Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഗർഭകാലത്തെ ഉള്ളിയുടെ ഉപയോഗം; ഗുണവും ദോഷവും അറിയാം
ഗർഭകാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. ശരീരത്തിനും മനസിനും ചിന്തയ്ക്കും ഗുണകരമായ ഭക്ഷണങ്ങൾ ഗർഭിണികൾ ഡയറ്റിൽ ഉൾപ്പെടുത്തണം എന്ന് പറയുന്നതോടൊപ്പം ശാരീരികവും മാനസികവുമായ ചിന്തകൾക്ക് നെഗറ്റിവ് സ്വാധീനം ചെലുത്തുന്ന ഭക്ഷണം ഒഴിവാക്കുകയും വേണം. ഇത്തരത്തിൽ തമോഗുണം ഉണ്ടാക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഭക്ഷണമാണ് ഉള്ളി. ചിലർ ഉള്ളി ഗർഭകാലത്ത് ആരോഗ്യദായകമാണെന്നു പറയുമ്പോൾ മാറ്റ് ചിലർ ഉള്ളി ഡയറ്റിൽ നിന്നും നീക്കി നിർത്തുന്നു. എന്നാൽ, ഉള്ളി കഴിക്കുന്നത് ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. ഗർഭിണികളുടെ ശരീരത്തിനും ചർമത്തിനും ഗുണകരമായ പോഷക മൂല്യം ഉള്ളിയിലുണ്ട്. ഗർഭകാലത്ത് ഉള്ളി കഴിക്കുന്നത് മൂലമുള്ള പ്രധാനപ്പെട്ട 5 ഗുണങ്ങൾ ഇവയാണ്

ഗർഭിണികളിൽ സ്ട്രോൾ വർധനവിനുള്ള സാധ്യത ഏറെയാണ്. കൊളസ്‌ട്രോൾ നിയന്ത്രിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. എന്നാൽ ഉള്ളിയുടെ രൂക്ഷമായ ഗന്ധം ചില ഗർഭിണികളിൽ ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. 44 കലോറി.1.2 ഗ്രാം പ്രോട്ടീൻ.10.3 ഗ്രാം കാർബോഹൈഡ്രേറ്റ്.0.1 ഗ്രാം. വൈറ്റമിൻ സി എന്നിവ 100 ഗ്രാം ഉള്ളിയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി 6, പൊട്ടാസ്യം, ഫോളേറ്റ്, മാംഗനീസ് എന്നിവയുടെ കലവറ കൂടിയാണ് ഉള്ളി.
അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുതകുന്ന വിറ്റാമിൻ സി ഘടകം അടങ്ങിയിരിക്കുന്നതിനാൽ ഉള്ളി അമ്മയെയും വളർന്നുവരുന്ന കുഞ്ഞിനെയും രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും. അർബുദം തടയാനുതകുന്ന ഓർഗാനിക് സൾഫർ സംയുക്തങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്, ഇത് അർബുദത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ ഉൽപാദനത്തെ തടയുന്നു, പ്രത്യേകിച്ച് വൻകുടൽ, വയറ്റിലെ അർബുദങ്ങൾ എന്നിവയ്ക്ക് ഉള്ളിയുടെ ഉപഭോഗം ഗുണം ചെയ്യും.
ചർമത്തിനും മുടിക്കും ഗുണകരമാണ്
ഗർഭിണികളുടെ ചർമ്മത്തിൻറെ സ്വാഭാവിക മൃദുത്വം, തിളക്കം എന്നിവ നൽകുന്നതിന് ഉള്ളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ എന്നിവ സഹായിക്കും. ഇത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. അകാലവാർധക്യം തടയുന്നതിനും ശാരീരിക ഉന്മേഷം നൽകുന്നതിനും ഉള്ളി ഗുണകരമാണ്.
ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു, പ്രമേഹത്തെ ചെറുക്കുന്നു
ഗർഭിണികൾ അനുഭവിക്കുന്ന പ്രധാന ശാരീരിക പ്രശ്നങ്ങളിൽ ഒന്നാണ് ദഹന പ്രശ്നം. ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒപ്റ്റിമൽ ഡൈജസ്റ്റീവ് ഫംഗ്ഷനെ സഹായിക്കുന്നു.നാരുകൾ അടങ്ങിയ ഉള്ളി ഗർഭകാലത്ത് സുരക്ഷിതമാണ്. മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നതിനായി ഗർഭകാലത്ത് ഗർഭിണികൾക്ക് ആശ്വാസം കൂടിയാണ് ഉള്ളി.ഉള്ളിയിലെ സൾഫർ സംയുക്തങ്ങളും ക്വെർസെറ്റിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ ഗർഭകാല പ്രമേഹത്തിൻ്റെ ഫലങ്ങൾ കുറയ്ക്കുന്നു.
നല്ല ഉറക്കം നൽകുന്നു
ഉള്ളിയിലെ പ്രീബയോട്ടിക് സംയുക്തങ്ങൾ സമ്മർദം ഒഴിവാക്കുകയും ശാന്തമായ ഉറക്കം നൽകുകയും ചെയ്യുന്നു.ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, പ്രസവാനന്തര വിഷാദത്തിനെതീരെ നല്ലൊരു മരുന്ന് കൂടിയാണ്. അമിതമായ ടെൻഷൻ, ഉത്കണ്ഠ, എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ബിപി കുറയ്ക്കുന്നു
ഗർഭകാലത്ത് സ്ത്രീകൾക്ക് രക്തസമ്മർദ്ദം വർധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് ശരിയായി പരിചാരിച്ചില്ലെങ്കിൽ അപകടവുമാണ്. രക്തസമ്മർദ്ദത്തിന് അമിതമായി മരുന്ന് കഴിച്ചാൽ അത് അമ്നിയോട്ടിക് ദ്രവം കുറയാൻ കാരണമാകുകയും ചെയ്യുന്നു. അതിനാൽ ഗർഭിണികളിലെ രക്തസമ്മർദ്ദം കുറയ്ക്കാൻ പ്രകൃതിദത്തമായ ചേരുവയായി ഉള്ളി ഉപയോഗിക്കാം. ഉള്ളിയിൽ ഫൈറ്റോ ന്യൂട്രിയൻ്റുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്, രക്തസമ്മർദ്ദം നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഉള്ളി സഹായിക്കും.
അറിഞ്ഞിരിക്കാം ഉള്ളിയുടെ ദോഷവശങ്ങൾ
ഗർഭാവസ്ഥയിൽ ആണെങ്കിലും അല്ലെങ്കിലും ഉള്ളിക്ക് ചില ദോഷവശങ്ങൾ കൂടിയുണ്ട്. വയറിളക്കവും നെഞ്ചെരിച്ചിലും ഉള്ള സമയത്ത് ഉള്ളി അമിതമായി കഴിക്കുന്നത് ഗർഭിണികൾക്ക് ദോഷം ചെയ്യും. നെഞ്ചെരിച്ചൽ കൂട്ടാൻ മാത്രേ ഇത് ഉപകരിക്കൂ. അല്ജിയുള്ള ചില വ്യക്തികൾക്ക് ഉള്ളി കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരം അവസ്ഥകൾ ഒന്നും തന്നെയില്ല എങ്കിൽ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടുന്ന ഉള്ളി ഗർഭിണികൾക്ക് ഗുണകരമാണ്.



Click it and Unblock the Notifications











