Latest Updates
-
ഓഗസ്റ്റ് 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ! -
ഓണം സ്പെഷ്യൽ രാശിഫലം: ഇന്നത്തെ ദിവസം ഈ 12 രാശിക്കാർക്കും നേട്ടങ്ങളുടെ ദിനം -
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ
കുട്ടികള്‍ക്ക് ചായ കൊടുക്കാറുണ്ടോ? ഈ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം
നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണ് ചായ കുടി. രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ്സ് ചായ പലര്‍ക്കും നിര്‍ബന്ധമാണ്. മുതിര്‍ന്നവര്‍ കുടിക്കുന്നത് പോലെ കുട്ടികള്‍ക്കും ചായ നല്കുന്ന മാതാപിതാക്കള്‍ നിരവധിയാണ്. ചായയും ബിസ്ക്കറ്റും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും പലഹാരങ്ങളായിരിക്കും ഇവര്‍ ഇതിന്റെ കൂടെ നല്‍കുന്നത്. എന്നാല്‍, കുട്ടികളിലെ ചായ കുടി നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

പല്ലിന്റെ ആരോഗ്യം
ചെറുപ്പത്തില്‍ ഒട്ടുമിക്ക കുട്ടികളുടെയും പല്ലില്‍ വേഗം കേടുകള്‍ വരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ചായകുടി തന്നെയാണ്. കാരണം, ചായയില്‍ മധുരം അടങ്ങിയിരിക്കുന്നു. മിക്കവരും ചായ കുടിച്ചതിന് ശേഷം വായ കഴുകുന്ന ശീലവും കുറവായിരിക്കും. ചായ കുടിക്കും. ഒപ്പം ബിസിക്കറ്റ് പോലെയുള്ള പലഹാരങ്ങളും കഴിക്കും. ഇത് പല്ലില്‍ പഞ്ചസ്സാരയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നതിനും, ഇത് പല്ലില്‍ കേട് വരുന്നതിനും കാരണമാകുന്നു.
കഫേയ്ന്
ചായയിലും അതുപോലെ തന്നെ കാപ്പിയിലും ധാരാളം കഫേയ്ന് അടങ്ങിയിരിക്കുന്നു. കഫേയ്ന് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് സത്യത്തില്‍ കുട്ടിയുടെ വളര്‍ച്ചയെ ബാധിച്ചേക്കാം. അതുപോലെ തന്നെ, ഉറക്കക്കുറവ് പോലെയുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതിനാല്‍, കഫേയ്ന് അടങ്ങിയ ചായ അമിതമായി നല്കാതിരിക്കാന് ശ്രദ്ധിക്കുക.
ദഹന പ്രശ്നങ്ങള്‍
കറ അടങ്ങിയിരിക്കുന്ന ഒരു പാനീയമാണ് ചായ. അതിനാല്‍ തന്നെ, വെറും വയറ്റില്‍ കുടിക്കുന്നതും, അതുപോലെ, ആഹാരത്തിന്റെ കൂടെ കുടിക്കുന്നതും ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് മലബന്ധ പ്രശ്നങ്ങള്‍, വയര്‍ ചീര്‍ക്കല്‍, വയറുവേദന, അസിഡിറ്റി എന്നീ പ്രശ്നങ്ങളിലേയ്ക്ക് ഈ ശീലം നയിച്ചേക്കാം.
അമിതവണ്ണം
പതിവായി കഫേയ്ന് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍, പ്രത്യേകിച്ച്, ചായ പോലെയുള്ള പാനീയങ്ങള്‍ പതിവാക്കിയാല്‍, ഇവ അമിതമായി മധുത്തോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുന്നു. മധുര പാനീയങ്ങള്‍ കുടിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു. ഇത് കുട്ടികളെ അമിതവണ്ണത്തിലേയ്ക്ക് നയിച്ചേക്കാം.
മറ്റുപ്രശ്നങ്ങള്‍
കഫേയ്ന് പതിവായി ശരീരത്തില്‍ എത്തുന്നത് കുട്ടികളുടെ ആരോഗ്യത്തേയും കാര്യമായി ബാധിക്കുന്നു. ഇവരില്‍ ഉറക്ക്ക്കുറവ് മാത്രമല്ല, വിറയല്‍, പനി പോലെയുള്ള അസുഖങ്ങള്‍ ഇടയ്ക്ക് വരുന്നതിനും കാരണമാകുന്നുണ്ട്.
ശ്രദ്ധിക്കേണ്ടത്
കുട്ടികള്‍ക്ക് ചായ നല്‍കുന്നതിന് പകരം, നല്ല ഹെര്‍ബല്‍ ഡ്രിങ്ക്സ് നല്‍കാവുന്നതാണ്. പ്രത്യേകിച്ച് തുളസി ചേര്‍ത്ത വെള്ളം, അല്ലെങ്കില്‍ സാധാ ചെറുചൂടുവെള്ളം എന്നിവയെല്ലാം നല്കി ശീലിപ്പിക്കാവുന്നതാണ്. അതുപോലെ, തുളസി, ചിയ സീഡ്സ് എന്നിവ ചേര്‍ത്ത വെള്ളം നല്‍കാവുന്നതാണ്. അതുപോലെ, കഫേയ്ന് അടങ്ങാത്ത ഗ്രീന്‍ ടീ കുട്ടികള്‍ക്ക് നല്കി ശീലിപ്പിക്കാവുന്നതാണ്. പരമാവധി ചായ കുടിക്കുന്ന ശീലം കുട്ടികളില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. നല്ല തിളപ്പിച്ചാറിയ വെള്ളം കൊടുക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. അതുപോലെ നല്ല ആരോഗ്യകരമായ ആഹാരരീതി ശീലിപ്പിക്കുന്നതും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications