Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ദാഹം മാറാനും നിര്‍ജ്ജലീകരണം പ്രതിരോധിക്കാനും ഗര്‍ഭകാലം ഉഷാറാക്കാനും ഇവ കുടിക്കാം
ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥ തന്നെയാണ്. ഇതൊരു രോഗാവസ്ഥയായി പലരും കണക്കാക്കുന്നു. എന്നാല്‍ ഒരിക്കലും ഇതൊരു രോഗാവസ്ഥയല്ല. പലപ്പോഴും ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ വരുമെങ്കിലും അതിനെ എത്രത്തോളം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ഗര്‍ഭിണികള്‍ ഓരോ മാസത്തിലും വളരെയധികം ശ്രദ്ധ ആരോഗ്യത്തിനും ഭക്ഷണത്തിനും കുടിക്കുന്ന വെള്ളത്തില്‍ പോലും നല്‍കണം. ഇത് പല വിധത്തില്‍ മാറ്റങ്ങള്‍ വളരുന്ന കുഞ്ഞിനും നല്കുന്നു. എന്നാല്‍ ഒരു കാരണവശാലും ഗര്‍ഭിണികള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്.
ഗര്‍ഭകാലത്ത അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ജലാംശം നിലനിര്‍ത്താന്‍ ഹെര്‍ബല്‍ പാനീയങ്ങള്‍ എപ്പോഴും മികച്ചത് തന്നെയാണ്. ഇത് ദാഹം ശമിപ്പിക്കുക മാത്രമല്ല ശരീരത്തിന് അവശ്യ പോഷകങ്ങളും നല്കുന്നു. ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ ഇവ നല്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും എന്തൊക്കെ കുടിക്കണം, എന്തൊക്കെ കുടിയ്ക്കാന്‍ പാടില്ല എന്നതും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.

ഇഞ്ചി ചായ
ഗര്‍ഭിണികള്‍ ഇഞ്ചി ചായ കുടിക്കുന്നത് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഓക്കാനം, ദഹനം എന്നിവയെ പ്രതിരോധിക്കുന്നു. ഇത് തയ്യാറാക്കുന്നതിന് വേണ്ടി വെള്ളം തിളപ്പിച്ച് ഇഞ്ചി കഷ്ണങ്ങള്‍ ചേര്‍ക്കുക. കുടിക്കുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് ഇത് കുതിര്‍ക്കാന്‍ വയ്ക്കുക. അതിന് ശേഷം ഇത് കുടിക്കാവുന്നതാണ്. ഇത് നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നാരങ്ങ വെള്ളം
നാരങ്ങാവെള്ളം ലളിതമായി ഉപയോഗിക്കാവുന്നതാണ്. അതിലൂടെ അമ്മയ്ക്കും കുഞ്ഞിനും മികച്ച മാറ്റങ്ങള്‍ ആരോഗ് ഗുണങ്ങള്‍ നല്കുന്നു. ശരീരത്തിന് അനിവാര്യമായ രീതിയില്‍ ഇത് വിറ്റാമിന്‍ സി നല്‍കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് വെള്ളത്തില്‍ പകുതി നാരങ്ങ പിഴിഞ്ഞ് തണുപ്പിച്ചോ സാധാരണ വെള്ളത്തിലോ കുടിക്കുക. ഇതും നിര്‍ജ്ജലീകരണത്തെ പ്രശ്നത്തില്‍ നിന്നും സഹായിക്കുന്നു.
തേങ്ങാവെള്ളം
തേങ്ങാവെള്ളം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അത് മാത്രമല്ല ശരീരത്തില്‍ നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് തേങ്ങാവെള്ളം സഹായിക്കുന്നു. കാരണം തേങ്ങാവെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭകാലത്ത് ദ്രാവകങ്ങള്‍ നിറയ്ക്കുന്നതിനും ഊര്‍ജ്ജ നില നിലനിര്‍ത്തുന്നതിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
പുതിന ചായ
പുതിന ചായ ശരീരത്തിന് മികച്ചതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണങ്ങളആണ് പുതിന ചായ നല്‍കുന്നത്. കൂടാതെ മികച്ച ദഹനവും നല്കുന്നു. അതിനായി വെള്ളം തിളപ്പിച്ച്, പുതിനയില ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വയ്ക്കുക. ഈ പാനീയം ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം. ഇത് സ്ഥിരമാക്കുന്നത് വഴി പല ദഹനപ്രതിസന്ധികള്ക്കും പരിഹാരമാണ്.
റാസ്ബെറി ലീഫ് ടീ
ഗര്‍ഭകാലത്ത് റാസ്ബെറി ഇല ചായ കുടിക്കുന്നതിന്റെ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ഇത് ഗര്‍ഭാശയത്തെ ടോണ്‍ ചെയ്യാനും പ്രസവവേദന ലഘൂകരിക്കാനും സഹായിക്കും. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ട്.
ചമോമൈല്‍ ചായ
ചമോമൈല്‍ ചായ വിശ്രമവും മികച്ച ഉറക്കവും പ്രോത്സാഹിപ്പിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ട് ചമോമൈല്‍ പൂക്കള്‍ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് കുടിക്കുക. ഇവയെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ഈ ഹെര്‍ബല്‍ പാനീയങ്ങള്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ഗര്‍ഭകാലത്ത് വിവിധ ആരോഗ്യ ഗുണങ്ങള്‍ നല്കുന്നതുമാണ്. എന്നാല്‍ ഇവ കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ് എന്ന് ഉറപ്പിക്കാന്‍ ആദ്യം ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
