Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
ഗർഭധാരണം നടക്കുന്നില്ലേ? കാരണം ഇതിൽ ഏതെങ്കിലുമൊന്നാകാം..!
Pregnancy Tips: ഒരു അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന്റെ സഫലീകരണമാണ്.മനസും ശരീരവും ഒരേ പോലെ ചിട്ടപ്പെടുത്തിയിട്ട് വേണം ഒരു സ്ത്രീ ഗർഭധാരണത്തിനായി തയ്യാറെടുക്കേണ്ടത്. എന്നാൽ തയ്യാറെടുപ്പുകൾ എല്ലാം കൃത്യമായിട്ടും ഗർഭധാരണം നടക്കാത്ത സ്ത്രീകളുടെ എണ്ണം വർധിച്ചു വരികയാണ്. എന്നാൽ വന്ധ്യതയെ അംഗീകരിക്കുന്നതിനുള്ള മാനസിക വലുപ്പം ഇവർക്ക് ഇല്ലതാനും.
ഈ അവസ്ഥയിൽ ഗർഭധാരണം നടക്കാത്തത് എന്തുകൊണ്ടാകാമെന്നു സ്വയം മനസിലാക്കി, അതിനനുസൃതമായ ചികിത്സ തേടുന്നതാണ് ഉത്തമം. 40% വന്ധ്യതാ പ്രശ്‌നങ്ങൾ സ്ത്രീകളുമായി ബന്ധപ്പെട്ടതും 40% പുരുഷന്മാരുമായി ബന്ധപ്പെട്ടതാണെന്നും ബാക്കിയുള്ള 20% ഇരുവരും ചേർന്നുള്ള ദാമ്പത്യത്തിലെ പോരായ്മകളുമാണെന്നാണ് പറയുന്നത്. ഗർഭധാരണത്തെ പിന്നോട്ട് വലിക്കുന്ന പ്രധാനപ്പെട്ട 10 കാരണങ്ങൾ ഇവയാണ്.

1. ഗർഭപാത്രത്തിന്റെ ആകൃതിയിലെ വ്യത്യാസം
ബീജസങ്കലനം ചെയ്ത അണ്ഡത്തിന് വളരുന്നതിന് ആവശ്യമായ ഇടം ലഭിക്കാത്ത ആകൃതിയിലുള്ള ഗർഭപാത്രം സ്ത്രീകളുടെ ഗർഭധാരണത്തിന് തടസ്സമാകും. കോശങ്ങളുടെ പെരുപ്പം മൂലമോ ജന്മസിദ്ധമായ ആകൃതി വ്യത്യാസമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രക്രിയകളെത്തുടർന്നുണ്ടാകുന്ന വ്യത്യാസമോ ആകാം ഇതിനുള്ള കാരണം.
2. ഫൈബ്രോയിഡുകളുടെ സാന്നിധ്യം
ഗർഭധാരണം നടക്കാത്തതിൻ്റെ മറ്റൊരു പ്രധാന കാരണങ്ങളിലൊന്നാണ് ഫൈബ്രോയിഡുകൾ. ഫൈബ്രോയിഡിൻ്റെ സാന്നിധ്യം ബീജസങ്കലനം ചെയ്ത അണ്ഡത്തെ അതിന്റെ കൃത്യമായ സ്ഥലത്തെത്തിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നു. ഇത് മൂലം വളർച്ച സാധ്യമല്ലാത്ത വരുന്നു.
3. ഓവുലേഷൻ ഡിസോർഡേഴ്സ്
കൃത്യമായ ഇടവേളകളിൽ ആർത്തവം ഉണ്ടാകുക എന്നതും അണ്ഡോല്പാദനം നടക്കുക എന്നതും പ്രധാനമാണ്. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) പോലുള്ള അവസ്ഥകൾ അണ്ഡോല്പാദനത്തെ ബാധിക്കുന്നു. ക്രമരഹിതമായ അണ്ഡോല്പാദനം ഗർഭധാരണത്തെ ബാധിക്കുന്ന പ്രശ്നമാണ്. അമിതഭാരം അണ്ഡോത്പാദന പ്രശ്നങ്ങൾ കൂട്ടും. ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. സമ്മർദ്ദം, വളരെ കുറഞ്ഞ ശരീരഭാരം, അമിതമായ വ്യായാമം എന്നിവയും അണ്ഡോല്പാദനത്തെ ബാധിക്കുന്നു.ഹോർമോൺ വ്യതിയാനങ്ങളും ഗർഭധാരണത്തെ ബാധിക്കുന്ന ഘടകമാണ്.
4. ഫാലോപ്യൻ ട്യൂബിലെ തടസ്സം
ഫാലോപ്യൻ ട്യൂബിലെ തടസ്സം ബീജത്തിന് അണ്ഡത്തിൽ എത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. പെൽവിക് അണുബാധ, എൻഡോമെട്രിയോസിസ് അല്ലെങ്കിൽ ലൈംഗികമായി പകരുന്ന ചില രോഗങ്ങൾ എന്നിവയും ബീജ സങ്കലനത്തിനു തടസമായി വരാം.
5. കുറഞ്ഞ ബീജസംഖ്യ
ഗർഭധാരണം വിജയകരമാകണമെങ്കിൽ ബീജ സംഖ്യ, ബീജങ്ങളുടെ ചലനം എന്നിവ വളരെ നിർണായകമാണ്. പ്രമേഹം, അമിതമായ മദ്യപാനം, പുകവലി തുടങ്ങിയ അവസ്ഥകൾ ബീജങ്ങളുടെ ഗുണമേന്മ ഇല്ലാതാക്കുകയും വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യുന്നു. പുരുഷന്മാരിലെ പ്രമേഹവും പൊണ്ണത്തടിയും അവരുടെ ലൈംഗിക ജീവിതത്തെയും പ്രത്യുൽപ്പാദനത്തെയും ബാധിക്കുന്നു. പുരുഷന്മാരിലെ വന്ധ്യത നിർണ്ണയിക്കാൻ ടെസ്റ്റോസ്റ്റിറോണും മറ്റ് ഹോർമോണുകളും പരിശോധിക്കാവുന്നതാണ്.
6. വൈകാരിക - മാനസിക സമ്മർദ്ദം
ഗർഭിണിയാകാൻ ശ്രമിക്കുമ്പോൾ മനസ് ശാന്തമായിരിക്കണം. ഗർഭധാരണം വൈകുന്നു എങ്കിൽ വൈകാരിക സമ്മർദ്ദം ഒരു പ്രധാന കാരണമാണ്. മാനസിക - ശാരീരിക സമ്മർദം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരെയും സമ്മർദ്ദം ബാധിക്കും. കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനായുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മർദ്ദം പോലും സന്താനോൽപ്പാദനത്തെ ബാധിക്കും. ഇതിനു പുറമെ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ അളവ് തുടങ്ങിയ ചില ജീവിതശൈലി പ്രശ്നങ്ങളും ഗർഭധാരണത്തെ ബാധിച്ചേക്കാം.
7. പ്രായം
ഗർഭധാരണത്തെ സംബന്ധിച്ച് നോക്കുമ്പോൾ സ്ത്രീയുടെയും പുരുഷന്റെയും പ്രായവും ഒരു മാനദണ്ഡമാണ്. 21-വയസിനും 30-നും വയസിനും ഇടയിലാണ് സ്ത്രീകളിൽ ഏറ്റവും നല്ല പ്രത്യുല്പാദനം കണ്ടു വരുന്നത്. 30-കളുടെ മധ്യത്തിൽ ഗർഭധാരണ സാധ്യത കുറയുന്നു. 37 വയസിനു മുൻപായി സ്ത്രീകൾ ഗർഭം ധരിക്കുന്നതാണ് ഉചിതം. 40 വയസിനു ശേഷം പുരുഷന്മാരിലും വന്ധ്യതാ പ്രശ്നങ്ങൾ തലയുയർത്തുന്നു.
8. ഹോർമോൺ വ്യതിയാനം
ഗർഭധാരണത്തിൽ സ്ത്രീ ലൈംഗിക ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കോർട്ടിസോളിൻ്റെയും പ്രോലക്റ്റിൻ്റെയും ഉയർന്ന അളവ് ആർത്തവചക്രത്തെയും എസ്ട്രാഡിയോളിൻ്റെ ഉൽപ്പാദനത്തെയും ബാധിക്കുന്നു. ഇത് ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
9. ലൈംഗികമായി ബന്ധപ്പെടുന്ന സമയം
അണ്ഡോത്പാദനം നടക്കുന്ന അവസ്ഥയിൽ വേണം സന്താനോത്പാദനാർത്ഥം ബന്ധപ്പെടാൻ. സ്ത്രീയുടെ ആർത്തവ ചക്രം പരിശോധിച്ച് ബന്ധപ്പെടുന്നതിന് അനുകൂലമായ സമയം മനസിലാക്കിയെടുക്കാൻ സാധിക്കും.
10. അനാരോഗ്യകരമായ ജീവിതശൈലി
നിങ്ങളുടെ ജീവിതശൈലി ഗർഭധാരണത്തിലെ ബുദ്ധിമുട്ടിന് കാരണമായേക്കാം. മദ്യം മയക്ക് മരുന്ന് എന്നിവയുടെ അമിതമായ ഉപയോഗം, ജങ്ക് ഫുഡുകൾ അടക്കമുള്ള ഭക്ഷണക്രമം, ഉറക്കക്കുറവ് അല്ലെങ്കിൽ മറ്റ് ഉറക്ക പ്രശ്നങ്ങൾ എന്നിവയെല്ലാം തന്നെ പ്രത്യുൽപ്പാദനത്തെ ബാധിച്ചേക്കാം.



Click it and Unblock the Notifications











