Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
പകുതി വേവിച്ച മുട്ട ഗര്ഭിണികള് കഴിക്കരുത്, അപകടം നിരവധിയാണ്
മുട്ട ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. ഇത് ഏത് സമയത്തും ഏത് ആളിനും കഴിക്കാവുന്നതാണ്. പ്രേത്യകിച്ച് ഗര്ഭകാലത്ത് മുട്ട കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തിന് വേണ്ട പ്രോട്ടീനും വിറ്റാമിനുകളും എല്ലാം പ്രദാനം ചെയ്യുന്നു. എന്നാല് ഗര്ഭകാലത്ത് മുട്ട കഴിക്കുമ്പോള് അല്പം കാര്യങ്ങള് ശ്രദ്ധിക്കണം.
പലപ്പോഴും ഗര്ഭകാലം പകുതി വേവിച്ച മുട്ട കഴിക്കുന്നവരുണ്ടെങ്കില് അല്പം ഒന്ന് ശ്രദ്ധിക്കണം. കാരണം ഈ മുട്ട കഴിക്കുന്നത് വഴി അത് ദോഷകരമായ പ്രത്യാഘാതങ്ങള് നിങ്ങളിലുണ്ടാക്കിയേക്കാം. പലപ്പോഴും മുട്ടകളില് ദോഷകരമായ ബാക്ടീരിയകള് അടങ്ങിയിട്ടുണ്ട്. ഇത് ഗര്ഭകാലത്ത് അമ്മക്കും കുഞ്ഞിനും ഒരുപോലെ ദോഷമുണ്ടാക്കുന്നു. ഭക്ഷ്യസുരക്ഷ എന്നത് അമ്മയുടെ ഉത്തരവാദിത്വം കൂടിയാണ്. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക.

എന്തുകൊണ്ട് കഴിക്കരുത്?
എന്തുകൊണ്ടാണ് പകുതി വേവിച്ച മുട്ട കഴിക്കരുത് എന്ന് പറയുന്നതെന്ന് നോക്കാം. വളരെയധികം അപകടകാരികളാണ് ബാക്ടീരിയകള് ഇതില് അടങ്ങിയിട്ടുണ്ട്. പലപ്പോഴും പൂര്ണമായും വേവിച്ചാല് മാത്രമേ ഇത്തരം ബാക്ടീരിയകള് നശിച്ച് പോവുകയുള്ളൂ. എന്നാല് ഇത് പകുതി വേവാകുമ്പോള് ഇവ നശിക്കാതിരിക്കുന്നു. പലപ്പോഴും ഓക്കാനം, ഛര്ദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള് ഇത് മൂലം ഉണ്ടാവാം.
രോഗപ്രതിരോധ സംവിധാനത്തില് മാറ്റം
രോഗപ്രതിരോധ സംവിധാനത്തില് വരെ ഇത്തരം മുട്ടകള് മാറ്റങ്ങള് ഉണ്ടാക്കുന്നു. ഇത് ഗര്ഭിണികളായ സ്ത്രീകളില് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. അപകടാവസ്ഥ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ഒരു കാരണവശാലും വേവിക്കാത്ത മുട്ടകള് ഗര്ഭകാലത്ത് കഴിക്കരുത്. ഗര്ഭാവസ്ഥയില് ഗുരുതര പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുന്നത്.
സാല്മോണല്ല ബാക്ടീരിയ
പ്രോട്ടീനുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ പോഷകസമൃദ്ധമായ ഭക്ഷണ മാണ് മുട്ട എന്ന് നമുക്കറിയാം. എന്നിരുന്നാലും, പൂര്ണ്ണമായും പാകം ചെയ്യാത്തപ്പോള്, അവയില് സാല്മൊണല്ല പോലുള്ള ബാക്ടീരിയകള് ഉണ്ടാവും. ഇത് പലപ്പോഴും ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളിലേക്ക് നയിച്ചേക്കാം, ഇത് പ്രത്യേകിച്ച് ഗര്ഭിണികളെ കൂടുതല് തളര്ത്തുന്നു. അത് ഗര്ഭസ്ഥശിശുവിനെ വരെ ബാധിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നു.
സുരക്ഷിതമായി കഴിക്കാം
എന്നാല് ഇത്തരം അപകട സാധ്യതകള് കുറയ്ക്കുന്നതിന് വേണ്ടി മുട്ട പൂര്ണമായും വേവിച്ച് മാത്രം കഴിക്കാന് ശ്രദ്ധിക്കണം.. മഞ്ഞക്കരുവും വെള്ളയും ഉറപ്പാകുന്നത് വരെ മുട്ട വേവിക്കണം. ഇത് ദോഷകരമായ ബാക്ടീരിയകളെ പൂര്ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല കൂടുതല് ഗുണങ്ങള് നല്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള് അമ്മക്കും കുഞ്ഞിനും ഗുണപ്രദമായ സാഹചര്യങ്ങള് ഒരുക്കും.
പോഷക ഗുണങ്ങള്
പ്രോട്ടീന്റെയും ഗര്ഭധാരണത്തിന് ആവശ്യമായ പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടമാണ് മുട്ട. സെലിനിയം, സിങ്ക് തുടങ്ങിയ ധാതുക്കള്ക്കൊപ്പം ബി 12, ഡി തുടങ്ങിയ വിറ്റാമിനുകളും ഇവയിലുണ്ട്. സുരക്ഷിതമായി കഴിക്കുന്നത് വഴി കുഞ്ഞിന്റെ ശരിയായ വളര്ച്ച ഉറപ്പ് വരുത്തുന്നതിനും ആരോഗ്യകരമായ ഗര്ഭകാലത്തിനും മുട്ട ഉറപ്പ് നല്കുന്നു.
സുരക്ഷിതത്വം മുന്നില്
എപ്പോഴും മുട്ട പോലുള്ളവയും ഇറച്ചി മീന് എന്നിവ കഴിക്കുമ്പോഴും സുരക്ഷിതമായിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇവയെല്ലാം തന്നെ നല്ലതുപോലെ വേവിച്ച ശേഷം മാത്രം കഴിക്കുക. ഇതൊരു തരത്തില് മുന്കരുതല് തന്നെയാണ് എന്നതാണ് സത്യം. അണുബാധകളില് നിന്ന സംരക്ഷിക്കുന്നതിന് ഇത് അമ്മയേയും കുഞ്ഞിനേയും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
