിണികള്‍ക്ക് എടുക്കാവുന്നതുമാണ്.ഗര്‍ഭകാലത്തു വാക്സിന് എടുക്കുന്നത് വഴി അമ്മയും കുഞ്ഞും ഫ്ലൂവില്‍ നിന്നും അനുബന്ധ ബുദ്ധിമുട്ടുകളില്‍ നിന്നും സുരക്ഷിതരായിരിക്കും. ഗര്‍ഭകാലത്ത് ഫ്ലൂ വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണ്, ഇത് ഇന്‍ഫ്ലുവന്‍സയില്‍ നിന്നുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ സഹായിക്കും.

വാക്സിന് സ്വീകരിക്കുന്ന ഗര്‍ഭിണികള്‍ അവരുടെ കുഞ്ഞുങ്ങളിലേക്ക് സംരക്ഷിത ആന്റിബോഡികള്‍ കൈമാറുകയും അതുവഴി വൈറല്‍ അണുബാധയില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നു, ഫ്ലൂ പോലുള്ളവയുടെ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഗര്‍ഭിണികള്‍ക്ക് എത്രയും വേഗം ആന്റിവൈറല്‍ മരുന്നുകള്‍ നല്കി ചികിത്സിക്കണം. ഈ മരുന്നുകള്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും സങ്കീര്‍ണതകള്‍ തടയാനും സഹായിക്കും.ആസ്ത്മ, പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, ശ്രദ്ധേയമായ രോഗലക്ഷണങ്ങളുടെ അഭാവത്തില്‍ പോലും ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് കൃത്യസമയത്തു ചികിത്സിക്കണം .
മറ്റ് മുന്‍കരുതലുകള്‍
വാക്സിന് എടുക്കുന്നതാണ് ഏറ്റവും പ്രധാനമെങ്കിലും ഗര്‍ഭിണികള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശുചിത്വമാണ്.കൈകള്‍ ഇടവിട്ട് കഴുകാനും ,അസുഖമുള്ളവരുമായി അടുത്ത സമ്പര്‍ക്കം വരാതിരിക്കാനും ശ്രമിക്കണം. രോഗികളുടെ കൈകളിലും മുഖത്തും തൊടാതിരിക്കുക. പനിയുടെ ലക്ഷണങ്ങളോ മറ്റോ കണ്ടാല്‍ ഉടനടി ഡോക്ടറെ കാണാന്‍ ശ്രമിക്കുക.കൃത്യമായ പരിചരണവും മുന്‍കരുതലുകളും ഉണ്ടെങ്കില്‍, ഗര്‍ഭിണികള്‍ക്ക് H3N2 പോലുള്ള വൈറസ് ബാധയില്‍ നിന്നും സുരക്ഷിതരായിരിക്കാന്‍ കഴിയും.ഒപ്പം ഫ്ലുവില്‍ നിന്നുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കാനും ആരോഗ്യകരമായ ഗര്‍ഭധാരണവും പ്രസവവും ഉറപ്പാക്കാനും കഴിയും.



Click it and Unblock the Notifications
