Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുഞ്ഞ് തീരെ ഭക്ഷണം കഴിക്കുന്നില്ലേ, ഇനി ഇഷ്ടം പോലെ കഴിക്കും, ഇതൊന്ന് പരീക്ഷിക്കാം
കുഞ്ഞിന്റെ ഭക്ഷണ കാര്യത്തില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് നിരവധി ആശങ്കകള്‍ ഉണ്ടാവുന്നു. കുഞ്ഞ് കഴിക്കുന്നില്ല, കുഞ്ഞിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു, കുഞ്ഞ് മെലിയുന്നു എന്നീ അവസ്ഥകള്‍ പലപ്പോഴും അച്ഛനമ്മമാരെ ആശങ്കയിലാക്കുന്നു. എന്നാല്‍ കുഞ്ഞ് ആരോഗ്യവാനാണ് മറ്റ് പ്രശ്നങ്ങള്‍ ഇല്ല ആക്റ്റീവ് ആണ് എന്നുണ്ടെങ്കില്‍ നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ചില അവസരങ്ങളില്‍ കുഞ്ഞിന്റെ ആരോഗ്യവും പ്രതിസന്ധിയിലാവുന്ന അവസ്ഥയും കുഞ്ഞ് കഴിക്കുന്നിമില്ല എന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. പലപ്പോഴും വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ് നിങ്ങള്‍ ഏറ്റെടുക്കുന്നത് എന്നത് അറിഞ്ഞിരിക്കണം. എന്നാല്‍ ക്ഷമയം സര്ഗ്ഗാത്മതകതയും എല്ലാം ഉപയോഗിച്ച് നിങ്ങള്‍ക്ക് കുഞ്ഞിനെ ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കാം, അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഓഫര്‍ വെറൈറ്റി:
പലപ്പോഴും ഭക്ഷണത്തോടൊപ്പം അല്പം വ്യത്യസ്തവും പുതുമയുള്ളതുമായ ഭക്ഷണം ഓഫര്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ കുഞ്ഞിന് ഇതൊരു ടാസ്ക് ആയി മാറാതെ വേണം ഇത്തരം ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതിന്. പുതിയ ഭക്ഷണങ്ങള്‍ കുഞ്ഞ് ഇഷ്ടപ്പെട്ട് തുടങ്ങിയാല്‍ അത് തന്നെ സ്ഥിരമാക്കരുത്. വ്യത്യസ്തവും ആരോഗ്യവുമുള്ളതുമായ ഭക്ഷണം കുഞ്ഞിന് നല്‍കണം.
ഭക്ഷണം രസകരമാക്കുക:
എപ്പോഴും രസകരമായ ഭക്ഷണം കുഞ്ഞിന് നല്കിക്കൊണ്ടിരിക്കണം. ഒരിക്കലും മടുപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണം കുഞ്ഞിന് നല്‍കരുത്. ഇത് കുഞ്ഞിനെ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും. ലളിതമായ ഭക്ഷണത്തോടൊപ്പം അവ രസകരമായ രീതിയില്‍ വേണം തയ്യാറാക്കുന്നതിനും നല്‍കുന്നതിനും. ഇത് വഴി നിങ്ങള്‍ക്ക് പ്രതിസന്ധികളെ പരിഹരിക്കാം.
ഒരു റോള്‍ മോഡല്‍ ആയിരിക്കുക:
ഭക്ഷണം നല്‍കുന്നതോടൊപ്പം തന്നെ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് ഒരു റോള്‍മോഡലും ആയിരിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ വളരെ ആസ്വദിപ്പിച്ച് ഭക്ഷണം നല്‍കുന്നതിന് സാധിക്കുന്നു. എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ ഇവര്‍ ഭക്ഷണത്തിന്‍െ കാര്യത്തിലും ഇതേ വ്യത്യസ്തത ആഗ്രഹിക്കുന്നു. അത് കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം.
പാചകത്തില്‍ അവരെ ഉള്‍പ്പെടുത്തുക:
കുഞ്ഞിനായി ഭക്ഷണം പാകം ചെയ്യുമ്പോള്‍ പച്ചക്കറികള്‍ കഴുകുക, ഇളക്കുക, മേശ വൃത്തിയാക്കുക എന്നിവയെല്ലാം കുട്ടികളെ കൂടി ഉള്‍പ്പെടുത്തി ചെയ്യുന്നതിന് ശ്രദ്ധിക്കുക. അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ജോലികള്‍ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് വഴി അത് പലപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ രസകരമായി മാറുന്നു. കഴിക്കാന്‍ കുഞ്ഞിനെ ശീലിപ്പിക്കുന്നതോടൊപ്പം ഇത്തരം കാര്യങ്ങള്‍ കൂടി ശീലിപ്പിക്കുക.
പുതിയ ഭക്ഷണങ്ങള്‍ ക്രമേണ പരിചയപ്പെടുത്തുക:
ഒരേ സമയം നിരവധി ഭക്ഷണങ്ങള്‍ ഒരുമിച്ച് കുഞ്ഞിന് നല്‍കുക എന്നത് അല്പം ടാസ്ക് ആണ്. അതാകട്ടെ കുഞ്ഞിന് ഇഷ്ടപ്പെടണം എന്നും ഇല്ല. അതുകൊണ്ട് തന്നെ ഒരു സമയം ഒന്ന് എന്ന രീതിയില്‍ പുതിയ ഭക്ഷണങ്ങള്‍ കുഞ്ഞിന് പരിചയപ്പെടുത്തുക. ഇത് കുറച്ച് ദിവസം നല്‍കിയതിന് ശേഷം അടുത്ത ഭക്ഷണം നല്‍കുക.
ക്ഷമയോടെയിരിക്കുക:
കുഞ്ഞിന് ഭക്ഷണം നല്‍കുക എന്നത് വലിയൊരു ടാസ്ക് ആണ്. അതുകൊണ്ട് തന്നെ വളരെയധികം ക്ഷമയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. എന്തുകൊണ്ടെന്നാല്‍ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന് മുന്‍പ് കുഞ്ഞ് അത് പല തവണ തട്ടിക്കളയാം, തുപ്പിക്കളയാം. എന്നാല്‍ അവരെ സമ്മര്‍ദ്ദത്തിലാക്കാതെ നിങ്ങളും ക്ഷമയോടെ കുഞ്ഞിന് ഭക്ഷണം കൊടുത്ത് തുടങ്ങണം. എന്നാല്‍ ഒരു പരിധി വരെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാം.
ഒരു ദിനചര്യ നിലനിര്‍ത്തുക:
ഭക്ഷണം നല്‍കുന്നത് പോലെ തന്നെയാണ് ഭക്ഷണം നല്കുന്ന സമയവും. എല്ലാ ദിവസവും കൃത്യമായി ഒരു ദിവസം തന്നെ കൃത്യസമയം പാലിച്ച് വേണം കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിന്. എന്താണ് കുഞ്ഞ് പ്രതീക്ഷിക്കുന്നത് എല്ലാ ദിവസവും ഒരേ സമയമാണോ കുഞ്ഞിന്റെ ഭക്ഷണരീതി എന്നിവയെല്ലാം കുഞ്ഞ് കഴിക്കുന്ന ഭക്ഷണത്തേയും സ്വാധീനിക്കുന്നു.



Click it and Unblock the Notifications
