Latest Updates
-
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം!
ഗര്‍ഭത്തിന്റെ ഏത് മാസം മുതല്‍ ശരീരഭാരം വര്‍ദ്ധിക്കും? അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും
ശരീരഭാരം വര്‍ദ്ധിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് നമ്മളെല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ പലപ്പോഴും നമ്മള് പോലും അറിയാതെ ശരീരഭാരം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് ഗര്‍ഭകാലം. എത്രയൊക്കെ ഒഴിവാക്കാന്‍ ശ്രദ്ധിച്ചാലും ഈ സമയം സ്ത്രീകളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത് അമിതമാകുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭകാലത്ത് ഓരോ സമയത്തും എത്രത്തോളം ഭാരം വര്‍ദ്ധിക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് അമിതഭാരം, ഇത് ഗര്‍ഭാവസ്ഥയെ എപ്രകാരം ബാധിക്കും എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
അമിത ഭാരം നിങ്ങളെ മാത്രമല്ല കുഞ്ഞിനേയും മോശമായി ബാധിക്കുന്നു. അതിനാല്‍ ഗര്‍ഭകാലം ആരോഗ്യകരമായ ശരീരഭാരം എത്രയാണെന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ഗര്‍ഭകാലത്ത് വര്‍ദ്ധിക്കുന്നതിന്റെ 26%ത്തോളം കുഞ്ഞിനേയും ബാധിക്കുന്നുണ്ട്. പോഷകാഹാരത്തിന്റെ അളവും മുലയൂട്ടുന്നതിന് വേണ്ടി ശരീരം തയ്യാറെടുക്കുന്നതും എല്ലാം നിങ്ങളില്‍ ഇത്തരത്തില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതിലേക്ക് എത്തിക്കുന്നു. കൂടുതല്‍ വായിക്കാം.

ശരീരഭാരം എങ്ങനെയെല്ലാം വര്‍ദ്ധിക്കുന്നു?
സ്തനങ്ങള്‍ ഉള്‍പ്പടെയുള്ള ശരീരാവയങ്ങളുടെയെല്ലാം ഭാരം വര്‍ദ്ധിക്കുന്നു. കൂടാതെ ഗര്‍ഭപാത്രം, പ്ലാസന്റ, അംമ്നിയോട്ടിക് ദ്രാവകം എന്നിവയെല്ലാം മൂന്ന് കിലോഗ്രാം വരെ ഗര്‍ഭത്തിന്റെ കാലയളവില്‍ ഭാരം വര്‍ദ്ധിക്കാം. ഇത് കൂടാതെ ബോഡി മാസ് ഇന്‍ഡക്സിലും ഈ സമയം മാറ്റം വരുന്നു. എന്നാല്‍ ഏത് ട്രൈമസ്റ്റര്‍ മുതലാണ് ഇതില്‍ മാറ്റം വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പലര്‍ക്കും അറിയില്ല.
ഏത് ട്രൈമസ്റ്ററില്‍ ശരീരഭാരം കൂടുന്നു?
ഗര്‍ഭകാലത്ത് എപ്പോഴാണ് ശരീരഭാരം വര്‍ദ്ധിക്കാന്‍ തുടങ്ങുന്നത് എന്നത് ഒരു ചോദ്യമാണ്. സാധാരണഗതിയില്‍, ഗര്‍ഭിണിയായ സ്ത്രീക്ക് ആദ്യത്തെ ട്രൈമസ്റ്റര്‍ കഴിഞ്ഞ് അടുത്ത ട്രൈമസ്റ്റര്‍ ആരംഭിക്കുന്ന സമയം ശരീരഭാരം കൂടാന്‍ തുടങ്ങുന്നു. ശരീരഭാരം വര്‍ദ്ധിക്കുന്നത് പ്രധാനമായും ശരീരത്തില്‍ ജലാംശം വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ്. എന്നാല്‍ ആദ്യ മൂന്ന് മാസങ്ങളില്‍ ഇതിന് കാര്യമായ മാറ്റം സംഭവിക്കുന്നില്ല. പ്രത്യേകിച്ച് മോണിംഗ് സിക്നസ് പോലുള്ള അവസ്ഥകള്‍ ഉള്ളവരെങ്കില്‍ ഇവരില്‍ ശരീരഭാരം ആദ്യ ട്രൈമസ്റ്ററില്‍ കുറയുകയാണ് ചെയ്യുന്നത്.
മൂന്നാമത്തെ ട്രൈമസ്റ്ററില്‍
എന്നാല്‍ മൂന്നാമത്തെ ട്രൈമസ്റ്ററില്‍ ശരീര ഭാരം വര്‍ദ്ധിക്കുമെങ്കിലും ഇത് ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് സെക്കന്റ് ട്രൈമസ്റ്ററിലാണ്. അവസാന മാസത്തിലേക്ക് എത്തുമ്പോള്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് മന്ദഗതിയില്‍ ആയേക്കാം. എന്നാല്‍ ആരോഗ്യകരമായ ഒരു ഗര്‍ഭകാലത്തിന് ശരീരഭാരം എത്രത്തോളം വര്‍ദ്ധിക്കണം എന്നത് ഒരു ചോദ്യമാണ്. ഈ സമയം നിങ്ങള്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്, അമിത ഭാരം വെല്ലുവിളിയാകുമോ എന്നതെല്ലാം ചോദ്യം തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാം.

ഗര്‍ഭകാലത്തെ ആരോഗ്യകരമായ ശരീരഭാരം
ഗര്‍ഭകാലത്തെ ആരോഗ്യകരമായ ശരീരഭാരം എന്നത് 11.5 മുതല്‍ 16 കിലോഗ്രാം വരെ വര്‍ദ്ധിക്കുന്നതാണ്. എന്നാല്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതിന്റെ അളവ് നിങ്ങളുടെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. കാരണം അമിത ഭാരമുള്ളവരില്‍ ശരീരഭാരം കൂടുതലായാല്‍ അത് ഗര്‍ഭാവസ്ഥയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് അക്കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എന്നാല്‍ ഭാരക്കുറവുള്ള സ്ത്രീകളാണെങ്കില്‍ ഇവര്‍ 13 മുതല്‍ 18 കിലോഗ്രാം വരെ ഭാരം വര്‍ദ്ധിക്കേണ്ടതുണ്ട്. ഇരട്ടക്കുട്ടികളെങ്കില്‍ ഇത് പിന്നെയും വര്‍ദ്ധിക്കണം.
ശരീരഭാരം എന്തുകൊണ്ട് വര്‍ദ്ധിക്കുന്നു?
ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണം മാത്രമല്ല ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത്. പലപ്പോഴും കുഞ്ഞിന്റെ കൂടി വളര്‍ച്ചയെ ആശ്രയിച്ചാണ് ഇത് കണക്കാക്കുന്നത്. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ ഭാരം എന്നത് 3.5 കിലോഗ്രാം വരെ ആവാം. പ്ലാസന്റ 1 മുതല്‍ ഒന്നരക്കിലോ വരെ ഭാരം ഉണ്ടായിരിക്കും. സ്തനങ്ങള്‍ ഒന്നര കിലോ വരെ ഭാരം വരുന്നു. ഗര്‍ഭകാലത്തേ രക്തവിതരണത്തിന് വേണ്ടി രണ്ട് കിലോഗ്രാം വരെ ഭാരം വര്‍ദ്ധിക്കുന്നു. ഗര്‍ഭാശയ വളര്‍ച്ച 1 മുതല്‍ 2.5 കിലോ വരെ ഉണ്ടായിരിക്കും.
ഭാരക്കൂടുതല്‍ തോന്നുന്നുവെങ്കില്‍
ഗര്‍ഭിണികളില്‍ ഗര്‍ഭകാലത്ത് ഭാരക്കൂടുതല്‍ ഉണ്ടെന്ന് ഡോക്ടര്‍ പറയുകആണെങ്കില് അതിന് വേണ്ടി ഭക്ഷണക്രമത്തില്‍ പെട്ടെന്നൊരു മാറ്റം വരുത്തി ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കാര്യങ്ങള്‍ വേണം ചെയ്യുന്നതിന്. എപ്പോഴും ആക്ടീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഭക്ഷണത്തില്‍ മാറ്റം വരുത്തുക. സ്വന്തം ഇഷ്ടത്തിന് ഒരിക്കലും പുതിയ ഡയറ്റ് ആരംഭിക്കുകയോ അതിന് വേണ്ടി പരിശ്രമിക്കുകയോ ചെയ്യരുത്. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications