Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
ഗര്‍ഭിണിയാവില്ലെന്ന് ശരീരം പറയും, ഈ ലക്ഷണങ്ങള്‍ നേരത്തെയറിയാം
ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നവരാണ് പലരും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും കുട്ടികളുണ്ടാവാത്തത് പലരിലും മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരമാണ് ചെയ്യേണ്ടത്. വന്ധ്യതയെന്ന അവസ്ഥ സ്ത്രീകളില്‍ പല വിധത്തിലുള്ള മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം കുട്ടികളുണ്ടാവാത്ത അവസ്ഥയാണ് ഉള്ളതെങ്കില്‍ അതിനെയാണ് വന്ധ്യതയെന്ന് പറയുന്നത്.
പലപ്പോഴും ഇതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് പലരും മനസ്സിലാക്കുന്നില്ല. പോഷകാഹാരക്കുറവ്, രോഗങ്ങള്‍, ഗര്‍ഭപാത്രത്തിന്റെ മറ്റ് തകരാറുകള്‍ എന്നിവയുള്‍പ്പെടെ പല ഘടകങ്ങളും സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണങ്ങളാവാം. ഒരു സ്ത്രീ 35 ശേഷം ആണ് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതെങ്കില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. ഈ സമയം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് തുടക്കത്തിലേ വന്ധ്യതയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം.

എങ്ങനെ തിരിച്ചറിയാം
നിങ്ങള്‍ക്ക് ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങളുണ്ടെന്ന് എങ്ങനെ അറിയാം എന്നതാണ് ആദ്യത്തെ കാര്യം. ഇതില്‍ പലപ്പോഴും സാധാരണയായി ആര്‍ത്തവത്തെയാണ് ശ്രദ്ധിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ മിക്ക സ്ത്രീകളും ഇവയെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും സംഭവിക്കാത്ത അവസ്ഥയിലാണ് വന്ധ്യതയെക്കുറിച്ച് പലരും ചിന്തിക്കുന്നത്. കൃത്യസമയത്ത് ഇത് തിരിച്ചറിഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കാം. ലക്ഷണങ്ങളെ തിരിച്ചറിയാം.
ക്രമരഹിതമായ ആര്‍ത്തവം
ആര്‍ത്തവം സാധാരണ 21- 35 വരെയാണ് ഉണ്ടാവുന്നത്. ക്രമരഹിതമായ ആര്‍ത്തവം പലപ്പോഴും 21 ദിവസത്തില്‍ കുറവും 35 ദിവസത്തില്‍ കൂടുതലും ആയിരിക്കും. ഇത് പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ക്രമരഹിതമായ ആര്‍ത്തവത്തിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ ചിലതാണ് പോളിസിസ്റ്റിക് ഓവറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്). ഇത് വന്ധ്യത സാധാരണയായി ഉണ്ടാക്കുന്ന ഒരു കാരണമാണ്.
ആര്‍ത്തവം ഇല്ലാതിരിക്കുന്നത്
ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരം അവസ്ഥകള്‍ പലരും നിസ്സാരമായി കണക്കാക്കുകയും അത് വന്ധ്യതയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി മാറുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് മൂന്നോ അതിലധികമോ മാസം ആര്‍ത്തവം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരുപക്ഷേ അമെനോറിയ ബാധിച്ചേക്കാം എന്ന് തിരിച്ചറിയണം. സമ്മര്‍ദ്ദം, കുറഞ്ഞ ശരീരഭാരം, അമിതമായ വ്യായാമം, ചില മരുന്നുകള്‍ കഴിക്കുന്നത്, ഗര്‍ഭാശയത്തിലെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ ഇത്തരം മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
വേദനാജനകമായ ആര്‍ത്തവം
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഒരു പരിധി വരെ വേദനകള്‍ അനുഭവിക്കുന്നു. എന്നാല്‍ രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല വേദന സംഹാരികളും മാറി മാറി പരീക്ഷിച്ചിട്ടും പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് മുന്‍പ് വന്ധ്യതയെക്കുറിച്ച് മനസ്സിലാക്കണം. പെല്‍വിക് ഇന്‍ഫ്ളമേറ്ററി ഡിസീസ് മൂലം ഇത്തരത്തില്‍ സംഭവിക്കാം. ഇത് പിന്നീട് ഫലോപിയന്‍ ട്യൂബുകളിലും പരിസരങ്ങളിലും വ്യാപിക്കുന്നതിന് കാരണമാകുന്നു. ഇതാണ് നിങ്ങളെ വന്ധ്യതയിലേക്ക് നയിക്കുന്നത്.
എന്‍ഡോമെട്രിയോസിസ്
നിങ്ങളുടെ വേദനാജനകമായ ആര്‍ത്തവത്തില്‍ എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അണ്ഡാശയത്തില്‍ സിസ്റ്റുകള്‍ രൂപപ്പെടുന്ന അവസ്ഥയാണ് ഇത്. ഈ സമയം പ്രത്യുത്പാദന ശേഷി കുറയുകയും തീരെ ഇല്ലാതാവുകയും ചെയ്യുന്നു. ഇവര്‍ക്ക് ഗര്‍ഭധാരണത്തിന് വേണ്ടി പലപ്പോഴും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) സാധാരണയായി ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി കണക്കാക്കുന്നു.
മറ്റ് രോഗാവസ്ഥകള്‍
പലപ്പോഴും ക്യാന്‍സര്‍ പോലുള്ള രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് ചികിത്സിക്കുന്നവരില് പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു. കീമോതെറാപ്പി ചെയ്യുന്നത് വഴി പലപ്പോഴും പ്രത്യുത്പാദന ശേഷി കുറയുന്നു. ഇത് നിങ്ങളെ വന്ധ്യതയിലേക്ക് എത്തിക്കുന്നു. ഇത്തരം ചികിത്സകള്‍ക്ക് മുന്‍പ് തന്നെ പ്രത്യുത്പാദന സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. എങ്കില്‍ ഒരു പരിധി വരെ വന്ധ്യതയെ പ്രതിരോധിക്കാന്‍ സാധിക്കും.



Click it and Unblock the Notifications