Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
നവജാതശിശുവിന്റെ സൂപ്പര്‍ഫുഡ്: മുലപ്പാല്‍ വര്‍ധിക്കാന്‍ അമ്മമാര്‍ കഴിക്കേണ്ടത് ഈ ആറ് ഭക്ഷണങ്ങള്‍
മുലയൂട്ടുന്ന അമ്മമാരില്‍ കുഞ്ഞിന് ആവശ്യമായ അളവില്‍ പാല് ഉല്‍പ്പാദനം ഉറപ്പാക്കുന്നതില്‍ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരുപാട് ഭക്ഷണം കഴിക്കുന്ന എന്നതിനേക്കാള്‍ മുലപ്പാല്‍ വര്‍ധിപ്പിക്കുന്ന ചില സൂപ്പര്‍ഫുഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. പ്രവസാനന്തരം അമ്മയ്ക്കും കുഞ്ഞിനും വേണ്ടുന്ന അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് ഈ ഭക്ഷണങ്ങള്‍. എന്തെല്ലാമാണ് ഈ സൂപ്പര്‍ഫുഡുകള്‍ എന്ന് നോക്കാം.

ഓട്സ്
ഓട്സ് ഇരുമ്പിന്റെ മികച്ച ഉറവിടമാണ്, ഇത് അനീമിയ തടയുന്നതിന് അത്യന്താപേക്ഷിതമാണ്. ഓട്സില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനത്തെ സഹായിക്കുന്നു, ശരീരരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നു. ഉയര്‍ന്ന പോഷകാംശം ഉള്ളതിനാല്‍ ഓട്സ് കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ഉലുവ
ഉലുവ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന മികച്ച ധാന്യമാണ്. മുലപ്പാല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ഫൈറ്റോ ഈസ്ട്രജന് അവയില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തില്‍ ഉലുവ ചേര്‍ക്കുകയോ പൊടിച്ച് കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുകയോ ചെയ്യുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഗുണം ചെയ്യും.
ചീര
ചീരയില്‍ ഇരുമ്പ്, കാല്‍സ്യം, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അമ്മയുടെ ശാരീരിരാകാരോഗ്യം വീണ്ടെടുക്കുന്നതിനും കുഞ്ഞിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും ഈ പോഷകങ്ങള്‍ അത്യന്താപേക്ഷിതമാണ്. ദിവസേനയുള്ള ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തുന്നത് മുലയൂട്ടുന്ന സമയത്ത് മികച്ച ആരോഗ്യവും പാലും ഉറപ്പാക്കാന്‍ സഹായിക്കും. പ്രസവശേഷം അമ്മമാര്‍ക്ക് മുരിയിലച്ചോറ് നല്‍കാറുണ്ട്. ഇത് പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്ന ഇലക്കറിയാണ്.
പരിപ്പ്
ബദാം, വാല്‍നട്ട് തുടങ്ങിയ നട്സ് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമാണ്. അവ അമ്മമാര്‍ക്ക് ഊര്‍ജ്ജം നല്‍കുകയും മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. പരിപ്പ് കറിയും പരിപ്പ് അടങ്ങിയ ഭക്ഷണങ്ങളും പ്രസവശേഷം കഴിക്കുന്നത് മുലപ്പാല്‍ വര്‍ധിക്കാനുള്ള എളുപ്പവഴിയാണ്.
വെളുത്തുള്ളി
വെളുത്തുള്ളി അതിന്റെ ലാക്ടോജെനിക് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. ഒപ്പം തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ നല്ലതാണ്. വെളുത്തുള്ളി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രയോജനകരമാണ്.
കാരറ്റ്
വിറ്റാമിന്‍ എ ഉല്പാദനത്തില് പ്രധാനമായ ബീറ്റാ കരോട്ടിന്‍ ക്യാരറ്റില്‍ കൂടുതലാണ്. ഈ വിറ്റാമിന്‍ ശിശുക്കളില്‍ കാഴ്ചശക്തിയും രോഗപ്രതിരോധ പ്രവര്‍ത്തനവും പിന്തുണയ്ക്കുന്നു. കാരറ്റ് ജ്യൂസ് കുടിക്കുകയോ കാരറ്റ് കഴിക്കുകയോ ചെയ്യുന്നത് മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് പോഷകപ്രദമായ ഒരു തിരഞ്ഞെടുപ്പാണ്.
മുലയൂട്ടുന്ന അമ്മമാര്‍ അവരുടെ ഭക്ഷണക്രമത്തില്‍ സ്ഥിരമായി ഈ സൂപ്പര്‍ഫുഡുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications