Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കുഞ്ഞിന് നല്‍കാം ഈ സൂപ്പര്‍ഫുഡ്: തൂക്കവും ആരോഗ്യവും കിറുകൃത്യം
കുഞ്ഞ് ഭക്ഷണം കഴിച്ച് തുടങ്ങാറായാല്‍ ഏതൊരമ്മയുടേയും ആധിയാണ് കുഞ്ഞ് തൂക്കം വെക്കുന്നില്ല, ആരോഗ്യം വരുന്നില്ല, എപ്പോഴും അസുഖമാണ് എന്നത്. പലപ്പോഴും അമ്മമാത്രമല്ല അച്ഛനും സ്ഥിരം പരാതി പറയുന്ന ഒരു കാര്യം തന്നെയാണ് ഇത്. എന്നാല്‍ അച്ഛനേക്കാള്‍ ഒരു പടി മുന്നില്‍ അമ്മയാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ആധി പിടിക്കുന്നതും. കുഞ്ഞിന് നല്‍കേണ്ട ഭക്ഷണത്തിന്റെ കാര്യത്തില്‍ വിറ്റാമിനുകളും പ്രോട്ടീനും മറ്റ് പോഷകസമ്പുഷ്ടമായ ഘടകങ്ങളും എല്ലാം ഉള്‍ക്കൊള്ളിക്കുക എന്നത് അനിവാര്യമായിട്ടുള്ള ഒന്നാണ്. കാരണം കുഞ്ഞ് വളരുന്ന അവസ്ഥയില്‍ ഇതെല്ലാം കുഞ്ഞിന് കൃത്യമായി ലഭിക്കേണ്ടതുണ്ട്.
അത്തരത്തില്‍ എട്ട് -പത്ത് മാസത്തിന് ശേഷം കുഞ്ഞിന് നല്‍കാവുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് ചീര. വിറ്റാമിന്‍ എയുടെ കലവറയാണ് ചീര എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വിറ്റാമിന്‍ എ മാത്രമല്ല ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ സി എന്നിവയെല്ലാം തന്നെ ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. എന്നിരുന്നാലും, ശരിയായ സമയത്തും ശരിയായ രീതിയിലും വേണം കുഞ്ഞിന് ഇത് നല്‍കാന്‍, അതറിയാന്‍ വായിക്കൂ.

ചീര എപ്പോള്‍ നല്‍കണം?
ഏത് പുതിയ ഭക്ഷണവും കുഞ്ഞിന് നല്‍കി തുടങ്ങുന്നതിന് പ്രത്യേക പ്രായമുണ്ട്. അതില്‍ ചീര നല്‍കേണ്ടത് എപ്പോഴും കുഞ്ഞിന് ഏകദേശം 8-10 മാസം പ്രായമാകുമ്പോഴാണ്. എങ്കിലും നിങ്ങള്‍ എന്തെങ്കിലും പുതിയ ഭക്ഷണം കുഞ്ഞിന് നല്‍കുന്നതിന് മുന്‍പ് ഡോക്ടറോട് ചോദിച്ചിരിക്കണം എന്നതും പ്രധാനപ്പെട്ടതാണ്. പൊതുവേ കുഞ്ഞിന് ഈ പ്രായത്തില്‍ ചീര നല്‍കുമ്പോള്‍ അത് അവരുടെ ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. പക്ഷേ കുഞ്ഞിന് ചീര അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഏത് പുതിയ ഭക്ഷണവും കുഞ്ഞിന് നല്‍കുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് ദിവസം നല്‍കിയതിന് ശേഷം അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പിന്നീടുള്ള ദിവസങ്ങളില്‍ നല്‍കുക.
കുഞ്ഞുങ്ങള്‍ക്കായി ചീര തയ്യാറാക്കുമ്പോള്‍
പലപ്പോഴും ചീര മണ്ണില്‍ വളരുന്നതിനാല്‍ അഴുക്കും മണ്ണും ധാരാളം ഇവയിലുണ്ടാവും. കീടനാശിനികള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തി വേണം കുഞ്ഞിന് ചീര നല്‍കുന്നതിന്. കൂടാതെ അഴുക്കും മണ്ണും കളയുന്നതിന് വേണ്ടി നിരവധിയാവര്‍ത്തി കഴുകണം. വൃത്തിയായി കഴുകിയതിന് ശേഷം ഇത് ആവിയില്‍ വേവിച്ചോ അല്ലെങ്കില്‍ ചീര ചോര്‍ ആക്കി പാകം ചെയ്‌തോ പ്യൂരിയാക്കിയോ എല്ലാം കുഞ്ഞിന് നല്‍കാം.
ശ്രദ്ധിക്കേണ്ടത്
കുഞ്ഞിന് ചീര നല്‍കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ആദ്യം തന്നെ വളരെ ചെറിയ അളവില്‍ വേണം ചീര നല്‍കുന്നതിന്. മുകളില്‍ പറഞ്ഞത് പോലെ അലര്‍ജിയോ ദഹനപ്രശ്‌നങ്ങളോ ഉണ്ടോയെന്ന് നിരീക്ഷിച്ചതിന് ശേഷം മാത്രം ക്രമേണ ചീര നല്‍കുന്ന അളവില്‍ മാറ്റം വരുത്തുക. സ്ഥിരമായി നല്‍കിയാല്‍ അത്രയും നല്ലതാണ്. കാരണം അത്രയധികം പോഷകമൂല്യങ്ങള്‍ ചീരയ്ക്കുണ്ട് എന്നതാണ് സത്യം.
പോഷക ഗുണങ്ങള്‍
കുഞ്ഞിന് ചീര നല്‍കുന്നത് വഴി നിരവധി ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കും. അതില്‍ പ്രധാനപ്പെട്ട ചിലത് നോക്കാം. കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചീര ഉപയോഗിക്കാം. കൂടാതെ എല്ലുകളുടെ ആരോഗ്യവും വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളും ചീര നല്‍കുന്നു. എല്ലുകള്‍ക്ക് എന്ന പോലെ തന്നെ പല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ചീര സഹായിക്കും. കൂടാതെ ചീരയില്‍ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശം നിങ്ങളുടെ കുഞ്ഞിനെ അനീമിയ പോലുള്ള പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
പാര്‍ശ്വഫലങ്ങള്‍
ആറ് മാസത്തില്‍ താഴെയുള്ള കുഞ്ഞിന് ഒരു കാരണവശാലും ചീര നല്‍കാന്‍ പാടില്ല. കാരണം ചീരയില്‍ വലിയ അളവില്‍ നൈട്രേറ്റുകള്‍ ഉണ്ട്. ഇത് കുഞ്ഞിന് നല്ലതല്ല. 8-10 മാസത്തിന് ശേഷം മാത്രമേ ചീര കൊടുക്കാന്‍ പാടുകയുള്ളൂ എന്ന് പറയുന്നത് അതുകൊണ്ടാണ്. കൂടാതെ മുന്‍പ് സൂചിപ്പിച്ചത് പോലെ പുതിയ ഭക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും ഒരു ശിശുരോഗവിദഗ്ധനെ സമീപിക്കാന്‍ മറക്കേണ്ടതില്ല. ശരിയായ രീതിയില്‍ കുഞ്ഞിന് ചീര നല്‍കുമ്പോള്‍ അത് പോഷകസമൃദ്ധമായ ഒരു കൂട്ടിച്ചേര്‍ക്കലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications