Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
കുഞ്ഞിന്റെ കരുത്തിന് ഫോളിക് ആസിഡ്; ഗര്‍ഭിണികള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍
ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ത്രീയാണോ നിങ്ങൾ? എങ്കിൽ ഗർഭധാരണത്തിന് മുൻപായി അതിനായി തയ്യാറെടുക്കുക എന്നത് പരമപ്രധാനമാണ്.ആരോഗ്യകരമായ ഗർഭധാരണം നടക്കണമെങ്കിൽ അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ത്രീയുടെ ശരീരത്തിൽ ഫോളിക് ആസിഡ് ആവശ്യമായ തോതിൽ ഉണ്ടാകണം.
ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ഉറക്കം എന്നിവ പോലെ തന്നെ ഗർഭധാരണത്തിന് മുൻപും ശേഷവും ആവശ്യമായ ഒന്നാണ് ഫോളിക് ആസിഡ്. ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന വ്യക്തികൾക്ക് ഡോക്റ്റർമാർ ഫോളിക് ആസിഡ് ഗുളികകൾ മുൻകൂറായി നൽകാറുണ്ട്. എന്നാൽ പലർക്കും എന്താണ് ഫോളിക് ആസിഡ് എന്നോ, അതിന്റെ ഗുണമെന്തെന്നോ വ്യക്തമായ ധാരണയില്ല.

എന്താണ് ഫോളിക് ആസിഡ്?
ആരോഗ്യമുള്ള ചുവന്ന വെളുത്ത രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കുന്ന പോഷകമാണ് ഫോളിക് ആസിഡ്. ഇലക്കറികൾ, പഴങ്ങൾ, ബീൻസ്, ധാന്യങ്ങൾ എന്നിവയിൽ ഇത് അടങ്ങിയിരിക്കുന്നു. കുഞ്ഞിൻ്റെ തലച്ചോറിൻ്റെയും സുഷുമ്നാ നാഡിയുടെയും ആരോഗ്യകരമായ വികാസത്തിന് ഇത് അത്യന്താപേക്ഷിതമാണ്. അതിനാലാണ് ഗർഭാവസ്ഥയിൽ ഇത് അനിവാര്യമാണെന്ന് പറയുന്നത്. 'ഫോളേറ്റ്' എന്നാൽ ഇല എന്നാണ് അർത്ഥമാക്കുന്നത്. ഇലക്കറികളിൽ ഇത് ധാരാളമായി കാണപ്പെടുന്നു എന്നതിനാലും ആദ്യമായി പച്ചിലകളിലാണ് ഫോളിക് ആസിഡ് സാന്നിധ്യം കണ്ടെത്തിയത് എന്നതിനാലുമാണ് ഇവയെ അങ്ങനെ വിളിക്കുന്നത്. ഗർഭത്തിന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളിലാണ് ഫോളിക് ആസിഡ് അത്യാവശ്യം. ശിശുക്കളിൽ - സ്പൈന ബൈഫിഡ പോലെയുള്ള ന്യൂറൽ ട്യൂബ് വൈകല്യങ്ങളുടെ (എൻടിഡി) അപകടസാധ്യത കുറയ്ക്കാൻ ഫോളിക് ആസിഡ് ഉപകരിക്കുന്നു.
ഗർഭാവസ്ഥയിൽ വേണ്ടത്ര ഫോളേറ്റ് ലഭിച്ചില്ലെങ്കിൽ കുഞ്ഞുങ്ങളിൽ ന്യൂറൽ ട്യൂബ് വൈകല്യം ഉണ്ടാകുന്നു. മാത്രമല്ല, ഗർഭാവസ്ഥയിൽ ഫോളേറ്റിൻ്റെ അഭാവം മൂലം ന്യൂറോളജിക്കൽ വികസനം ഇല്ലാതാക്കുക , ഹൃദ്രോഗം, പ്രത്യുൽപാദന ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടായേക്കാം.കുട്ടികളിലെ ജനന വൈകല്യങ്ങൾ 30% ഇല്ലാതാക്കാൻ ഫോളിക് ആസിഡിന് കഴിയും.
ഗർഭാവസ്ഥയിൽ കൂടുതൽ ഫോളിക് ആസിഡ് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ
കോശങ്ങളുടെ പ്രവർത്തനത്തിന്, ഡിഎൻഎ ഉൽപാദനം, അമിനോ ആസിഡ് മെറ്റബോളിസം എന്നിവയ്ക്കെല്ലാം ഫോളിക് ആസിഡ് വേണം. ശരീരം ഇതു സൂക്ഷിച്ചു വയ്ക്കാത്തതുകൊണ്ട്, എല്ലാ ദിവസവും ശരീരത്തിന് ആവശ്യമായ ഫോളിക് ആസിഡ് നാം കഴിക്കണം. ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും ഫോളിക് ആസിഡ് പ്രധാനമാണ്. കുഞ്ഞിൻ്റെ തലച്ചോറിൻ്റെയും നട്ടെല്ലിൻ്റെയും ഗുരുതരമായ വൈകല്യങ്ങൾ തടയാൻ ഇത് സഹായിക്കും.ഗർഭത്തിന്റെ ആദ്യത്തെ ആഴ്ചകളിൽ, പ്രതിദിനം 600 മൈക്രോഗ്രാം ഫോളിക് ആസിഡ് ശരീരത്തിലെത്തണം. ഓട്ടിസം, സ്പെക്ട്രം ഡിസോർഡർ എന്നിവയെ തടയുന്നതിനും ഇത് ആവശ്യമാണ്. ഗർഭകാലത്ത് ആവശ്യത്തിന് ഫോളിക് ആസിഡ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിറ്റാമിൻ എ, സി, ഇ, കാൽസ്യം മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം പ്രധാനമാണ്.ഗർഭിണികൾക്കൊപ്പം പാലൂട്ടുന്ന അമ്മമാരും കൃത്യമായ അളവിൽ ഫോളിക് ആസിഡ് സപ്ലിമെന്റുകൾ ഭക്ഷണത്തിൽ ഉറപ്പാക്കണം.
ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ ?
ട്രൈഗ്ലിസറൈഡുകളുടെ അളവു കുറച്ചു പ്രമേഹം കുറയ്ക്കാനും ഡിഎൻഎയുടെ പ്രശ്നങ്ങളെ ഇല്ലാതാക്കാനും ചിലയിനം കാൻസറുകൾ അകറ്റാനും ഫോളിക് ആസിഡിനു സാധിക്കും. ചീര, കാബേജ്, കോളിഫ്ളവർ, മുട്ടമഞ്ഞ, പയർവർഗങ്ങൾ, ലെറ്റൂസ്, കരൾ, പഴങ്ങൾ, പാൽ, ഓറഞ്ച്, ഗ്രീൻപീസ്, സൺഫ്ളവർ സീഡ്സ്, ഹണിഡ്യൂ മെലൺ, ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയവയിലെല്ലാം ധാരാളം ഫോളിക് ആസിഡ് ഉണ്ട്. ഇലക്കറികൾ അധികം വേവിച്ചാൽ ഫോളിക് ആസിഡ് നഷ്ടപ്പെടും.



Click it and Unblock the Notifications
