Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മഴക്കാലത്ത് ഗര്‍ഭിണികള്‍ ഈ 9 കാര്യങ്ങള്‍ ചെയ്യാന്‍ മറക്കരുത്!
മഴക്കാലമാണ്, കൂലംകുത്തിപെയ്യുന്ന മഴയില്‍ നാടും വീടും നനഞ്ഞു കുതിര്‍ന്നു നില്ക്കുമ്പോള് അത് ആരോഗ്യ രംഗത്തെയും ബാധിക്കുന്നുണ്ട്. മഴക്കാലമെന്നത് ഗര്‍ഭിണികളെ സംബന്ധിച്ച് ഏറെ ക്ലേശകരമായ സമയമാണെന്ന് പറയാം. മറ്റ് കാലാവസ്ഥകളില്‍ നിന്നും വിഭിന്നമായി ഇരട്ടി ശ്രദ്ധയും പരിചരണവും ഈ സമയത്ത് അനിവാര്യമാണ്. മൂന്നു മാസത്തോളം നീണ്ടു നില്ക്കുന്ന മഴക്കാലത്തെ ഫലപ്രദമായി നേരിടാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങള്‍ നോക്കാം.

വെള്ളം കുടി കുറയ്ക്കരുത്
ഗര്‍ഭസ്ഥ ശിശുവിന്റെയും അമ്മയുടെയും ആരോഗ്യത്തിന് വെള്ളം ഒരു അത്യാവശ്യ ഘടകമാണ്. എന്നാല്‍ മഴക്കാലത്ത് ദാഹം കുറവാണ് അനുഭവപ്പെടുക. അതിനാല്‍ തന്നെ വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നു. ഇത് നിര്‍ജലീകരണത്തിനു കാരണമാകുന്നു. ഇത് മുന്‍കൂട്ടി മനസിലാക്കി, ദിവസവും 2 മുതല്‍ 2.5 ലിറ്റര്‍ വരെ ശുദ്ധീകരിച്ചതോ തിളപ്പിച്ചതോ ആയ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ തലവേദന, ഓക്കാനം, ക്ഷീണം, തലകറക്കം എന്നിവ ഉണ്ടായേക്കാം. പുറത്ത് നിന്നുള്ള പാനീയങ്ങള്‍ കഴിവതും ഈ സമയത്ത് ഒഴിവാക്കുക.
ശുദ്ധമായ ഭക്ഷണം , നന്നായി വേവിച്ചു മാത്രം കഴിക്കാം
മഴക്കാലത്ത് ദഹനം മന്ദഗതിയില്‍ ആയിരിക്കും. അതിനാല്‍ പെട്ടന്ന് ദഹിക്കുന്ന, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭക്ഷണം നന്നായി പാചകം ചെയ്ത് നന്നായി വെന്ത ശേഷം മാത്രം കഴിക്കുക. ചീര, കാബേജ് തുടങ്ങിയ ഇലക്കറികള്‍ ഗര്‍ഭിണികള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ മഴക്കാലത്ത് ഇവയില്‍ പതിവിലും കൂടുതല്‍ അഴുക്ക് ഉണ്ടാകും. അതിനാല്‍ പലകുറി വൃത്തിയാക്കിയ ശേഷം മാത്രം പാചകം ചെയ്യുക. പാചകത്തിന് മുന്‍പായി പച്ചക്കറികള്‍ വിനാഗിരി വെള്ളത്തില്‍ മുക്കിവയ്ക്കുന്നത് നല്ലതാണ്.
വ്യായാമങ്ങള്‍ മുടക്കരുത്
ചെറിയ രീതിയിലെങ്കിലും മഴക്കാലത്തും ഗര്‍ഭിണികള്‍ വ്യായാമം ചെയ്യണം. മഴക്കാലത്ത് നടക്കാന്‍ പോകാന്‍ സാധിച്ചില്ല എന്നതില്‍ വിഷമം വേണ്ട, വീടിനുള്ളില്‍ തന്നെ ലഘു വ്യായാമങ്ങള്‍ ചെയ്യുക. യോഗ, ഗര്‍ഭിണികള്‍ക്കായുള്ള സുംബ, സ്റ്റെപ്പ് എയ്റോബിക്സ് എന്നിവ ഡോക്റ്ററുടെ നിര്‍ദേശാനുസരണം ചെയ്യാവുന്നതാണ്. ചുമ , ജലദോഷം, പനി എന്നിവ പിടിപെടുന്നത് ഒരു പരിധിവരെ ഒഴിവാക്കാന്‍ വ്യായാമം വീടിനകത്തേക്ക് മാറ്റുന്നത് ഗുണം ചെയ്യും.
ആന്റി-സ്കിഡ് ഷൂസ് നിര്‍ബന്ധം
തണുപ്പ് കൂടുതല്‍ തട്ടിയാല്‍ ഗര്‍ഭിണികള്‍ക്ക് മസില് ക്രാമ്പുകള് (കോച്ചിപ്പിടുത്തം ) വരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍, വീടിനകത്തും പാദരക്ഷകള്‍ ധരിക്കുക. ആന്റി-സ്കിഡ് ഷൂസ് ധരിക്കുന്നതാണ് ഉത്തമം. , മഴവെള്ളം കെട്ടിക്കിടക്കുന്ന, തെന്നുന്ന സ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കുക. വീഴാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക.
ആയാസരഹിതമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
മഴക്കാലം തണുപ്പ് കാലമാണെന്നു പറഞ്ഞാലും ഗര്‍ഭിണികള്‍ വിയര്‍ക്കും. ഈര്‍പ്പവും അമിതമായ വിയര്‍പ്പും ഗര്‍ഭിണികളെ അസ്വസ്ഥരാക്കും. ഇത്മ ഒഴിവാക്കുന്നതിനായി ആയാസരഹിതമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. അയഞ്ഞതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ ഗര്‍ഭിണിക്കും കുഞ്ഞിനും പരമാവധി ആശ്വാസം നല്‍കും. സിന്തറ്റിക് വസ്ത്രങ്ങള്‍ ഈ സമയത്ത് ഒട്ടും അഭികാമ്യമല്ല.
ശുചിത്വം പാലിക്കുക
മഴക്കാലം രോഗാണുക്കളെയും ബാക്ടീരിയകളെയും കാലം കൂടിയാണ്. രോഗാണുക്കളെ ചെറുക്കാന്‍ വേപ്പിന് വെള്ളത്തില്‍ കുളിക്കണം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന നാരങ്ങാ ഉള്‍പ്പെടെയുള്ള പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഗര്‍ഭിണികള്‍ കൈകളും കാലുകളും പതിവായി കഴുകി അണുവിമുക്തമാക്കുക. അഴുക്ക് വെള്ളത്തില്‍ ചവിട്ടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
പുറത്ത് നിന്നും ഭക്ഷണം കഴിക്കരുത്
ഗര്‍ഭാവസ്ഥയില്‍ പുറത്ത് നിന്നുള്ള ഭക്ഷണത്തോട് താല്പര്യം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് മഴക്കാലത്ത് അത്ര ആരോഗ്യകരമല്ല. പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ് ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയിലാണ് ഉള്ളത്. മഴക്കാലത്ത് രോഗാണു വാഹകരായി മാറുന്ന പദാര്‍ത്ഥങ്ങളെ ഒഴിവാക്കുക. ചൂടുള്ള, വീട്ടില്‍ പാചകം ചെയ്ത ആഹാരം ശീലമാക്കുക. ജ്യൂസ് ഒക്കെ ഉണ്ടാക്കിയാല്‍ സൂക്ഷിച്ചു വയ്ക്കാതെ, ഉടനെ കുടിക്കുക.തണുത്ത കാലാവസ്ഥയില്‍ എന്‍സൈമോ ബാക്ടീരിയയോ വളരാതിരിക്കാന്‍ ഇത് സഹായിക്കും.
വീട് അണുവിമുക്തമാക്കുക
നനഞ്ഞ തുണികള്‍ വീട്ടില്‍ കൂടിക്കിടക്കുന്നതും മുട്ടാത്ത വെള്ളം കെട്ടിക്കിടക്കുന്നതുമെല്ലാം മഴക്കാലത്ത് ഗര്‍ഭിണികളെ സംബന്ധിച്ച് ഭീഷണിയായണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. കീടങ്ങള്‍, കീടങ്ങള്‍, കൊതുകുകള്‍, പാറ്റകള്‍, ഈച്ചകള്‍ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന കീടങ്ങളെ രാസവസ്തുക്കള്‍ പ്രയോഗിക്കാതെ നിയന്ത്രിക്കുക.
എമര്‍ജന്‍സി / മെറ്റേണിറ്റി കിറ്റുകള്‍ തയ്യാറാക്കി വയ്ക്കുക
മഴക്കാലമാണ് , പ്രവചനാതീതമാണ് കാര്യങ്ങള്‍. അതിനാല്‍ തന്നെ ഏത് വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിന് തയ്യാറായി എമര്‍ജന്‍സി / മെറ്റേണിറ്റി കിറ്റുകള്‍ തയ്യാറാക്കി വയ്ക്കുക . പ്രസവത്തിനു വേണ്ട കാര്യങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ എളുപ്പത്തില്‍ കിട്ടുന്ന വിധത്തില്‍ എടുത്ത് വയ്ക്കുക.



Click it and Unblock the Notifications
