Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
ഗര്‍ഭകാലം സ്പോട്ടിംങ് ഭയക്കണോ, എപ്പോള്‍ ഡോക്ടറെ കാണണം?
ഗര്‍ഭകാലം എന്നത് വളരെയധികം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും നാം പ്രതിക്ഷിക്കുന്നതിനേക്കാള്‍ പ്രതിസന്ധികളിലൂടെയാണ് പലരും കടന്ന് പോവുന്നത്. എന്നാല്‍ പത്ത് മാസത്തിന്ശേഷം ഉണ്ടാവുന്ന സന്തോഷത്തെക്കുറിച്ച ്ആലോചിക്കുമ്പോള് പലരും പല വിധത്തില്‍ അതിനെ അവഗണിക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ ഒരിക്കലും അവഗണിക്കരുത്. അതിന് കൃത്യമായ പരിഹാരം കണ്ടെത്തി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും സ്പോട്ടിംങ് പോലുള്ള പ്രശ്നങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്.
അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന സ്പോട്ടിംങ് ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. അത് ചെറുതാണെങ്കിലും വലുതാണെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പലപ്പോഴും ഇതുണ്ടാക്കുന്ന ആശങ്കയും ഒരിക്കലും നിസ്സാരമല്ല. എപ്പോള്‍ ഇതിനെ ഗൗരവത്തോടെ എടുക്കണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നത് നമുക്ക് നോക്കാം. അതിലുപരി ഇത് ഗര്‍ഭത്തിന്റെ ഏത് ഘട്ടത്തിലാണ് സംഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സാധാരണ കാരണങ്ങള്‍
ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില്‍, ഇംപ്ലാന്റേഷന് രക്തസ്രാവം എന്ന അവസ്ഥയുണ്ടാവുന്നു. ഈ സമയം സ്ത്രീകളില്‍ സ്പോട്ടിംങ് സാധ്യതയുണ്ട്. പലപ്പോഴും ബീജസങ്കലനം ചെയ്ത അണ്ഡം ഗര്‍ഭാശയ പാളിയില്‍ പറ്റിപ്പിടിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇത്തരം സ്പോട്ടിംങിന് കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍, സെര്‍വിക്കല്‍ പ്രകോപിപ്പിക്കലോ അണുബാധയോ കാരണമാകാം. ഇതെല്ലാം കൃത്യമായി തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. അത് നിങ്ങളുടെ ഗര്‍ഭകാലത്തേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ ബാധിക്കുന്നു.
എപ്പോള്‍ ഡോക്ടറെ കാണണം?
എപ്പോള്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്പോട്ടിംങിനൊപ്പം പലപ്പോഴും അതികഠിനമായി വേദനയുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ എക്ടോപിക് ഗര്‍ഭം പോലുള്ള അവസ്ഥയിലും സ്പോട്ടിംങ് അല്ലെങ്കില്‍ അഥവാ രക്തസ്രാവം ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് ശേഷമുള്ള ഏത് രക്തസ്രാവവും വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഗര്‍ഭാവസ്ഥയുടെ പിന്നീടുള്ള ഘട്ടങ്ങള്‍
ആദ്യത്തെ ട്രൈമസ്റ്ററിന് ശേഷം നിങ്ങള്‍ക്ക് രക്തസ്രാവം വര്‍ദ്ധിച്ച അവസ്ഥയിലേക്ക് കടക്കുകയാണെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. ചിലരില്‍ ഗര്‍ഭകാലത്തുണ്ടാവുന്ന ലൈംഗിക ബന്ധം ഇത്തരത്തില്‍ രക്തസ്രാവത്തിലേക്ക് എത്തിക്കും. കൂടാതെ പ്ലാസന്റയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളും നിങ്ങളില്‍ രക്തസ്രാവമോ സ്പോട്ടിംങോ ഉണ്ടാക്കിയേക്കാം. അതും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അസാധാരണമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഒരു തരത്തിലും ഇത്തരം രക്തസ്രാവത്തെ ഒരിക്കലും നിസ്സാരമാക്കരുത്.
ശ്രദ്ധിക്കേണ്ടത്
ഗര്‍ഭകാലത്ത് രക്തസ്രാവം പല വിധത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇതിനെ നിസ്സാരമാക്കി കണക്കാക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തണം. കൂടാതെ ഡോക്ടറുടെ കൃത്യമായ അപ്പോയിന്മെന്റുകള് എടുക്കുന്നതിനും ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുന്നതിനും ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു കാരണവശാലും നിങ്ങള്‍ മറ്റുള്ളവരുടെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കരുത്. അത് ഗര്‍ഭകാലത്താണെങ്കിലും പ്രസവശേഷമാണെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശം മാത്രം പാലിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും പ്രശ്നത്തിലാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications