Latest Updates
-
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം
അമ്മയ്ക്കും കുഞ്ഞിനും ആപത്ത്; ഗര്‍ഭകാല വയറുവേദന നിസ്സാരമാക്കരുത്, പതിയിരിക്കുന്ന അപകടം
ഗര്‍ഭകാലത്ത് പല മാറ്റങ്ങളും സ്ത്രീ ശരീരത്തില്‍ നടക്കുന്നുണ്ടെന്ന് നമുക്കറിയാം. ഇതില്‍ നടുവേദന, ഛര്‍ദി തുടങ്ങി പല സാധാരണ പ്രശ്‌നങ്ങളും ഉൾപ്പെടുന്നു. അതുപോലെ തന്നെ ഗര്‍ഭ കാലത്തു പല സ്ത്രീകള്‍ക്കും വയറുവേദന അനുഭവപ്പെടാറുണ്ട്. ഗർഭവസ്ഥയുടെ അവസാന ഘട്ടമാണെങ്കിൽ പലപ്പോഴും അത് പ്രസവവേദനയുടെ തുടക്കമാകും. എന്നാൽ അതിനു മുൻപുള്ള മാസങ്ങളിൽ ആണെങ്കിലോ? ചിലപ്പോള്‍ ഗ്യാസ്,ദഹന പ്രശ്‌നങ്ങൾ മുതലായ ചില കാരണങ്ങള്‍ കൊണ്ടാകും.
എന്നാല്‍ അതേ സമയം ഇതത്ര നിസാരമാക്കി തള്ളാനാകാത്ത ചില അവസ്ഥ കൂടിയാണ്. ചിലപ്പോഴെങ്കിലും ഗര്‍ഭകാലത്ത് വയറു വേദന വളരെ ഗുരുതരമാകാറുമുണ്ട്. എന്തുകൊണ്ടാണ് ഗർഭകാലത്തു വയറുവേദന ഉണ്ടാകുന്നതെന്നു ഗർഭിണികൾ അറിഞ്ഞിരിക്കണം. പലപ്പോഴും വയറുവേദന വന്നു പെട്ടെന്ന് തന്നെ മാറും.അപ്പോഴുള്ള അസ്വസ്ഥത കുറയ്ക്കാനുള്ള വീട്ടുവൈദ്യവും ചുവടെ കൊടുക്കുന്നു.

ഗർഭകാലത്തെ വയറുവേദന സാധാരണമാണോ?
ഗർഭകാലത്തുണ്ടാവുന്ന വയറു വേദന സാധാരണമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകും. എന്നാൽ ചെറിയ വയറുവേദന നല്ലൊരു ശതമാനം സ്ത്രീകളിലും സാധാരണയായി കാണുന്നതാണ്. വയറ്റില്‍ യൂട്രസ് വലിപ്പം വര്‍ദ്ധിയ്ക്കുമ്പോള്‍ ഇത്തരത്തിൽ ചെറിയ വയറുവേദന ഉണ്ടാകാറുണ്ട്. കൂടാതെ ചില ദഹനപ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവയെല്ലാം കുറച്ചു സമയം വിശ്രമിച്ചു കഴിയുമ്പോൾ മാറാവുന്നതേയുള്ളൂ. എന്നാൽ മറ്റു ചില സാഹചര്യങ്ങളിലെ വയറുവേദന നാം അവഗണിക്കരുത്. അവ ഏതെല്ലാമെന്ന് നോക്കാം.

വയറുവേദനയുടെ പ്രധാന കാരണങ്ങൾ
ഗർഭകാലത്തുണ്ടാവുന്ന വയറു വേദനക്ക് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നമ്മൾ കാണിക്കുന്ന അശ്രദ്ധ പലപ്പോഴും പ്രതിസന്ധികൾ വർദ്ധിപ്പിക്കും.

മലബന്ധം
ഗര്‍ഭ കാലത്ത് പൊതുവായി അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. പ്രൊജസ്‌ട്രോൺ എന്ന ഹോർമോണിന്റെ പ്രവർത്തനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രൊജസ്‌ട്രോൺ വയറിലെ ദഹനവ്യവസ്ഥയെ ബാധിക്കുമ്പോഴാണ് മലബന്ധം ഉണ്ടാകുന്നത്. പല ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥ അനുഭവപ്പെടാറുമുണ്ട്. ഇതു വയറു വേദനയ്ക്കുള്ള ഒരു പ്രധാന കാരണം തന്നെയാണ്. ധാരാളം വെള്ളം കുടിയ്ക്കുകയും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയും ചെയ്യുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.

യൂട്രസ് വികസിക്കുന്നത്
കുഞ്ഞു വളരുന്നതനുസരിച്ചു ഗർഭപാത്രം വികസിക്കുന്നു. കുഞ്ഞിന് വേണ്ട സ്ഥലം ഒരുക്കാനായി നമ്മുടെ ശരീരം ഒരുങ്ങുന്ന പ്രക്രീയയാണ്. ഇത്തരത്തിൽ ഗർഭപാത്രം വികസിക്കുമ്പോൾ പെല്‍വിസിനേയും തുടയിടുക്കു ഭാഗത്തേയും യോജിപ്പിയ്ക്കുന്ന ലിഗമെന്റുകള്‍ക്കും വലിച്ചിലുണ്ടാക്കും. ഇത് അടിവയറ്റില്‍ വേദന പോലുള്ള തോന്നലും ചില അസ്വസ്ഥകളുമുണ്ടാക്കും. ഇത് ഗർഭിണികളിൽ വളരെ സാധാരണയായി കാണുന്ന ഒന്നാണ്. ശരിയായ വ്യായാമവും വിശ്രമവും പെൽവിക് വേദന കുറയ്ക്കാൻ സഹായിക്കും.

ലിഗമെന്റ് വേദന
പലപ്പോഴും രണ്ടാം ത്രിമാസം മുതൽ അടിവയറിൽ അല്ലെങ്കിൽ ഹിപ് ഭാഗത്തു കുത്തുന്ന തരത്തിലുള്ള വേദന ഉണ്ടാകുന്നതാണ് ലിഗ്മെന്റ് പെയിൻ . ഗർഭപാത്രത്തിൽ നിന്നുള്ള ലിഗ്മെന്റുകളാണ് ഈ വേദന ഉണ്ടാക്കുന്നത്. പെട്ടെന്ന് എഴുന്നേൽക്കുക, ചിരിക്കുക,തുമ്മൽ എന്നിവ ഉണ്ടാകുമ്പോൾ ഈ ലിഗമെന്റ് വലിഞ്ഞു മുറുകുകയും വേദന അനുഭവപ്പെടുകയും ചെയ്യും. ഇത് ഏതാനും സെക്കന്റുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ. കുറച്ചു വിശ്രമിച്ചു കഴിയുമ്പോൾ വേദന മാറുന്നതാണ്. എപ്പോഴും അല്ലെങ്കിൽ കൂടുതൽ സമയം വേദന നീണ്ടു നിൽക്കുന്നുണ്ടെകിൽ ഡോക്ടറെ സമീപിക്കുക.

ഗുരുതരമായ വയറുവേദന
വളരെ സാധാരണയായി ഗർഭിണികളിൽ കാണുന്ന വയറുവേദനയുടെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു കഴിഞ്ഞു. എന്നാൽ ചിലപ്പോൾ ഗുരുതരമായ വയറുവേദന ഉണ്ടാകാറുണ്ട്. അവയുടെ കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
എക്ടോപിക് പ്രഗ്നൻസി
ട്യൂബ്/ എക്ടോപിക് പ്രഗ്നൻസിയുണ്ടാവുന്ന അവസ്ഥയിൽ പലപ്പോഴും വയറു വേദന അതികഠിനമായിരിക്കും. അടിവയറിന്‍റെ എതെങ്കിലും ഒരു ഭാഗത്തായിട്ടായിരിക്കും വേദന അനുഭവപ്പെടുന്നത്. ട്യൂബൽ ഗർഭധാരണത്തിൽ അണ്ഡം മിക്കവാറും ഗർഭപാത്രത്തിൽ ആയിരിക്കില്ല ഉണ്ടായിരിക്കുന്നത്. കൂടുതലും ഇത് ഫാലോപ്പിയൻ ട്യൂബിൽ ആയിരിക്കും. ഈ അവസ്ഥയിൽ വയറിൽ കുത്തുന്ന കഠിനമായ വേദന ഉണ്ടാകും.
കൂടാതെ ക്ഷീണം, രക്തസ്രാവം എന്നിവയും ഉണ്ടാകും. ആദ്യഘട്ടത്തിൽ സാധാരണ ഗർഭധാരണമായി നമുക്ക് തോന്നും. തുടക്കത്തിൽ ട്യൂബൽ ഗർഭധാരണം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. നേരത്തെ വന്ധ്യത, എക്ടോപിക് പ്രഗ്നൻസി എന്നിവ ഉണ്ടായിട്ടുള്ളവർക്ക് , അല്ലെങ്കിൽ 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇത് കൂടുതൽ റിസ്കിയാണ്. അതിനാൽ ഇത്തരത്തിലുള്ള വയറുവേദന കൂടുതൽ ശ്രദ്ധിക്കണം.

പ്ലാസന്റൽ അബ്രപ്ഷൻ
പ്ലാസന്റൽ അബ്രപ്ഷൻ എന്നത് ജീവന് ഭീഷണിയായ ഒരു അവസ്ഥയാണ്. ഇത് വളരെ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് മറുപിള്ള/ പ്ലാസന്റ ഗർഭാശയത്തിൽ നിന്ന് വേർപിരിയുന്നു. ഇതുമൂലം ഭ്രൂണത്തിന് ആവശ്യത്തിനുള്ള പോഷകങ്ങളോ രക്തമോ ലഭിക്കുന്നില്ല. രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാം മാസത്തിൽ ആണ് ഇത് സാധാരണ സംഭവിക്കാറുള്ളത്. പ്ലാസന്റൽ അബ്രപ്ഷൻ ഉണ്ടാകുമ്പോൾ കഠിനമായ വയറുവേദന ഉണ്ടാകുന്നു. കൂടാതെ നടുവേദന,രക്തസ്രാവം, യൂട്രസിന്റെ കട്ടികുറയൽ തുടങ്ങിവയും സംഭവിക്കും.
മൂത്രാശയ അണുബാധ
വയറുവേദന, ഗര്‍ഭകാലത്തുണ്ടാകുന്ന അണുബാധകളുടെ, പ്രത്യേകിച്ചും യൂറിനറി അണുബാധകളുടെ ഒരു ലക്ഷണം കൂടിയാണിത്. ഇത് കൃത്യ സമയത്തു തന്നെ ചികിത്സിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. മൂത്രനാളിയിലെ അണുബാധ യൂട്രസിനെ വളരെവേഗം ബാധിക്കും. മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന,രൂക്ഷഗന്ധമുള്ള മൂത്രം, പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ധാരാളം വെള്ളം കുടിയ്ക്കുക, വജൈനല്‍ വൃത്തി, കൃത്യമായുള്ള മൂത്ര വിസര്‍ജനം എന്നിവ യൂറിനറി അണുബാധ നീക്കാന്‍ ഏറെ അത്യാവശ്യമാണ്.
അബോര്‍ഷന്‍
സഹിയ്ക്കാന്‍ കഴിയാത്ത വിധത്തിലെ വയറുവേദന അബോര്‍ഷന്‍ ലക്ഷണം കൂടിയാണ്. പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളിലെങ്കില്‍. 20 ആഴചയ്ക്ക് മുൻപു ഗർഭം അലസുന്നത്തിനെ അബോർഷൻ ആയി കണക്കാക്കാം. വയറുവേദനയ്‌ക്കൊപ്പം വജൈനല്‍ ഡിസ്ചാര്‍ജ്, ബ്ലീഡിംഗ്, നടുവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ഇത്തരം കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ വയറു വേദന നിസാരമായി തള്ളിക്കളയാനാകില്ല.



Click it and Unblock the Notifications












