Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
ഐവിഎഫ് വിജയകരമാക്കണോ? ഇവ കൃത്യമായി പാലിക്കണം
ഒരു കുഞ്ഞിനായുള്ള യാത്രയിൽ പല വഴികളും പരീക്ഷിച്ചു അവസാനം നിങ്ങൾ ഏറ്റവും പ്രായോഗികമായ ഒരു ഘട്ടത്തിൽ കടന്നിട്ടുണ്ടാകും.അതാണ് ഐ വിഎഫ് ചികിത്സ. നിങ്ങൾ മറ്റു പല ഫെർട്ടിലിറ്റി ഓപ്‌ഷനുകളും പരീക്ഷിച്ചു കഴിഞ്ഞെങ്കിൽ IVF ആണ് ഒരു ബയോളജിക്കൽ കുട്ടി ജനിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം . IVF ചികിത്സ അല്ലെങ്കിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ആണ് ഒരു സ്ത്രീയെ ഗർഭം ധരിക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART).
ഈ പ്രക്രീയയിൽ അണ്ഡവും ബീജവും ശരീരത്തിന് പുറത്ത് വച്ച് യോജിപ്പിച്ചു ബീജസങ്കലനം നടത്തുകയും, ഈ ബീജസങ്കലനം നടത്തിയ ഭ്രൂണത്തെ പിന്നീട് ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ബീജസങ്കലനം നടത്തിയ ശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതിനാൽ ഇത് വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.ഒരു കുഞ്ഞു എന്ന നിങ്ങളുടെ സ്വപ്നത്തിലേക്ക് ഇത് കൂടുതൽ വേഗം എത്തിക്കുന്നു.എന്നാൽ ഈ ഘട്ടത്തിൽ പങ്കാളികളുടെ രണ്ടുപേരുടെയും ശാരീരികവും മാനസികവുമായ അവസ്ഥ വളരെ പ്രധാനമാണ്.അതിനാൽ തന്നെ ഈ ഘട്ടം വിജയിച്ചു ഗർഭധാരണ സാധ്യത മെച്ചപ്പെടുത്താൻ നിങ്ങൾ പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

മികച്ച ഡോക്ടറെ സമീപിക്കുക
എല്ലാ ഫെർട്ടിലിറ്റി ക്ലിനിക്കുകളിലും ഡോക്ടർമാർ ഉണ്ടാകുമെങ്കിലും നിങ്ങൾക്ക് യോജിച്ച ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കുക.കാരണം നിങ്ങൾ മാനസികവും വൈകാരികവുമായ ഒരുപാട് ഘട്ടങ്ങളിലൂടെയാകും കടന്നുപോകുക. അതിനാൽ അറിവും സഹാനുഭൂതിയും ഉള്ള ഒരു ഡോക്ടറെ കണ്ടെത്താൻ ശ്രമിക്കുക.കൂടാതെ അനുഭവപരിചയവും അത്യാധുനിക സാങ്കേതിക വിദ്യയുമായി ഇടപഴകിയിട്ടുള്ളവരാണോ എന്നും നോക്കുക.ശരിയായ ഡോക്ടർ നിങ്ങൾക്ക് എല്ലാം നന്നായി വിശദീകരിച്ചു തരികയും നിങ്ങളുടെ മുഴുവൻ മെഡിക്കൽ ചരിത്രവും അവർ നന്നായി മനസിലാക്കുകയും ചെയ്യും. എപ്പോഴും ഡോക്ടറോട് സംശയങ്ങൾ ചോദിച്ചു വ്യക്തത വരുത്തുക.
സമ്മർദ്ദം ഒഴിവാക്കുക
എല്ലാ ഫെർട്ടിലിറ്റി ഹോർമോണുകളും നിങ്ങളുടെ തലച്ചോറിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. സമ്മർദ്ദം വന്ധ്യതയ്ക്ക് കാരണമാകില്ല, പക്ഷേ ഇത് പ്രശ്നം വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങൾ സമ്മർദ്ദരഹിതരാണെന്ന് ഉറപ്പാക്കുക. പുരുഷനും സ്ത്രീക്കും സമ്മർദ്ദവും ടെൻഷനും ഉണ്ടാകും.സമ്മർദ്ദവും ഫെർട്ടിലിറ്റിയുമായി ബന്ധമുണ്ട്.അതിനാൽ യോഗ, ശ്വസന വ്യായാമങ്ങൾ, എന്നിവയിലൂടെ നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുക.
മറ്റുള്ളവരുമായി താരതമ്യം വേണ്ട
നിങ്ങൾ ചികിത്സ തുടങ്ങാൻ പോകുമ്പോഴോ തുടങ്ങിക്കഴിഞ്ഞോ പല ആൾക്കാരുമായി സംസാരിക്കാറുണ്ടാകും.പലരുടെയും സാഹചര്യവും അവസ്ഥകളും വ്യത്യസ്‍തമായിരിക്കും അതിനാൽ ഒരിക്കലും മറ്റുള്ളവർ പറയുന്നത് കേട്ട് ആശങ്കാകുലരാകാതിരിക്കുക.നിങ്ങൾ ഒരു മികച്ച ഡോക്ടറെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, അവരെ വിശ്വസിക്കുകയും നിങ്ങളുടെ സംശയങ്ങൾ അവരോട് പങ്കുവയ്ക്കുകയും ചെയ്യുക.
നന്നായി ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക
മികച്ച ആരോഗ്യം ഉറപ്പാക്കേണ്ട സമയമാണിത്.അതിനാൽ നല്ലതും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഉറപ്പാക്കുക. നിങ്ങളുടെ ഭക്ഷണക്രമത്തിൽ അടിസ്ഥാനപരവും ആരോഗ്യകരവുമായ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.ഇത് കൂടുതൽ ഭക്ഷണം കഴിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തെ ആറ് ചെറിയ ഭക്ഷണ ഘട്ടങ്ങളാക്കുക. ഓരോ സമയത്തെ ഭക്ഷണവും കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ സംയോജനമാണെന്ന് ഉറപ്പാക്കുക.കൂടാതെ ദിവസവും ലഘുവായ വ്യായാമം ചെയ്യുക.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിൽ ജലാംശം നിലനിർത്താനും എല്ലാ വിഷാംശങ്ങളും പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കണമെന്ന് എല്ലാവരും പറയാറുണ്ട്. IVF ചികിത്സ ചെയ്യുന്നവരും വെള്ളവും ധാരാളം മറ്റു ദ്രാവകങ്ങളും കുടിക്കണം.എന്നാൽ മദ്യം,കഫീൻ എന്നിവ അടങ്ങിയ പാനീയങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.ഇവ ഗർഭം അലസാനുള്ള സാധ്യത കൂട്ടുന്നു. അതിനാൽ വെള്ളവും മറ്റു പാനീയങ്ങളും ധാരാളമായി കുടിക്കുക.
IVF യാത്ര സുഗമമാക്കുക
അമിത ഉത്കണ്ഠകൾ മാറ്റി വച്ച് നിങ്ങളുടെ IVF യാത്ര സുഗമമാക്കുക.നിങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ സപ്പോർട്ടുകളും സ്വീകരിക്കുക.അത് ഡോക്ടറോ, നിങ്ങളുടെ പങ്കാളിയോ ,കൂട്ടുകാരോ ആരിൽ നിന്നുമാകാം. എല്ലാവരുമായി സംസാരിച്ചു പോസിറ്റിവ് ആയി ചികിത്സയെ സമീപിക്കുക.
കൃത്യസമയത്തു ചികിത്സ ചെയ്യുക
സമയവും തിരമാലയും ആർക്കു വേണ്ടിയും കാത്തിരിക്കാറില്ല എന്ന് കേട്ടിട്ടില്ലേ.സ്ത്രീകൾക്ക് ഓരോ മാസവും ഒരു അണ്ഡമാണ് ഉത്പാദിപ്പിക്കുന്നത് .ഓരോ മാസത്തിലും മാസമുറയിലൂടെ അത് നഷ്ടമായി പോകുകയും ചെയ്യുന്നു.പ്രായക്കൂടുതൽ ആകുമ്പോൾ അണ്ഡം ഉത്പാദനവും അതിന്റെ ഗുണനിലവാരവും കുറഞ്ഞു വരും. അതിനാൽ കൃത്യമായ വയസ്സിൽ തന്നെ IVF ചികിത്സ ചെയ്യുക.



Click it and Unblock the Notifications
