Latest Updates
-
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്!
കുഞ്ഞിനൊരു സൂപ്പര്‍ഫുഡ്: 6 മാസത്തിന് ശേഷം ബുദ്ധിശക്തി വികസിപ്പിക്കാന്‍ സ്ഥിരമാക്കാം
കുഞ്ഞിന്റെ ആരോഗ്യം ഭക്ഷണം എന്നിവയെല്ലാം പലപ്പോഴും അച്ഛനേക്കാള്‍ അമ്മയെയാണ് ആധി പിടിപ്പിക്കുന്നത്. കുഞ്ഞിന് ആറ് മാസം വരെ നിര്‍ബന്ധമായും മുലപ്പാല്‍ മാത്രമേ നല്കാന് പാടുകയുള്ളൂ. എന്നാല്‍ 6 മാസത്തിന് ശേഷമാണ് കുഞ്ഞിന് റാഗി പോലുള്ള ധാന്യങ്ങള്‍ നല്‍കേണ്ടത്. ഇത് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ വളരുന്ന കുഞ്ഞിന് നല്കുന്നു. ഫിംഗര്‍ മില്ലറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് റാഗി കുഞ്ഞിന് നല്‍കുന്നത്. കുഞ്ഞിന്റെ ബുദ്ധിശക്തിക്കും ശാരീരിക ആരോഗ്യത്തിനും എല്ലാം റാഗി അത്രമേല്‍ സഹായിക്കുന്നു.
കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ നേടുന്നതിനോടൊപ്പം തന്നെ കാല്‍സ്യം, ഇരുമ്പ്, അമിനോ ആസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഈ ധാന്യം. ശിശുക്കളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഈ പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ റാഗി നല്‍കുന്നത് വഴി അത് കുഞ്ഞിന്റെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

റാഗിയുടെ പോഷക ഗുണങ്ങള്‍
പോഷകത്തിന്റെ കലവറയാണ് റാഗി എന്നതില്‍ സംശയം വേണ്ട. ഇത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അസ്ഥികളുടെ ആരോഗ്യത്തിനും പല്ലിന്റെ കരുത്തിനും എല്ലാം സഹായിക്കുന്നു. കൂടാതെ ശരീരത്തില്‍ ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിച്ച് വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ തക്ക അളവില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിലൂടെ കുഞ്ഞിന്റെ പേശികളുടെ വളര്‍ച്ചയും ആരോഗ്യവും മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം ഗുണപരമായ മാറ്റങ്ങള്‍ കുഞ്ഞിന് റാഗി തുടക്കത്തില്‍ തന്നെ നല്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് റാഗി. കുഞ്ഞിന് പലപ്പോഴും ഈ പ്രായത്തില്‍ ഇടക്കിടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും റാഗി നല്‍കുന്നത് നല്ലതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റുകളും മികച്ച മാറ്റമാണ് ശരീരത്തിന് നല്‍കുന്നത്. കൂടാതെ ഫ്രീറാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കും. കുഞ്ഞിലെ രോഗപ്രതിരോധം ശക്തമാക്കുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം.
ദഹനത്തിനും മികച്ചത്
കുഞ്ഞിന് പല വിധത്തില്‍ ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടാവാം. പലപ്പോഴും അതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അമ്മമാര്‍ക്ക് സാധിക്കണം എന്നില്ല. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ദഹനാരോഗ്യം മികച്ചതാക്കുന്നതിനും നമുക്ക് കുഞ്ഞിന് റാഗി നല്‍കാവുന്നതാണ്. ഇതിലുള്ള ഫൈബര്‍ കുഞ്ഞിന്റെ ദഹന പ്രക്രിയ മികച്ചതാക്കുന്നു. അത് വഴി മികച്ച ശോധനയും ദഹനവും കുഞ്ഞിന് ഉണ്ടാവും. ഇത് കൊണ്ട് തന്നെയാണ് റാഗി ആറ് മാസത്തിന് ശേഷം കുഞ്ഞിന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് പറയുന്നത്.
ഭക്ഷണക്രമത്തില്‍ റാഗി ഉള്‍പ്പെടുത്തല്‍
കുഞ്ഞിന്റെ ഭക്ഷണത്തില്‍ എപ്രകാരം റാഗി ഉള്‍പ്പെടുത്താം എന്നത് ശ്രദ്ധേയമാണ്. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് നല്ലതുപോലെ അരച്ച് അതിന്റെ പാല് എടുത്ത് കുറുക്കി കൊടുക്കാവുന്നതാണ്. ഇത് കൂടാതെ റാഗി വെള്ളത്തിലിട്ട് കുതിര്‍ത്ത് മുളപ്പിച്ച് ഉണക്കി പൊടിച്ച് വൃത്തിയായി സൂക്ഷിച്ച് അതില്‍നിന്ന് അല്പാല്പമായി എടുത്ത് കുഞ്ഞിന് കുറുക്കുന്നതിന് ഉപയോഗിക്കാം. കൂടാതെ കഞ്ഞിയാക്കിയോ അല്ലെങ്കില്‍ മറ്റ് ധാന്യങ്ങളോടൊപ്പം വേവിച്ചോ കുഞ്ഞിന് നല്‍കാം. എന്നാല്‍ ആറ് മാസത്തിന് ശേഷം കുഞ്ഞിന് ഭക്ഷണം നല്കുമ്പോള് ഒരിക്കലും മറ്റ് ഭക്ഷണങ്ങളോടൊപ്പം ചേര്‍ത്ത് നല്‍കരുത്. എപ്പോഴും ഒറ്റ ധാന്യം മാത്രം വേണം കൊടുക്കുന്നതിന്. ഇത് കുഞ്ഞിന് എളുപ്പത്തില്‍ ദഹിക്കുന്നതാണ് എന്ന് ഉറപ്പ് വരുത്തുകയും വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications