ഗർഭിണികളുടെ കാലിൽ നീര് വരുന്നതിങ്ങനെ...പരിഹാരമുണ്ട് !

ഗർഭിണിയായ സ്ത്രീകളിൽ ഗർഭം വികസിക്കുന്നതിനോടനുബന്ധമായി ശാരീരികമായി പല മാറ്റങ്ങളും സംഭവിക്കുന്നു. വയർ വലുതാകുന്നതിനൊപ്പം തന്നെ ശരീരം വണ്ണം വയ്ക്കുകയും ചെയ്യുന്നു. എല്ലാ സ്ത്രീകളുടെയും ശരീരം വണ്ണം വയ്ക്കില്ലെങ്കിലും ഒട്ടുമിക്ക സ്ത്രീകളുടെയും കാലുകളിൽ നീര് വയ്ക്കാറുണ്ട്. ഗർഭത്തിന്റെ തുടക്കത്തിൽ ഇത്തരത്തിൽ നീര് ഉണ്ടാകാറില്ലെങ്കിലും ഗർഭം പുരോഗമിക്കുന്നതനുസരിച്ച് നീര് പ്രത്യക്ഷപ്പെടുന്നു. ആറു മാസം മുതൽക്ക് ഗർഭിണികളിൽ നീര് പ്രത്യക്ഷപ്പെടുന്നു. പാടങ്ങളിലാണ് പ്രധാനമായും നെറ്റ് കാണപ്പെടുന്നത്. എഡിമ എന്നാണ് ഇത്തരത്തിൽ നീര് വരുന്നതിനെ പറയുക.

pregnancy swelling

10 ഗർഭിണികളിൽ 8 പേർക്കും ഇത്തരത്തിൽ നീര് കാണാറുണ്ട്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂടുന്നത് ഇത്തരത്തിൽ നീര് വരുന്നതിനുള്ള ഒരു കാരണമാണ്. ഗര്ഭകാലത്ത് ശരീരത്തിൽ, പ്രത്യേകിച്ച് കാലിൽ നീര് വയ്ക്കുന്നത് തീർത്തും സാധാരണമായ കാര്യമാണ്. എന്നാൽ നീര് വന്നു വീർത്ത കാലുകൾ കാഴ്ചയിൽ അഭംഗിയും നടക്കുന്നതിനു ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ടെങ്കിലും അവ ഒരിക്കലും അമ്മയ്ക്കോ കുഞ്ഞിനോ അപകടമുണ്ടാക്കുന്നില്ല.

എന്തുകൊണ്ടാണ് ഗർഭകാലത്ത് കാലുകളിൽ നീർവീക്കം ഉണ്ടാകുന്നത്?

ഗർഭകാലത്ത് കുഞ്ഞിനെ ചുമക്കുന്ന ശരീരം ഭാരം വഹിക്കുകയാണ് ചെയ്യുന്നത്. പൊടുന്നനെയുണ്ടാകുന്ന ഈ അവസ്ഥ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾക്ക് താങ്ങാൻ കഴിയണമെന്നില്ല. വയറിന്റെ വലിപ്പത്തിന്റെ ബാലൻസ് ചെയ്യുന്നതിനാവശ്യമായ ശാരീരിക ക്ഷമതയും വലുപ്പവും അരക്ക് കീഴ്പ്പോട്ട് ഉണ്ടാകില്ല. ഇതിന്റെ ഭാഗമായി നീര് ഉണ്ടാകുന്നു. ശരീരത്തിൽ രക്തത്തിന്റെ അളവ് വർധിക്കുന്നതും ജലാംശത്തിന്റെ അളവ് വർധിക്കുന്നതുമെല്ലാം നീരിന് പിന്നിലെ കാരണങ്ങളാണ്.ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദം മൂലം ഉണ്ടാകുന്ന പ്രീക്ലാംപ്സിയ എന്ന അവസ്‌ഥ കാരണവും നീരുണ്ടാകാം.

ഗർഭിണികളുടെ കാലിലെ വീക്കം എങ്ങനെ കുറയ്ക്കാം

ഗർഭകാലത്ത് ശരീരത്തിൽ ഫ്ലൂയിഡ് കൂടുന്നത് മൂലവും ഗർഭപാത്രത്തിൽ കുഞ്ഞു വളരുന്നതിനനുസൃതമായി സമ്മർദ്ദം ഏറുന്നതിനാലുമാണ് കണങ്കാലിലും കാൽപാദത്തിലും ഇത്തരത്തിൽ കാലിൽ നീര് ഉണ്ടാകുന്നത് എന്ന് അറിയാമെങ്കിലും പലർക്കും ഇത് വിഷമം ഉണ്ടാക്കുന്നു.ചിലർക്ക് ഇത് മൂലം വേദനയും അനുഭവപ്പെടാറുണ്ട്.

കൃത്യമായ വ്യായാമം

കാലുകൾക്ക് വ്യായാമം ലഭിച്ചാൽ രക്തചംക്രമണം പുരോഗമിക്കുകയും നീരുണ്ടാകാനുള്ള അവസ്ഥ ഇല്ലാതാകുകയും ചെയ്യുന്നു. അതിനാലാണ് ഗർഭിണികൾ പതിവായി നടക്കണം എന്ന് പറയുന്നത്. ഇതിനു പുറമെ വീടുകളിൽ വച്ചുചെയ്യാവുന്ന ചില വ്യായാമങ്ങളും പരീക്ഷിക്കാവുന്നതാണ്.ഇതിനു പുറമെ കാൽ പൊക്കിവച്ചു വിശ്രമിക്കുക.

ഉപ്പ് കുറയ്ക്കുക

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് നീർക്കെട്ട് ഒഴിവാക്കാൻ സഹായിക്കും. ഫാസ്റ്റ് ഫുഡ് , അച്ചാറുകൾ എന്നിവ ഒഴിവാക്കി പഴങ്ങൾ പച്ചക്കറികൾ എന്നിവ ഡയറ്റിന്റെ ഭാഗമാക്കി മാറ്റുക. മാംസവും പ്രോട്ടീനുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

കംപ്രഷൻ സോക്സുകൾ ധരിക്കുക

കംപ്രഷൻ സോക്സുകൾ ധരിക്കുക എന്നതാണ് മറ്റൊരു മാർഗം. അരക്കെട്ട് വരെ കയറ്റി ഇടാൻ കഴിയുന്ന തരത്തിലുള്ള കംപ്രഷൻ സോക്സുകൾ ലഭ്യമാണ് ഇത് കാലുകളിലെ ദ്രാവക ചലനത്തെയും രക്തചംക്രമണത്തെയും വേഗത്തിലാക്കുന്നു. അതിനാൽ നീര് ഉണ്ടാകുന്നില്ല.

ജലാംശം നിലനിർത്തുക

ശരീരത്തിൽ ആവശ്യത്തിന് വെള്ളം വേണം. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. ഗർഭകാലത്ത് ദിവസവും എട്ട് മുതൽ 12 കപ്പ് വരെ വെള്ളം കുടിക്കണം എന്നാണ് കണക്ക്. ദാഹം തോന്നിയാലും ഇല്ലെങ്കിലും ശരീരത്തിന് ആവശ്യമായ വെള്ളം കൃത്യമായി കുടിക്കുക.

എപ്സം സാൾട്ട് ബാത്ത് ആവാം

മഗ്നീഷ്യം സൾഫേറ്റ് എന്നറിയപ്പെടുന്ന എപ്സം ലവണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ വലിച്ചെടുക്കുകയും നീർ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ എപ്സം സാൾട്ട് ഇട്ട വെള്ളത്തിൽ കുളിക്കുന്നത് ആശ്വാസം നൽകും. ഇ കാലുകളിലെ പേശി പിരിമുറുക്കം ഒഴിവാക്കാനും ഇത് സഹായിക്കും.

പ്രസവത്തിനു മുമ്പായി മസാജ് ആവാം

പ്രസവത്തിനു മുമ്പുള്ള മസാജുകൾ അഥവാ പ്രി നേറ്റൽ മസാജുകൾ നീർക്കെട്ട് ഒഴിവാക്കാൻ സഹായിക്കും. ലിംഫറ്റിക് ഡ്രെയിനേജ് മസാജ് ഏറെ ഗുണകരമാണ്. പ്രസവത്തിനു പത്ത് ദിവസം മുൻപേയെങ്കിലും ഇത് ചെയ്യുന്നതാണ് ഉത്തമം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion