Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഗര്‍ഭകാലത്ത് ചിക്കന്‍പോക്സ് ഗര്‍ഭസ്ഥ ശിശുവിന് അപകടം, ഇതിലെ സത്യമെന്താണ്
ചിക്കന്‍പോക്സ് ഒരു സാധാരണ വൈറസ്ജന്യ അസുഖമാണ്. വളരെ എളുപ്പത്തില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന ഈ രോഗം പക്ഷേ സ്ത്രീകളില്‍ ഗര്‍ഭകാലത്ത് വരുന്നത് അപകടമാണെന്നാണ് പലരും പറയാറ്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അപകടവശങ്ങള്‍ എന്തെല്ലാം ആണെന്നും നോക്കാം

ചിക്കന്‍പോക്സ്
വാരിസെല്ല-സോസ്റ്റര്‍ വൈറസ് മൂലമാണ് ചിക്കന്‍പോക്സ് ഉണ്ടാകുന്നത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വായുവിലൂടെയോ ഇത് പടരുന്നു. ചൊറിച്ചില്‍, ചര്‍മ്മത്തില്‍ വെള്ളം നിറഞ്ഞ കുരു, പനി, ക്ഷീണം , പേശി വേദന എന്നിവയാണ് ലക്ഷണങ്ങള്‍. കുട്ടികളില്‍ ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും മുതിര്‍ന്നവരില്‍ രോഗലക്ഷണങ്ങള്‍ കഠിനമാകാം.
ഗര്‍ഭകാലത്തെ അപകടസാധ്യതകള്‍
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ചിക്കന്‍പോക്സില്‍ നിന്നുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിക്കന്‍പോക്സിനെ തുടര്‍ന്നുള്ള ന്യുമോണിയയും മറ്റ് അണുബാധകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗര്‍ഭത്തിന്റെ ആദ്യ 20 ആഴ്ചകള്‍ പ്രത്യേകിച്ചും നിര്‍ണായകമാണ്. ഈ കാലയളവിലെ അണുബാധ കുഞ്ഞില്‍ കണ്‍ജെനിറ്റല്‍ വാരിസെല്ല സിന്‍ഡ്രോമിന് കാരണമാകും. എട്ട് മുതല്‍ 20 ആഴ്ചകള്‍ വരെയുള്ള കാലയളവില്‍ ചിക്കന്‍പോക്സ് വരുന്നത് ഈ രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
കണ്‍ജെനിറ്റല്‍ വാരിസെല്ല സിന്‍ഡ്രോം വരുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല കണ്ണ്, തലച്ചോറ്, കൈകാലുകള്‍, കുടല് തുടങ്ങിയ അവയവങ്ങളിലെല്ലാം സ്ഥിരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഈ രോഗം കാരണമാകും.
പ്രസവത്തിന് ദിവസങ്ങളോ ആഴ്ചകളോ മുമ്പായി അമ്മയ്ക്ക് ചിക്കന്‍പോക്സ് വന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന നിയോനേറ്റല്‍ വാരിസെല്ല ഉണ്ടാകാം. ചിക്കന്‍പോക്സുമായി ജനിക്കുകയും ജീവിതത്തിലെ ആദ്യദിവസങ്ങളില്‍ ചിക്കന്‍പോക്സ് അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണിത്. ചിലപ്പോള്‍ ഈ അവസ്ഥ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകാം.
പ്രതിരോധ നടപടികള്‍
ചിക്കന്‍പോക്സിനുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗ്ഗമാണ് വാക്സിനേഷന്. ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ വാക്സിനേഷന് എടുക്കുന്നത് നല്ലതാണ്. വാക്സിനേഷന് എടുക്കാതെ, മുമ്പ് ചിക്കന്‍പോക്സ് വന്നവര്‍ക്ക് രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധം ഉണ്ടാകാനും ഇടയുണ്ട്. ഇനി അഥവാ ഗര്‍ഭകാലത്ത് ചിക്കന്‍പോക്സ് വന്നാല്‍ ഉടന്‍ ഡോക്ടറെ കാണുക. ഗര്‍ഭിണിയായ സ്ത്രീക്ക് ചിക്കന്‍പോക്സ് ബാധിച്ചാല്‍, ആന്റിവൈറല്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടാം. ലക്ഷണങ്ങള്‍ കുറയ്ക്കാനും സങ്കീര്‍ണതകള്‍ തടയാനും ഇവ സഹായിക്കും.
ചിക്കന്‍പോക്സും ഗര്ഭധാരണകാലത്തെ അപകടസാധ്യതകളും മുന്‍കൂട്ടി അറിയുന്നതിലൂടെ സമയോചിത ഇടപെടല്‍ സാധ്യമാക്കാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
