Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
കുഞ്ഞിന്റെ ആദ്യ പല്ലിന്റെ പരിചരണം നിസ്സാരമല്ല, ശ്രദ്ധ ഇപ്രകാരം
കുട്ടികളില്‍ ആദ്യമായി പല്ല് വരുന്നത് പലപ്പോഴും അല്പം കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്താണ് ചെയ്യേണ്ടത് എന്ന് പോലും പറയാനോ അറിയാനോ സാധിക്കാത്ത സമയമാണ് ഇവര്‍ക്ക്. ഇത് കണ്ട് സങ്കടപ്പെട്ട് നില്ക്കുന്ന അമ്മമാരുടെ കാര്യവും നിസ്സാരമല്ല. പലപ്പോഴും ആ്റ്മാസങ്ങള്ക്കിപ്പുറമാണ് കുട്ടികളില്‍ പല്ല് വരുന്നത്. എന്നാല്‍ ഈ സമയം പല വിധത്തിലുള്ള അസ്വസ്ഥതകളും അവര്‍ പ്രകടിപ്പിക്കുന്നു. അതില്‍ തന്നെ പനിയും, വേദനയും, വയറിളക്കവും പോലുള്ള കാര്യങ്ങളും ഉണ്ടാവും.
കുഞ്ഞുങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ വെല്ലുവിളി നിറഞ്ഞ സമയമാണ് കുഞ്ഞിന്റെ ആദ്യത്തെ പല്ല് വരുന്ന സമയം. ആദ്യത്തെ പല്ലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുമ്പോള്‍ തന്നെ അത് കുഞ്ഞിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്നാല്‍ ഭാഗ്യവശാല്‍, പല്ലുവേദനയെ ഫലപ്രദമായി ശമിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങളുണ്ട്. അവ അമ്മമാര്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് ഒരു പരിധി വരെ കുട്ടികളെ ഈ വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് സഹായിക്കും.

തണുത്ത കംപ്രസ്സുകള്‍
ഒരു തണുത്ത കംപ്രസ് പല്ല് വരുന്ന കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിമായി ഐസ് ക്യൂബുകള്‍ വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് കുഞ്ഞിന്റെ മോണയില്‍ പുരട്ടുക. തണുപ്പ് പ്രദേശത്തെ മരവിപ്പിക്കുന്നു, വേദനയും വീക്കവും കുറയ്ക്കുന്നു. ഇത് കുഞ്ഞിന്റെ അസ്വസ്ഥതയെല്ലാം തന്നെ ഇല്ലാതാക്കി കൂടുതല്‍ പ്രതിസന്ധികളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നു. ഇത്തരം അവസ്ഥയില്‍ അമ്മമാര്‍ക്കും ആശ്വാസം ലഭിക്കുന്നു.
ടീത്തിംങ് പ്രോഡക്റ്റ്
പല വിധത്തിലുള്ള ടീത്തിംങ് പ്രോഡക്റ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ കുഞ്ഞിന് ചവക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, ഇത് അവരുടെ മോണയില്‍ മസാജ് ചെയ്യാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ചിലരില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനാല്‍ റഫ്രിജറേറ്ററില്‍ തണുപ്പിച്ച് ഉപയോഗിക്കാവുന്ന BPA-രഹിത ഉത്പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.
ചമോമൈല്‍ ടീ
ചമോമൈല്‍ ടീ അതിന്റെ ശാന്തമായ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് അല്പം ലൈറ്റ് ആയി തയ്യാറാക്കിയതിന് ശേഷം ഇത് തണുപ്പിച്ച വൃത്തിയുള്ള തുണിയില്‍ നനച്ച് മോണയില്‍ പുരട്ടുക. ഇത് കുഞ്ഞിന് ഈ സമയത്തുണ്ടാവുന്ന എല്ലാ അസ്വസ്ഥതകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പക്ഷേ ഇത് ചെയ്യുന്നതിന് മുന്‍പായി ഡോക്ടറോട് സംസാരിച്ചതിന് ശേഷം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.
ഗ്രാമ്പൂ എണ്ണ
ഗ്രാമ്പൂ എണ്ണയ്ക്ക് സ്വാഭാവിക മരവിപ്പ് ഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. ഇത് ഒരു തുള്ളി എടുത്ത് അതില്‍ വെളിച്ചെണ്ണ പോലെയുള്ള കാരിയര്‍ ഓയില്‍ ഉപയോഗിച്ച് നേര്‍പ്പിക്കുക. അസ്വസ്ഥത ലഘൂകരിക്കാന്‍ ഈ മിശ്രിതം നിങ്ങളുടെ കുഞ്ഞിന്റെ മോണയില്‍ മൃദുവായി മസാജ് ചെയ്യുക. ഇത് കുഞ്ഞിന്റെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.
മുലയൂട്ടല്‍
കുഞ്ഞിനെ ഇടക്കിടക്ക് തന്നെ മുലയൂട്ടിക്കൊണ്ടിരിക്കണം. ഇത് കുഞ്ഞിന് മോണയിലുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് വഴി പല്ല് വരുമ്പോഴുണ്ടാവുന്ന വേദനയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. മുലകുടിക്കുന്നത് വഴി മോണയിലെ സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നതോടൊപ്പം തന്െന പല്ല് വേദനക്ക് നല്ല ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.
മൃദുവായ ഗം മസാജ്
മോണകള്‍ മൃദുവായ രീതിയില്‍ വിരലുകള്‍ കൊണ്ട് ചെറുതായി മസ്സാജ് ചെയ്ത് കൊടുക്കുക. ഇത് വഴി നിങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിരലുകള്‍ എ്പ്പോഴും വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല മോണ മസാജ് ചെയ്യുന്നത് പല്ലുവേദനയെ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രകോപനം ശമിപ്പിക്കാനും അസ്വസ്ഥത കുറയ്ക്കാനും മോണയില്‍ നേരിയ മര്‍ദ്ദം മാത്രമേ പ്രയോഗിക്കാന്‍ പാടുകയുള്ളൂ.
ഡോക്ടറെ കാണേണ്ടത്
ഈ സമയം മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിനുണ്ടാവുന്ന ഒരു അസ്വസ്ഥതയും അത് എത്ര ചെറുതെങ്കിലും കൃത്യമായി ഡോക്ടറെ കണ്ട് മാത്രമേ പരിഹരിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരിക്കലും സ്വയം ചികിത്സക്ക് നില്‍ക്കരുത്. നല്ലൊരു ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.



Click it and Unblock the Notifications
