Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അമ്മയുടെ കൊതി പറയും ഗര്ഭത്തില് ആണോ പെണ്ണോ എന്ന്- സത്യമോ?
ഗര്ഭകാലം പലപ്പോഴും പല അസ്വസ്ഥതകളുടേയും സന്തോഷത്തിന്റേയും സമ്മിശ്രമായ ഒരു കാലഘട്ടമാണ്. പലരും അതിനെ മനോഹരമായി ചിത്രീകരിക്കുമ്പോള് ചിലര്ക്ക് അത് വളരെ പ്രതിസന്ധി നിറഞ്ഞ ഒരു സമയം തന്നെയായിരിക്കും. പലപ്പോഴും ഏതൊരു മാതാപിതാക്കളും ഗര്ഭകാലത്ത് ഏറ്റവും കൂടുതല് അറിയാന് ആഗ്രഹിക്കുന്നത് കുഞ്ഞ് ആണോ പെണ്ണോ എന്നുള്ള കാര്യമാണ്. വിദേശത്ത് ഗര്ഭാവസ്ഥയില് തന്നെ ലിംഗ നിര്ണയം നടത്തപ്പെടുന്നു. എന്നാല് ഇന്ത്യയില് നിയമവിരുദ്ധമായ കാര്യമാണ് അത്. അതുകൊണ്ട് തന്നെ പണ്ടുള്ളവര് പലവിധത്തിലുള്ള വിശ്വാസങ്ങളും ഇതിനെപ്പറ്റി പറയുന്നു.
കുഞ്ഞിന്റെ ലിംഗഭേദത്തെക്കുറിച്ച് മാതാപിതാക്കള് പലപ്പോഴും ആശ്ചര്യപ്പെടുന്നു. പലരും ഇതിനെക്കുറിച്ച് ഊഹിക്കുന്നതിന് വേണ്ടി വയറിന്റെ വലിപ്പവും കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയും എല്ലാം മനസ്സിലാക്കി ചില ഊഹാപോഹങ്ങള് പറയുന്നു. എന്നാല് ഒരിക്കലും ഇതൊന്നും കുഞ്ഞിന്റെ ലിംഗ നിര്ണയത്തിന് സഹായിക്കുന്നതല്ല. പലപ്പോഴും മധുരത്തോടുള്ള ആസക്തി ഒരു പെണ്കുട്ടിയെ സൂചിപ്പിക്കുന്നു, അതേസമയം ഉപ്പിലിട്ടതോ എരിവോ എല്ലാം പലപ്പോഴും ഒരു ആണ്കുട്ടിയാണ് ഗര്ഭത്തില് എന്നാണ് പറയുന്നത്.

ഭക്ഷണ ആസക്തിയും ലിംഗ നിര്ണയവും
ഈ വിശ്വാസങ്ങള്ക്ക് ശാസ്ത്രീയ അടിത്തറയില്ല എന്നതാണ് സത്യം. അവ പല തലമുറ കൈമാറി വന്നതാണ്. മാത്രമല്ല ചോക്ലേറ്റ് കൊതിക്കുന്ന ഒരു ഗര്ഭിണിയാണെങ്കില് പെണ്കുട്ടിയാണെന്ന് ചിലര് പറയുന്നു, അതേസമയം എരിവുള്ള ഭക്ഷണങ്ങള് ആണ്കുട്ടിയെ സൂചിപ്പിക്കുന്നു. ഇന്നത്തെ കാലത്തും ഇത്തരത്തിലുള്ള ചില തെറ്റിദ്ധാരണകളും അടിസ്ഥാനരഹിതമായ കാര്യങ്ങളും നിലനില്ക്കുന്നു എന്നാണ് പറയുന്നത്.
ശാസ്ത്രീയ വീക്ഷണം
മെഡിക്കല് വിദഗ്ധര് ഈ അവകാശവാദങ്ങള് തള്ളിക്കളയുന്നു. കുഞ്ഞിന്റെ ലിംഗഭേദമല്ല, ഹോര്മോണ് വ്യതിയാനങ്ങളും പോഷകാഹാര ആവശ്യവുമാണ് പലപ്പോഴും ഗര്ഭകാല കൊതിക്ക് പിന്നില് എന്നാണ് പറയുന്നത്. ഗര്ഭിണികളായ സ്ത്രീകള്ക്കിടയില് ഓരോരുത്തരിലും ഓരോ തരത്തിലുള്ള സ്വഭാവ സവിശേഷതകള് ഉണ്ടായിരിക്കും. അത് തന്നെയാണ് ഏറ്റവും മികച്ചതായി മാറുന്നതും. അല്ലാതെ ഇത് കുഞ്ഞിന്റെ ലിംഗ നിര്ണയത്തിന് ഒരു തരത്തിലും സഹായിക്കുന്നതല്ല.
വിശ്വാസം
നമുക്കിടയില് ഇപ്പോഴും അത്തരം വിശ്വാസങ്ങള് നിലനില്ക്കുന്നു. ഇത് ആഴത്തില് ഓരോരുത്തരുടേയും മനസ്സില് വേരൂന്നിയത് കൊണ്ട് തന്നെ പറിച്ച് മാറ്റാന് അല്പം പാടാണ്. പലപ്പോഴും ആഗ്രഹങ്ങളെ അടിസ്ഥാനമാക്കി കൃത്യമായ പ്രവചനങ്ങളുടെ കഥകള് പോലും പലരും പറഞ്ഞ് നമ്മളെ വിശ്വസിപ്പിക്കുന്നു. എന്നാല് ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ലെന്ന് മാത്രമല്ല ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.
ഇന്നത്തെ കാലത്ത്
ഇന്ന്, പല മാതാപിതാക്കളും തങ്ങളുടെ കുഞ്ഞിന്റെ ലിംഗഭേദം കൃത്യമായി നിര്ണ്ണയിക്കാന് അള്ട്രാസൗണ്ട് സ്കാനുകള് തിരഞ്ഞെടുക്കുന്നു. ഈ സ്കാനുകള് വിശ്വസനീയമായ ഫലങ്ങള് നല്കുന്നവയാണ്. എന്നാല് ഇന്ത്യയില് ഗര്ഭസ്ഥശിശുവിന്റെ ലിംഗനിര്ണയം നടത്തുന്നത് തെറ്റായ കാര്യമാണ്. എന്നാല് ഇന്നത്തെ കാലത്ത് ഊഹാപോഹങ്ങള്ക്ക് നില്ക്കുന്നവര് മനസ്സിലാക്കേണ്ടത് ആധുനിക സൗകര്യങ്ങള് ഉണ്ടെന്നത് തന്നെയാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
