Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഗര്‍ഭിണികളില്‍ വയറിന് മുറുക്കം കൂടുതലോ: അവസാന രണ്ട് ട്രൈമസ്റ്റര്‍ ശ്രദ്ധിക്കണം
ഗര്‍ഭകാലം ശാരീരികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ സ്ത്രീകളില്‍ സംഭവിക്കുന്നു. വയറ് വലുതാവുകയും സ്തനങ്ങളില്‍ മാറ്റം വരുകയും ക്ഷീണം വര്‍ദ്ധിക്കുകയും എല്ലാം സംഭവിക്കുന്നു. എന്നാല്‍ ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം വയറിലെ മുറുക്കം വര്‍ദ്ധിക്കുന്നത് സാധാരണ പലരിലും അനുഭവപ്പെടുന്നത്. ഗര്‍ഭപാത്രം വലുതാവുകയും കുഞ്ഞിന്റെ വലിപ്പം വര്‍ദ്ധിക്കുകയും ചര്‍മ്മം കൂടുതല്‍ വലിയുകയും ചെയ്യുന്നതിന്റെ ഫലമായി പലരിലും വയറിന് ഇരുവശങ്ങളിലുമായി അതികഠിനമായ വേദന അനുഭവപ്പെടാം. ഇതിന്റെ ഫലമായി അമ്മയുടെ വയറില്‍ മുറുക്കവും അയച്ചിലും അനുഭവപ്പെടുന്നു.
എന്നാല്‍ ഇത് ചില അവസരങ്ങളില്‍ അല്പം അപകടം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചിലരില്‍ ഈ പ്രശഅനം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടുന്നു. എന്നാല്‍ ചിലരില്‍ ഈ പ്രശ്നം അല്പം കൂടുതല്‍ വെല്ലുവിളികളും ഉയര്‍ത്തുന്നു. ആദ്യ ട്രൈമസ്റ്ററില്‍ ഇത് സംഭവിക്കാമെങ്കിലും രണ്ടാമത്തേയും മൂന്നാമത്തേയും ട്രൈമസ്റ്ററില്‍ അല്പം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഡോക്ടറേ കാണേണ്ട സാഹചര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

അദ്യ ട്രൈമസ്റ്ററില്‍
ആദ്യത്തെ ട്രൈമസ്റ്ററില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുകയാണെങ്കില്‍ അതിന് പിന്നില്‍ ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങളുണ്ടെന്നത് മനസ്സിലാക്കണം. ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ മാത്രമല്ല ഗര്‍ഭകാലം മുഴുവനും ഈ പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ ചിലരില്‍ ഇത്തരത്തില്‍ വയറ് മുറുകി വരുന്നത് അബോര്ഷന് ലക്ഷണങ്ങളില്‍ ഒന്നുമായിരിക്കാം. എന്നാല്‍ വയറു മുറുകുന്നതിലൂടെ മാത്രം അബോര്ഷന് സാധ്യത പറയാന്‍ സാധിക്കുകയില്ല. നടുവേദന, ബ്ലീഡിംങ് എന്നിവയും ഇതിനോടൊപ്പം ഉണ്ടായിരിക്കും.
രണ്ടാം ട്രൈമസ്റ്ററില്‍
എന്നാല്‍ നിങ്ങളുടെ രണ്ടാമത്തെ ട്രൈമസ്റ്ററില്‍ ഗര്‍ഭകാലത്ത് കൂടുതല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ നടക്കുന്നു. അതിന്റെ ഫലമായയി പലപ്പോഴും വയറിലെ പേശികളും ലിഗ്മെന്റുകളും സ്ട്രെച്ച് ചെയ്യപ്പെടുന്നു. ഇത് അടിവയറ്റില്‍ വേദനയും അതോടൊപ്പം തന്നെ മുറുക്കമുള്ളത് പോലുള്ള അവസ്ഥയും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും വയറ് മുറുകിയത് പോലെ തോന്നുന്നതിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത് കൂടാതെ ഗ്യാസ് പോലുള്ള പ്രശ്നങ്ങളും ശ്രദ്ധിക്കണം.

വൃത്താകൃതിയിലുള്ള ലിഗമെന്റ് പെയിന്‍
വളരുന്ന കുഞ്ഞിന് വേണ്ടി ഗര്‍ഭപാത്രം വലുതാവുകയും ഈ സമയം ലിഗ്മെന്റുകളില്‍ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. രണ്ടാമത്തെ ട്രൈമസ്റ്ററിലാണ് ലിഗ്മെന്റ് പെയിന്‍ ആരംഭിക്കുന്നത്. ഇത് നിങ്ങളുടെ അടിവയയറ്റിലോ അല്ലെങ്കില്‍ ഇരുഭാഗത്തുമായോ അതികഠിനമായ വേദന ഉണ്ടാക്കുന്നു. നില്‍ക്കുകയോ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോള്‍ ഈ വേദനയം കൂടി വരുന്നു. ഇത് വയര്‍ മുറുകുന്നത് പോലെ അനുഭവപ്പെടാം.
ബ്രാക്സ്റ്റണ്‍ ഹിക്സ് സങ്കോചങ്ങള്‍
ഈ ത്രിമാസത്തിന്റെ അവസാനത്തില്‍, നിങ്ങള്‍ക്ക് ഫാള്‍സ് ലേബര്‍ പെയിന്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളിലുണ്ടാക്കുന്ന അസ്വസ്ഥത അത്ര നിസ്സാരമല്ല. കൂടാതെ അടിവയറ്റില്‍ ഇറുക്കവും മുറുക്കവും അനുഭവപ്പെടാം. അതോടൊപ്പം തന്നെ ഈ സങ്കോചങ്ങള്‍ 30 മുതല്‍ 60 സെക്കന്‍ഡ് വരെ നീണ്ടുനില്‍ക്കും, യഥാര്‍ത്ഥ പ്രസവ വേദന പോലെ ആയിരിക്കില്ല എന്നതാണ് ഇതില്‍ നിന്നുള്ള മാറ്റം. കൂടാതെ സെര്‍വിക്സില്‍ അധികം മാറ്റങ്ങള്‍ വരുത്താത്ത വേദനയാണ് ഇത്.

മൂന്നാമത്തെ ട്രൈമസ്റ്ററില്‍
മൂന്നാമത്തെ ട്രൈമസ്റ്ററില്‍ നിങ്ങള്‍ക്ക് ഈ പ്രശ്നം സാധാരണയായി അനുഭവപ്പെടുന്നു. ഇത് പലപ്പോഴും പ്രസവത്തിന്റെ കൂടെ ലക്ഷണമായിരിക്കും. അതുകൊണ്ട് തന്നെ ഇതിന്റെ ആവൃത്തിയും ശക്തിയും വര്‍ദ്ധിക്കുന്നു. ആദ്യത്തെതിനേക്കാള്‍ കൂടുതല്‍ മുറുക്കം വയറിന് ഉണ്ടാവുന്നു. മാത്രമല്ല ഇത് ഡോക്ടറെ കാണുന്നതിനുള്ള സമയമാണ് എന്നതും നിങ്ങള്‍ ഓര്‍ത്തിരിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ പ്രശ്നങ്ങളുണ്ടാവാം.
മറ്റ് കാരണങ്ങള്‍
ഇത് കൂടാതെ മറ്റ് ചില കാരണങ്ങളും ഗര്‍ഭിണികളില്‍ വയര്‍ മുറുകുന്നതിലേക്ക് നയിക്കുന്നുണ്ട്. അതില്‍ ഒന്നാണ് കുഞ്ഞിന്റെ അനക്കം. കാരണം കുഞ്ഞിന്റെ അനക്കം രണ്ടാം ട്രൈമസ്റ്റര്‍ മുതല്‍ വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് ചെറിയ തോതില്‍ വയറിന് കനവും മുറുക്കവും അനുഭവപ്പെടാം. ഭക്ഷണം അമിതമായി കഴിക്കുന്നതും ഇത്തരത്തില്‍ വയറില്‍ മുറുക്കം അനുഭവപ്പെടുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് ഭക്ഷണം അമിതമാവാതെ ശ്രദ്ധിക്കണം.
ഡോക്ടറെ കാണേണ്ടത് എപ്പോള്‍?
ഡോക്ടറെ കാണേണ്ടത് എപ്പോള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. നിങ്ങള്‍ക്ക് വയറില്‍ മുറുക്കം വിട്ടുമാറാതെ നില്‍ക്കുകയും അത് ഓരോ സമയം കഴിയുന്തോറും വര്‍ദ്ധിക്കുകയും ചെയ്താല്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. മാത്രമല്ല ഒരു മണിക്കൂറില്‍ നാല് തവണയില്‍ കൂടുതല്‍ മുറുക്കം അനുഭവപ്പെടുന്നു. അതോടൊപ്പം തന്നെ ശ്വാസ തടസ്സവും അനുഭവപ്പെടുന്നു. കൂടാതെ രക്തസ്രാവം, അതികഠിനമായ വയറു വേദന, വെള്ളം പോലുള്ള ഡിസ്ചാര്‍ജ് എന്നിവയെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങളോടൊപ്പം തന്നെ കുഞ്ഞിന്റെ ചലനങ്ങള്‍ കുറയുകയും ചെയ്യുമ്പോള്‍ അല്പം ഡോക്ടറെ കാണുന്നതിന് ഉടന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
