Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
അബോര്ഷന് നാലാം ആഴ്ചയില്‍ സംഭവിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇതാണ്
ആരോഗ്യമുള്ള ഗര്‍ഭധാരണമാണ് എപ്പോഴും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രധാന കാര്യം. എന്നാല്‍ ചില അവസ്ഥകളില്‍ എങ്കിലും ആദ്യത്തെ മൂന്ന് മാസം അബോര്ഷന് സാധ്യത ഉള്ളതിനാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. അബോര്ഷന് സംഭവിക്കുന്നതിനുള്ള സാധ്യതയെ മുന്നില്‍ കണ്ട് പലപ്പോഴും ഡോക്ടര്‍മാര്‍ പല മുന്‍കരുതലുകളും എടുക്കുന്നു. എന്നാല്‍ സമീപകാലത്തെ കണക്കുകള്‍ അനുസരിച്ച് ഇരുപത് ശതമാനത്തോളം ഗര്‍ഭധാരണങ്ങളും അബോര്ഷനില് കലാശിക്കുന്നു എന്നാണ് പറയുന്നത്. ചില ഗര്‍ഭഛിദ്രങ്ങള്‍ ഗര്‍ഭത്തിന്റെ ആദ്യ 20 ആഴ്ചകളിലും സംഭവിക്കുന്നു.

ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നതനുസരിച്ച്, ഒരു സ്ത്രീക്ക് ആര്‍ത്തവം നഷ്ടപ്പെടുന്നതിന് മുമ്പോ അല്ലെങ്കില്‍ അവള് യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നതിന് മുമ്പോ സംഭവിക്കുന്ന അബോര്ഷന് പലപ്പോഴും പല സ്ത്രീകളും അറിയാതെ പോവുന്നു. ഇത് ആര്‍ത്തവമാണെന്നാണ് പലരും കരുതുന്നതും. എ്നനാല് ഈ ഈ സമയം നിങ്ങള്‍ ഗര്‍ഭധാരണം സംഭവിക്കുകയാണെങ്കില്‍ അതതീവ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ നാലാഴ്ചക്കുള്ളില്‍ അബോര്ഷന് സംഭവിക്കുമ്പോള്‍ അത് പലപ്പോഴും ചില കഠിനമായ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
കനത്ത രക്തസ്രാവം
നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ സംഭവിക്കുന്ന അബോര്ഷന് സാധാരണ ആര്്ത്തവമായാണ് കണക്കാക്കുന്നത്. എന്നാല്‍ നാലാമത്തെ ആഴ്ചയില്‍ നിങ്ങളില്‍ അബോര്ഷന് സംഭവിക്കുകയാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് കനത്ത രക്തസ്രാവം ഉണ്ടാവുന്നു. എന്നിരുന്നാലും, ഇത് ശരിക്കും അബോര്ഷന് തന്നെയാണോ എന്ന് നിര്‍ണ്ണയിക്കാന്‍, നിങ്ങളുടെ രക്തത്തിലെ HCG അളവ് പരിശോധിക്കേണ്ടതായി വരുന്നു. കാരണം ചിലപ്പോള്‍ ഹോര്‍മോണുകളുടെ അളവ് കുറയുമ്പോള്‍ രക്തസ്രാവം സംഭവിക്കും. അത് കൂടാതെ, രക്തസ്രാവത്തിന്റെ വ്യാപ്തിയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

ശ്വസന പ്രശ്നങ്ങള്‍
ശ്വസ സംബന്ധമായ പ്രശ്നങ്ങള്‍ ചിലരില്‍ കാണപ്പെടുന്നു. ഇത് പലപ്പോഴും നാലാമത്തെ ആഴ്ചയില്‍ ഗര്‍ഭം അബോര്‍ഷനിലേക്ക് എത്തി എന്ന് സൂചിപ്പിക്കുന്നതായിരിക്കണം. ചില സമയങ്ങളില്‍ സ്ത്രീക്ക് കനത്ത ശ്വാസോച്ഛ്വാസം അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ അതി പ്രധാനമാണ്. ഇത് സാധാരണയായി സമ്മര്‍ദ്ദത്തിന്റെയോ ഉത്കണ്ഠയുടെയോ അടയാളമാണ്, അതിനാല്‍ നിങ്ങളുടെ അസ്വാസ്ഥ്യം ലഘൂകരിക്കാന്‍ ഈ സമയം സംയമനത്തോടെ പെരുമാറുക.
വജൈനല്‍ ഡിസ്ചാര്‍ജ്
നിങ്ങള്‍ ഗര്‍ഭം അബോര്‍ഷനിലേക്ക് എത്തുകയാണെങ്കില്‍ പലപ്പോഴും നിങ്ങളുടെ സ്വകാര്യഭാഗത്ത് നിന്ന് പുറത്തേക്ക് വരുന്ന ഡിസ്ചാര്‍ജ് ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഇത് ബ്രൗണ്‍ നിറത്തിലാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ഗര്‍ഭാശയത്തിനുള്ളില്‍ കുറച്ച് കാലമായി ശരീരത്തില്‍ നിന്ന് പതുക്കെ പുറത്തേക്ക് പോകുന്ന പഴയ രക്തത്തിന്റെ നിറമായാണ് തോന്നുക. എന്നാല്‍ അതോടൊപ്പം അതികഠിനമായ വേദനയും നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
ടിഷ്യു ഡിസ്ചാര്‍ജ്

ഡിസ്ചാര്‍ജിനു പുറമേ, നിങ്ങളുടെ സ്വകാര്യഭാഗത്തൂടെ ടിഷ്യൂ ഡിസ്ചാര്‍ജും ഉണ്ടായേക്കാം. ഇത് തന്നെയാണ് പലപ്പോഴും ഗര്‍ഭത്തിന്റെ നാലാഴ്ചയില്‍ ഗര്‍ഭം അലസുന്നതിന്റെ മറ്റൊരു അടയാളം. ഈ കാര്യങ്ങള്‍ നിസ്സാരമാക്കി വിട്ടാല്‍ അത് പലപ്പോഴും ആരോഗ്യത്തിന് ഗുരുതരമായ അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
പനി
വേദനയുടെയും അസ്വസ്ഥതകളുടേയും ഫലമായി, ചില സ്ത്രീകള്‍ക്ക് പനി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശരീരത്തിന്റെ താപനില വളരെയധികം വര്‍ദ്ധിക്കുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തുകയാണെങ്കില്‍ അത് അല്പം കൂടുതല്‍ ശ്രദ്ധ വേണ്ട ഒരു കാര്യമാണ്. പനിയുടെ മരുന്ന് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
ഡോക്ടറെ കാണേണ്ടതുണ്ടോ?
തീര്‍ച്ചയായും നിങ്ങള്‍ ഗര്‍ഭം പ്രതീക്ഷിക്കുന്ന ഒരാളാണെങ്കില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലേക്ക് പോവുന്നതിന് മുന്‍പ് തന്നെ വേണ്ടത്ര ചികിത്സ ഉറപ്പാക്കിയിരിക്കണം. മുന്‍കൂട്ടി വൈദ്യോപദേശവും പരിചരണവും ലഭിക്കുന്നത് ഗര്‍ഭം അലസലിന് ശേഷമുള്ള എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കുറക്കുന്നു. ഇത് കൂടാതെ രക്തനഷ്ടം, അണുബാധ എന്നിവയെ എല്ലാം കുറക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
അബോര്ഷന് ശേഷം എന്താണ് സംഭവിക്കുന്നത്?
നിങ്ങള്‍ക്ക് ഗര്‍ഭം അലസല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, നല്ലതുപോലെ ശ്രദ്ധിക്കേണ്ടതിനും അത് കൂടാത ഡോക്ടറുടെ നിര്ദ്ദേ പ്രകാരം ഉള്ള വേദനസംഹാരികള്‍ എത്രയും വേഗം കഴിക്കേണ്ടതും വളരെ പ്രധാനമാണ്. ഗര്‍ഭം അലസലിനു ശേഷവും രണ്ടാഴ്ചയെങ്കിലും നിങ്ങള്‍ക്ക് ബ്ലീഡിംങ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭം അലസലിന് ശേഷം നിങ്ങള്‍ക്ക് എത്രത്തോളം രക്തസ്രാവമുണ്ടാകും എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഏതാനും മണിക്കൂറുകള്‍ മാത്രമേ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവുകയുള്ളൂ. പതുക്കെ പതുക്കെ രക്തസ്രാവം കുറയുകയും പിന്നീട് സാധാരണ അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.



Click it and Unblock the Notifications