Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
വൈകിയുള്ള ഗര്‍ഭധാരണം: ശാരീരികാരോഗ്യത്തിന് മാത്രല്ല, മാനസികാരോഗ്യത്തിനും വേണം കരുതല്‍
ഗര്‍ഭകാലം ഒരു വെല്ലുവിളി നിറഞ്ഞ സമയമാണ്, പ്രത്യേകിച്ച് വൈകി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക്. മാനസികവും ശാരീരികവുമായ ആശങ്കകള്‍ ഗര്‍ഭകാല ആരോഗ്യത്തെ സാരമായി ബാധിക്കും. സ്ട്രെസ് മാനേജ്മെന്റും മൈന്ഡ്ഫുള്നെസ് ടെക്നിക്കുകളും ഈ കാലയളവിലെ വെല്ലുവിളികളെ തരണം ചെയ്യാന്‍ സഹായിക്കും. ഈ രീതികള്‍ മാനസിക ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ആരോഗ്യപൂര്‍ണമായ ഗര്‍ഭകാലം സാധ്യമാക്കുകയും ചെയ്യുന്നു.

മൈന്ഡ്ഫുള്നെസിന്റെ പ്രാധാന്യം
മുന്‍വിധിയില്ലാതെ ആ നിമിഷത്തില്‍ ജീവിക്കുക എന്നതാണ്് മൈന്ഡ്ഫുള്നെസിന്റെ ആശയം. ഗര്‍ഭിണികള്‍ക്ക് ഈ രീതിയിലൂടെ ഉത്കണ്ഠ കുറയ്ക്കാനും വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയ വിദ്യകള്‍ മൈന്ഡ്ഫുള്നെസ്സിന് പ്രയോജനകരമാണ്. അവ മനസ്സിനെ ശാന്തമാക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
സ്ട്രെസ് മാനേജ്മെന്റ്
വൈകി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ അടക്കം ഗര്‍ഭകാലത്ത് പലതരം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സ്ട്രെസ് മാനേജ്മെന്റ് നിര്‍ണായകമാണ്. നടത്തം അല്ലെങ്കില്‍ യോഗ പോലുള്ള ലളിതമായ പതിവ് വ്യായാമങ്ങള്‍ സമ്മര്‍ദ്ദം ലഘൂകരിക്കും. കൂടാതെ, സമീകൃതാഹാരം നിലനിര്‍ത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നു. വൈകി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ശക്തമായ പിന്തുണാ വേണ്ടത് അത്യാവശ്യമാണ്. കുടുംബം, സുഹൃത്തുക്കള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവഅവര്ക്ക് പ്രത്യേക കരുതലും ശ്രദ്ധയും നല്‍കണം..
മനഃസാന്നിധ്യത്തിന്റെയും സ്ട്രെസ് മാനേജ്മെന്റിന്റെയും പ്രയോജനങ്ങള്‍ മാനസികാരോഗ്യത്തിനപ്പുറം ശാരീരിക ആരോഗ്യത്തെയും സ്വാധീനിക്കും. ഈ ശീലങ്ങള്‍ മെച്ചപ്പെട്ട ഉറക്കവും മെച്ചപ്പെട്ട മാനസിക ശാരീരിക ക്ഷേമവും നല്‍കും.
ദൈനംദിന ദിനചര്യകളില്‍ ശ്രദ്ധയും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുന്നത് ഗര്‍ഭകാലത്ത് പ്രായമായ അമ്മമാര്‍ക്ക് പ്രയോജനകരമാണ്. ഈ വിദ്യകള്‍ മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ആരോഗ്യകരമായ ഗര്‍ഭകാലം ഉറപ്പാക്കുകയും ചെയ്യുന്നു.
30 വയസാകുന്നതിന് മുമ്പ് ഗര്‍ഭം ധരിക്കുന്നതാണ് നല്ലതെന്ന് മിക്കപ്പോഴും പറയാറുണ്ട്. കാരണം പ്രായം കൂടുന്നതിനനുസരിച്ച് മുട്ടയുടെ ഗുണനിലവാരം കുറയുന്നു, ഇത് ക്രോമസോം തകരാറുകള്‍ക്ക് അതുവഴി മറ്റ് രോഗങ്ങള്‍ക്കും കാരണമായേക്കാം. പക്ഷേ 35 വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണം ഇപ്പോള്‍ വളരെ സാധാരണമാണ്. എന്നിരുന്നാലും, ഇതിന് ചില അപകടസാധ്യതകള്‍ ഉണ്ട. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാസം തികയാതെയുള്ള ജനനം എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഗര്‍ഭാവസ്ഥയെ പ്രമേഹം വൈകി ഗര്‍ഭ ധരിക്കുന്നവപിലെ ഒരു പ്രധാന ആശങ്കയാണ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട് ചില സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം. അതുകൊണ്ട് വൈകി ഗര്‍ഭം ധരിക്കുന്നവര്‍ക്ക് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. ഗര്‍ഭകാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍ സമീകൃതാഹാരവും വ്യായാമവും ആവശ്യമാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
