Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണോ?ബീജങ്ങളുടെ എണ്ണം കുറവാണോ? പരിഹാരം ഇതാ
നിങ്ങൾ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്പതികളാണോ? എങ്കിൽ വന്ധ്യത എന്ന പ്രശ്‌നം നിങ്ങളെ വളരെയേറെ സമ്മർദ്ദത്തിലാക്കുന്ന ഒന്ന് തന്നെയാണ്.ദാമ്പത്യം സാർത്ഥകമാകുന്നത് ഒരു കുഞ്ഞിന്റെ പിറവിയോടെയാണ്. നിർഭാഗ്യവശാൽ വന്ധ്യതക്ക് മുമ്പിൽ നിരാശരായി കഴിയുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ് .ഇത് നിങ്ങളുടെ മാത്രം പ്രശ്‍നമല്ല. വന്ധ്യത ഇന്ന് വളരെ സാധാരണമായ ഒരു കാര്യമാണ്. ആറ് ദമ്പതികളിൽ ഒരാൾക്ക് എന്ന വിധത്തിൽ സാധാരമാണ് വന്ധ്യത.ഇതിൽ മൂന്നിൽ ഒന്നും ഫെർട്ടിലിറ്റി പ്രശ്‌നം പുരുഷ പങ്കാളിക്കാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

കുഞ്ഞിനെ പ്രസവിക്കുന്നത് പുരുഷൻ ആയിരിക്കില്ലെങ്കിലും സ്ത്രീക്ക് ഗർഭം ധരിക്കാൻ ആരോഗ്യമുള്ള പുരുഷബീജം ആവശ്യമാണ്.ഗർഭധാരണത്തിന് ഒരു ബീജവും അണ്ഡവുമാണ് ആവശ്യമെങ്കിലും ബീജത്തിന്റെ എണ്ണത്തിനും ആരോഗ്യത്തിനും വളരെയേറെ പ്രാധാന്യമുണ്ട്.അതുകൊണ്ടാണ് ഫെർട്ടിലിറ്റി ഡോക്ടർമാർ ബീജത്തിന്റെ അളവ് വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്നത്.വന്ധ്യത നമുക്ക് എപ്പോഴും ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണരീതി,ജീവിതചര്യയിലെ മാറ്റങ്ങൾ എന്നിവ വഴി നമുക്ക് നിലവിലെ അവസ്ഥയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയും. എന്താണ് പുരുഷവന്ധ്യത , ചിട്ടയായ ജീവിതശൈലി ,ഭക്ഷണം,പോഷകങ്ങൾ എന്നിവവഴി പുരുഷവന്ധ്യത ലഘൂകരിക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

പുരുഷ വന്ധ്യത
വൈദ്യസഹായം ഇല്ലാതെ പ്രത്യുല്പാദനം വിജയകരമായി നടത്താൻ കഴിയാത്ത അവസ്ഥയാണ് വന്ധ്യത.ബീജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പുരുഷ വന്ധ്യതയ്ക്കിടയാക്കുന്ന നിർണ്ണായക ഘടകം.വിവിധ കാരണങ്ങള്‍ ആണ് വന്ധ്യതക്ക് പുറകിലുള്ളത്. പലപ്പോഴും ഇത് കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. സ്ത്രീ വന്ധ്യതയെ അപേക്ഷിച്ച് പുരുഷന്‍മാരിലെ വന്ധ്യതയുടെ ലക്ഷണങ്ങളും കാരണങ്ങളും കണ്ടെത്തുക എന്നത് വളരെയധികം പ്രയാസമുള്ള ഒന്നാണ്. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയും തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. മാത്രമല്ല വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ മറ്റ് മാറ്റങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പുരുഷനില്‍ ബീജം ഉത്പാദിപ്പിക്കുന്നത് വൃഷണങ്ങളിലാണ്. എന്നാല്‍ ബീജത്തിന്റെഎണ്ണത്തിലുണ്ടാവുന്നകുറവ് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത് .ബീജങ്ങളുടെ ഗുണനിലവാരവും പങ്കാളി ഗർഭിണിയാകാൻ നിർണ്ണായകമാണ്. ലൈംഗികതയും ബീജങ്ങളുടെ ഗുണനിലവാരവും പരസ്‌പരം ചേർന്നിരിക്കുന്ന ഘടകങ്ങളാണ്.
ലൈംഗികാസക്തി
ലൈംഗികാസക്തി എന്നത് ഒരു വ്യക്തിക്ക് ലൈംഗികകാര്യങ്ങളിൽ ഉള്ള താല്പര്യമാണ് സൂചിപ്പിക്കുന്നത്.ലൈംഗികാസക്തി വർധിപ്പിക്കുന്ന ഭക്ഷണങ്ങളും മറ്റു സപ്ലിമെന്റുകളും ലഭ്യമാണ്. പങ്കാളികളിൽ വന്ധ്യത പരിഹരിക്കാൻ ലൈംഗികതാല്പര്യം ഉണ്ടായിരിക്കണം. പുരുഷന്മാര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനോ ഉദ്ധാരണം നീണ്ടു നിലനിര്‍ത്താനോ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഉദ്ധാരണക്കുറവ് എന്ന് പറയപ്പെടുന്നത്.ഇത് ഫെർട്ടിലിറ്റിയെ ബാധിക്കുന്ന ഒന്നാണ്.

ബീജങ്ങളുടെ എണ്ണം
പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാനപ്പെട്ട കാരണമാണ് ബീജങ്ങളുടെ എണ്ണക്കുറവും ഗുണക്കുറവും.ബീജങ്ങളുടെ സാമ്പിളിലെ ശരാശരി ബീജങ്ങളുടെ എണ്ണമാണ് ഇത് സൂചിപ്പിക്കുന്നത്. ബീജങ്ങൾക്ക് നല്ല ചലനശേഷി ആവശ്യമാണ്.ബീജങ്ങളുടെ സാമ്പിളിലെ ചലനശേഷിയുള്ള ബീജങ്ങളുടെ എണ്ണം വളരെ നിർണ്ണായകമാണ്. ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറഞ്ഞിരിക്കുന്നത് പുരുഷവന്ധ്യതയെ ബാധിക്കുന്ന ഒന്നാണ്. നിങ്ങളുടെ ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ ചില പ്രകൃതിദത്ത പരിഹാരങ്ങൾ ശീലിക്കേണ്ടതുണ്ട്.
വ്യായാമം
ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം വ്യായാമമാണ്. സ്ഥിരമായ വ്യായാമത്തിലൂടെ നിങ്ങളുടെ ടെസ്റ്റോസ്റ്റിറോൺ അളവും ബീജത്തിന്റെ ഗുണനിലവാരവും ഉയരും.പതിവായി വ്യായാമം ചെയ്യുന്ന പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുതലായി കാണുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത് ബീജങ്ങളുടെ ഗുണനിലവാരത്തെയും സ്വാധീനിക്കും.
വിറ്റാമിൻ സി
പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന പോഷകങ്ങൾ പുരുഷന്മാർക്കും ആവശ്യമാണ്. അതിൽ പ്രധാനമാണ് വിറ്റാമിൻ സി.നിങ്ങളുടെ പ്രതിരോധശേഷിയെ പരിപോഷിപ്പിക്കാൻ വിറ്റാമിൻ സി ക്ക് കഴിയും.വിറ്റാമിൻ സി പോലുള്ള ധാരാളം ആന്റി ഓക്സിഡന്റുങ്ങുകൾ അടങ്ങിയ ഭക്ഷണം വന്ധ്യത ലഘൂകരിക്കും.

സമ്മർദ്ദം കുറയ്ക്കുക
സമ്മർദ്ദം കൂടുതലായാൽ അത് നിങ്ങളുടെ ലൈംഗികതയെ ബാധിക്കും.അതിനാൽ പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കുകയും മാനസികമായ സന്തോഷം നൽകുകയും ചെയ്യുക.ഇത് ലൈംഗികതയെ കൂടുതൽ ആസ്വാദ്യകരമാക്കുകയും കൂടുതൽ ബീജം ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടാൻ സഹായിക്കുന്ന മറ്റൊന്നാണ് വിറ്റാമിൻ ഡി.അതിനാൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്ത്രീ -പുരുഷ വന്ധ്യത പരിഹരിക്കാൻ മികച്ചതാണ്.
ഉലുവ
ഉലുവ അടങ്ങിയ ഭക്ഷണങ്ങൾക്ക് ധാരാളം ഗുണങ്ങൾ ഉണ്ട്. ഒരു പഠനത്തിൽ ദിവസേന 500 ഗ്രാo ഉലുവ കഴിച്ച പുരുഷന്മാരിൽ ഒരു ആഴചയ്ക്ക് ശേഷം വന്ധ്യതയിൽ വ്യത്യാസം കണ്ടതായി പറയുന്നു.ഇവരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കൂടുകയും കൊഴുപ്പ് കുറഞ്ഞതായും കണ്ടെത്തി.
സിങ്ക്
സിങ്ക് വന്ധ്യത പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്.മത്സ്യം,മാംസം,മുട്ട,ഷെൽ ഫിഷുകൾ എന്നിവയിലെല്ലാം സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വന്ധ്യത പരിഹരിക്കാൻ ഉത്തമമാണ്. പുരുഷ വന്ധ്യത ഒരു വ്യാപകമായ പ്രശ്നമാണ്.അതിൽ ആകുലപ്പെടേണ്ടതില്ല.ചിട്ടയായ വ്യായാമം,ഭക്ഷണക്രമത്തിലെ പരിഷ്‌ക്കരണങ്ങൾ, പ്രകൃതിദത്ത ചികിത്സകൾ, ജീവിതശൈലി മാറ്റങ്ങൾ എന്നിവയിലൂടെ പുരുഷ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനും കഴിയും.



Click it and Unblock the Notifications









