Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തില്‍ ആശങ്ക വേണ്ട, ഫൊളേറ്റ് അടങ്ങിയ ഭക്ഷണം ദിനവും ശീലമാക്കാം
ഗര്‍ഭകാലം എന്നത് പലപ്പോഴും ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഗര്‍ഭകാലത്ത് അമ്മമാരുടെ ശരീരത്തില്‍ ഫൊളേറ്റിന്റെ കുറവ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ കുഞ്ഞിനുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തന്നെ ഗര്ഭസ്ഥശിശുവിനെയാണ്. അതുകൊണ്ടാണ് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍്പ് തന്നെ ഫൊളേറ്റ് അടങ്ങിയ ഗുളികകള്‍ കഴിക്കുന്നതിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതും. ഇത് കൂടാതെ ചില ഫൊളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുംശ്രദ്ധിക്കണം.
ഗര്‍ഭകാലത്ത് നിര്‍ബന്ധമായും നിങ്ങള്‍ ഫൊളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഏത് ഭക്ഷണമാണ് ഇത്തരത്തില്‍ കഴിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ഗര്‍ഭകാലത്ത് കൂടുതല്‍ കഴിക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഗര്‍ഭിണികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നമുക്ക് നോക്കാം.

മുട്ട
മുട്ട ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പ്രോട്ടീന്‍ കലവറയായത് കൊണ്ട് തന്നെ ഗര്‍ഭിണികള്‍ സ്ഥിരമായി മുട്ട കഴിക്കുന്നതിന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ സമയം നിങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശരീരത്തിന് ഫോളേറ്റ് ആവശ്യകതകള്‍ നിറവേറ്റപ്പെടുന്നു. അത് മാത്രമല്ല ഇതിലുള്ള പ്രോട്ടീന്‍, സെലിനിയം, റൈബോഫ്ലേവിന്‍, വിറ്റാമിന്‍ ബി 12 എന്നിവയും ഗര്‍ഭകാലത്ത് ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്ന് തന്നെയാണ്.
ഇലക്കറികള്‍
ഇലക്കറികള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇതെല്ലാം തന്നെ കലോറിയുടെ മൂല്യം കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നതും. ഇതിലൂടെ സ്ഥിരമായി കഴിച്ചാലും നിങ്ങള്‍ക്ക് ശരീരഭാരം കൂടുന്നില്ല. അത് മാത്രമല്ല ഇതിലുള്ള ഫൊളേറ്റ് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ ചീരയും വാഴപ്പഴവും ആന്റിഓക്സിഡന്റുകളുടെ കലവറയാണ്, ഇത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ്. അതുകൊണ്ട് ഇലക്കറികള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ബീറ്റ്റൂട്ട് കഴിക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്റൂട്ട് ശീലമാക്കാം. അതുപോലെ തന്നെ ഗര്‍ഭകാലത്ത് നിങ്ങള്‍ക്ക് ബീറ്റ്റൂട്ട് ധാരാളമായി കഴിക്കാവുന്നതാണ്. ഇതിലുള്ള മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങിയവയെല്ലാം തന്നെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതില്‍ ധാരാളമുണ്ട്. കൂടാതെ ശരീരവും ആരോഗ്യവും വീണ്ടെടുക്കാന്‍ ഈ രണ്ട് ഘടകങ്ങളും അത്യന്താപേക്ഷിതമാണ്. മാത്രവുമല്ല ഇതില്‍ സംഭരിച്ചിരിക്കുന്ന ഫോളേറ്റ് ഗര്‍ഭിണികള്‍ക്ക് ഏറെ ഗുണകരമാണ്.
ഓറഞ്ച്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓറഞ്ച് വളരെ വലിയ ഗുണങ്ങള്‍ നല്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഗര്‍ഭകാലത്തും ഇത് സ്ഥിരമാക്കാവുന്നതാണ്. കാരണം ഓറഞ്ചുകളിലൊന്നില് ഏകദേശം 55 മില്ലിഗ്രാം ഫോളേറ്റ് അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം.. ഇത് ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം നല്കുന്നു. മാത്രമല്ല ഇതിലെ വിറ്റാമിന്‍ സി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പതിവായി ഓറഞ്ച് കഴിക്കാവുന്നതാണ്. എങ്കിലും ഇതോടൊപ്പം ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകളും കഴിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനം ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്കായി എഴുതിയതാണ്. എന്തെങ്കിലും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
