Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഗര്‍ഭകാലത്ത് തന്നെ അല്പം ശ്രദ്ധിച്ചാല്‍ സ്ട്രെച്ച് മാര്‍ക്സ് മായ്ച്ച് കളയാം
ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് സ്ത്രീകളുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ ശാരീരിക മാറ്റങ്ങള്‍ പിന്നീട് പ്രസവശേഷം മാറുന്നവയാണ്. എന്നാല്‍ പലപ്പോഴും മാറാതെ നില്ക്കുന്ന ഒന്നാണ് സ്ട്രെച്ച് മാര്‍ക്സ്. ഇത് എത്ര കാലം കഴിഞ്ഞാലും മാറാതെ നില്‍ക്കുന്നതാണ് പല സ്ത്രീകളുടേയും തലവേദനയും. എന്നാല്‍ സ്ട്രെച്ച് മാര്‍ക്സ് നമുക്ക് ഇനി ഗര്‍ഭകാലത്ത് തന്നെ ഇല്ലാതാക്കാം. ഇതിന്റെ നിറം പലപ്പോഴും നിങ്ങളില്‍ ഭയം വരെ ഉണ്ടാക്കുന്നു. ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും ഇത്തരം സ്ട്രെച്ച് മാര്‍ക്കുകളെ തന്നെയാണ്.
കൈകാലുകളേക്കാള്‍ ഇത് വയറിന് താഴെ ഉണ്ടാവുന്നതാണ് പലര്‍ക്കും പ്രശ്നമുണ്ടാക്കുന്നത്. ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. നല്ലൊരു ശതമാനം ഗര്‍ഭിണികളിലും സ്ട്രെച്ച് മാര്‍ക്സ് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവയില്‍ പലതും കാലക്രമേണ മങ്ങുകയും ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്യും. പക്ഷെ മാറാതെ നില്ക്കുന്ന ചിലതുണ്ട്. അവയെ എപ്രകാരം പ്രതിരോധിക്കണം എന്ന് നമുക്ക് നോക്കാം.

ആവശ്യത്തിന് വിറ്റാമിനുകള്‍ കഴിക്കുക
ആവശ്യത്തിന് വിറ്റാമിനുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യത്തിന് വിറ്റാമിനുകള്‍ ഗര്‍ഭകാലത്ത് ആവശ്യമുണ്ട്. ശരീരത്തിന് ആവശ്യ പോഷകങ്ങള്‍ നഷ്ടപ്പെടുന്നത് പലപ്പോഴും സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാവുന്നു. കൂടാതെ വിറ്റാമിന്‍ സി, ഇ, ഡി, സിങ്ക് എന്നിവ സ്ട്രെച്ച് മാര്‍ക്കുകള്‍ തടയാന്‍ സഹായിക്കുന്ന സമീകൃത ഭക്ഷണത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന അളവില്‍ നിര്‍ബന്ധമായും വിറ്റാമിനുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ശീലമാക്കുക.
നിര്‍ജ്ജലീകരണം തടയുക
നിര്‍ജ്ജലീകരണം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ അതിനുള്ള അവസ്ഥ ഉണ്ടാക്കാതിരിക്കുക. കാരണം നിര്‍ജ്ജലീകരണം സംഭവിക്കുന്ന വേളയില്‍ ചര്‍മ്മം വരളുന്നതിനും ഇത് വഴി സ്ട്രെച്ച് മാര്‍ക്കുകള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. ഇത് കൂടാതെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അണുബാധകളും മറ്റും ഉണ്ടാവുന്നതിനും നിര്‍ജ്ജലീകരണം കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്ന വ്യക്തിയെങ്കില്‍ നിങ്ങള്‍ക്ക് ചര്‍മ്മം നല്ലതുപോലെ ജലാംശമുള്ളതായി നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഇത് സ്ട്രെച്ച് മാര്‍ക്കിനെ കുറക്കുന്നു.

ശരീരഭാരം അമിതമാവരുത്
ഗര്‍ഭകാലത്ത് ഡോക്ടര്‍ നിര്‍ദ്ദേശിച്ച അളവിലുള്ള ശരീരഭാരം മാത്രം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നു. വേഗത്തില്‍ ശരീരഭാരം കൂടുന്നത് അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും എത്രയാണ് ഓരോ ആഴ്ചയിലും ഓരോ മാസത്തിലും വര്‍ദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. അതിന് അനുസരിച്ചുള്ള ഭക്ഷണശീലത്തിലൂടെ ശരീര ഭാരം വര്‍ദ്ധിപ്പിക്കണം. അല്ലാത്ത പക്ഷം അത് സ്ട്രെച്ച് മാര്‍ക്സ് മാത്രമല്ല മറ്റ് ചില ശാരീരിക അസ്വസ്ഥതകളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
വിറ്റാമിന്‍ ഡി
ഇന്നത്തെ കാലത്ത് പലരും സൂര്യപ്രകാശത്തില്‍ ഇറങ്ങുന്നതിന് അല്പം മടിയുള്ളവരാണ്. എന്നാല്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ഗര്‍ഭാവസ്ഥയില്‍ വളരെയധികം അപകടങ്ങള്‍ കൊണ്ട് വരുന്നു. ഇത് സ്ട്രെച്ച് മാര്‍ക്സ് പോലുള്ള അവസ്ഥകളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഡിയുടെ കാര്യത്തില്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഗര്‍ഭകാലത്ത് നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ സെന്‍സിറ്റീവ് ആയിരിക്കും. അമിതമായി ചൂടാകാതിരിക്കാനും നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാനും നിങ്ങള്‍ ശ്രദ്ധിക്കണം. ഇതെല്ലാം മനസ്സില്‍ വെച്ച് കൊണ്ട് തന്നെ വിറ്റാമിന്‍ ഡി അഥവാ വെയില് കൊള്ളുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മോയ്സ്ചുറൈസ് ചെയ്യുക
ചര്‍മ്മത്തില്‍ സ്ട്രെച്ച് മാര്‍ക്സ് പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ നിങ്ങള്‍ മോയ്സ്ചുറൈസ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാരണം ചര്‍മ്മം വരണ്ട് പോവുന്നതും സ്ട്രെച്ച് ആവുന്നതും ആണ് പലപ്പോഴും ഇത്തരം സ്ട്രെച്ച് മാര്‍ക്കുകളിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി എക്സ്ട്രാ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഓലീവ് ഓയില്‍ എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഷിയബട്ടര്‍, കൊക്കോ ബട്ടര്‍ എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ എന്ത് ഉപയോഗിക്കുന്നതിന് മുന്‍പും ഡോക്ടറോട് സംസാരിച്ച് വേണം ചെയ്യുന്നതിന്.



Click it and Unblock the Notifications

