Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സിംഗിൾ പേരന്റിംഗ് അടിപൊളിയാക്കാൻ ഇതാ 6 വഴികൾ..!
സിംഗിൾ പേരന്റിംഗ്, അഥവാ, പങ്കാളികളിൽ ഒരാളുടെ അഭാവത്തിൽ കുഞ്ഞുങ്ങളെ ഒരാൾ ഒറ്റക്ക് വളർത്തേണ്ട അവസ്ഥ. കേൾക്കുമ്പോൾ എന്ന പോലെ അനുഭവിക്കുമ്പോഴും തീരെ സുഖമില്ലാത്ത ഒരു അവസ്ഥയാണത്. ഒരേ സമയം ഇത്തരവാദിത്തവങ്ങളും വെല്ലുവിളികളും നിറഞ്ഞ സിംഗിൾ പേരന്റിംഗ് ജീവിതം കുട്ടികൾക്കൊപ്പം ആസ്വദിക്കാനും കഴിയും. മികച്ച ഒരു സിംഗിൾ പേരന്റ് ആയി നിന്ന് കൊണ്ട് ഒരു കുട്ടിയെ നല്ല രീതിയിൽ വളർത്താൻ ഉതകുന്ന 10 വഴികളിതാ.

1. ക്ഷമ വേണം, പോസിറ്റിവ് ആറ്റിട്യൂടും
കുഞ്ഞുങ്ങളുമായി ഓടപഴകുമ്പോൾ ആദ്യം വേണ്ടത് ക്ഷമയാണ്. കുട്ടികൾ പറയുന്നത് കേൾക്കാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കാനും കണ്ടറിഞ്ഞു പ്രവർത്തിക്കാനും കഴിയണം. നിങ്ങൾ പറയുന്നത് മനസ്സിലാക്കാനോ, സിംഗിൾ പേരന്റ് എന്ന നിലയിൽ കടന്നു പോകുന്ന അവസ്ഥ തിരിച്ചറിയാനോ കുട്ടികൾക്ക് കഴിയണം എന്നില്ല. എന്നാൽ ഇതൊരു പോരായ്മയായി കരുതാതെ പോസറ്റിവ് ആയി കാര്യങ്ങളെ കാണാനുള്ള കഴിവ് ഉണ്ടാകണം. അതിനായി മനസിനെ പാകപ്പെടുത്തണം. കുട്ടികളുടെ ഓരോ ദിവസത്തെയും വളർച്ച, നേട്ടങ്ങൾ , അവരുടെ സൗഹൃദങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ ആസ്വദിക്കുക.
2. സ്വാതന്ത്ര്യ ബോധത്തോടെ വളർത്തുക
സിംഗിൾ പേരന്റ് എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ കൂടുതലായിരിക്കും. എന്നാൽ അത് കുട്ടികളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതിനുള്ള മാർഗമായി കാണരുത്. കുഞ്ഞുങ്ങളെ ചെറുപ്പം മുതൽ സ്വാതന്ത്ര്യ ബോധത്തോടെ വളർത്തുക. അപ്പോഴാണ് കുട്ടികളിൽ ആത്മവിശ്വാസവും കഴിവുകളും വളർത്തിയെടുക്കാൻ സാധിക്കുക.കുട്ടികൾക്ക് തെറ്റുകൾ പറ്റുമ്പോൾ സ്നേഹത്തോടെ തിരുത്തിക്കൊടുക്കുക. ഇതിലൂടെ പരസ്പരമുള്ള സ്നേഹം, ബഹുമാനം എന്നിവ വർധിക്കും.
3. പരിധികൾ നിശ്ചയിക്കുക
കുട്ടികളെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കണം, സ്വാതന്ത്ര്യം നൽകണം എന്നതൊക്കെ ശരിയാണ്, എന്നാൽ അവരുടെ പ്രവർത്തികൾക്ക് പരിധികൾ വയ്ക്കുക തന്നെ വേണം. അമിതമായ ലാളിക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. അച്ചടക്കം ഉണ്ടാക്കുന്നതിനും നല്ല സ്വഭാവത്തോടും ചിട്ടയോടും കൂടി കുട്ടികളെ വളർത്തുന്നതിനുമായി കൃത്യമായ ആഭ്യന്തര നിയമങ്ങൾ കൊണ്ട് വരിക. സമയക്രമം പാലിക്കുക, സത്യം പറയുക തുടങ്ങിയ ശീലങ്ങൾ ചെറുപ്പം മുതൽ ശീലിപ്പിക്കുക.കഠിനമായതും അനാവശ്യമായതുമായ ശിക്ഷാരീതികൾ ഒഴിവാക്കുക.
4. ചെയ്യുന്ന കാര്യത്തിൽ സ്ഥിരത പുലർത്തുക
ഒരു കുഞ്ഞിന്റെ രക്ഷിതാവ് എന്ന നിലക്ക് ചെയ്യുന്ന കാര്യങ്ങളിൽ കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളെ കണ്ടാണ് കുഞ്ഞു കാര്യങ്ങൾ പഠിക്കുക. അതിനാൽ ജീവിതത്തിലെ ഓരോ കാര്യങ്ങളോടും തുറന്ന, ചിട്ടയായ സമീപനം സ്വീകരിക്കുക. ഭക്ഷണ സമയം, കളിക്കുന്ന സമയം, ഉറങ്ങുന്ന സമയം, കുളി തുടങ്ങി എല്ലാത്തിനും ചിട്ടയായ ഒരു സമയക്രമം രൂപീകരിച്ചു നൽകുക.
5. ആസ്വദിച്ചു ജീവിക്കൂ
സിംഗിൾ പേരന്റ് എന്ന നിലയിൽ ജീവിതത്തിൽ ഒട്ടേറെ കഷ്ടപ്പാടുകളും യാതനകളും ഉണ്ടായേക്കാം. എന്നാൽ അതൊന്നും തന്നെ ജീവിതത്തെ നെഗറ്റിവ് ആക്കാനുള്ള കരണങ്ങളാകരുത്. കഴിവതും സന്തോഷമായിരിക്കുക. നിങ്ങളുടെ സന്തോഷമുള്ള, ചിരിക്കുന്ന മുഖം കണ്ടു കുഞ്ഞുങ്ങൾ വളരണം. കുഞ്ഞിനൊപ്പം കളിച്ചും ചിരിച്ചും സമയം ചിലവഴിക്കുക .പാർക്കിൽ നടക്കാൻ പോകുകയോ കഥകൾ വായിക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. രസകരമായ രീതിയിൽ പുതിയ കാര്യങ്ങൾ പഠിച്ചും പഠിപ്പിച്ചും മുന്നോട്ട് പോകുക.
6. ആവശ്യമായ പിന്തുണ തേടുക
ഒരു കുഞ്ഞിനെ ഒറ്റക്ക് വളർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ ആവശ്യമുള്ളപ്പോൾ അടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ആവശ്യമായ സഹായം തേടാൻ മടിക്കരുത്. സമാനരായ മറ്റു പല മാതാപിതാക്കളും സമൂഹത്തിലുണ്ട്. ഇത്തരം സിംഗിൾ പേരന്റ്സുമായി സംസാരിക്കുന്നതും അഭിപ്രായങ്ങൾ തേടുന്നതും ഗുണം ചെയ്യും. ഇത്തരത്തിൽ സിംഗിൾ പേരൻസിന്റെ ഓൺലൈൻ ഫോറങ്ങളിലോ ഗ്രൂപ്പുകളിലോ അംഗങ്ങളാകുക.



Click it and Unblock the Notifications
