Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
പ്രസവശേഷവും വയറ് പഴയതുപോലെ സുന്ദരമാകും, സ്ട്രെച്ച് മാര്‍ക്കുകള്‍ പാടേ ഇല്ലാതാക്കാന്‍ പ്രകൃതിദത്ത പരിഹാരങ്ങള്‍
ഗര്‍ഭധാരണത്തിന് ശേഷം സ്ട്രെച്ച് മാര്‍ക്കുകള്‍ സാധാരണമാണ്. പ്രസവശേഷവും അവ മാറിയെന്ന് വരില്ല. ഗര്‍ഭകാലത്ത് രൂപപ്പെടുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ പ്രകൃതിയില്‍ തന്നെ ചില വഴികള്‍ ഉണ്ട്. ഇവ ഉപയോഗിക്കാന്‍ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്. ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച ഈ പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ ഉപാധികള്‍ എന്തെല്ലാമാണെന്ന് അറിയാം.

വെളിച്ചെണ്ണ
വെളിച്ചെണ്ണ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് സ്ഥിരമായി പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കും. സ്ട്രെച്ച് മാര്‍ക്ക് ഉള്ള ഇടങ്ങളില്‍ ദിവസവും എണ്ണ മസാജ് ചെയ്യുക.
കറ്റാര്‍ വാഴ ജെല്‍
കറ്റാര്‍ വാഴ ജെല്‍ ചര്‍മ്മത്തില്‍ പാടുകള്‍ ഇല്ലാതാക്കുകയും സ്നിഗ്ധത നല്‍കുകയും ചെയ്യുന്നു. ഇത് രോഗശാന്തിക്കും പുനരുജ്ജീവനത്തിനും സഹായിക്കുന്നു. ചെടിയില്‍ നിന്നും കറ്റാര്‍വാഴ ജെല്‍ വേര്‍തിരിച്ച് സ്ട്രെച്ച് മാര്‍ക്കുകളില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക.
പഞ്ചസാര സ്ക്രബ്
പഞ്ചസാര ഒരു സ്വാഭാവിക എക്സ്ഫോളിയന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും പുതിയ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സ്ക്രബ് ഉണ്ടാക്കാന്‍ വെളിച്ചെണ്ണയും നാരങ്ങാനീരും പഞ്ചസാരയുമായി കലര്‍ത്തുക. കുളിക്കുന്നതിന് മുമ്പ് ഈ മിശ്രിതം നിങ്ങളുടെ ചര്‍മ്മത്തില്‍, പ്രത്യേകിച്ച് സ്ട്രെച്ച് മാര്‍ക്ക് ഉള്ള ഇടത്ത് മൃദുവായി മസാജ് ചെയ്യുക.
ഒലിവ് ഓയില്‍
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഒലിവ് ഓയില്‍ ചര്‍മ്മത്തെ ആഴത്തില്‍ പരിപോഷിപ്പിക്കുന്നു. കുറച്ച് ഒലിവ് ഓയില്‍ ചൂടാക്കി നിങ്ങളുടെ സ്ട്രെച്ച് മാര്‍ക്കുകളില്‍ മസാജ് ചെയ്യുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും കാലക്രമേണ മാര്‍ക്കിന്റെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു.
നാരങ്ങ നീര്
കൊളാജന്‍ ഉല്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി നാരങ്ങാനീരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ അസിഡിറ്റി സ്വഭാവം സ്ട്രെച്ച് മാര്‍ക്കുകളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു. സ്ട്രെച്ച് മാര്‍ക്ക് ഉള്ള ഇടത്ത് നാരങ്ങ നീര് പുരട്ടുക, 10 മിനിറ്റ് വിടുക, എന്നിട്ട് കഴുകിക്കളയുക.
ഉരുളക്കിഴങ്ങ് ജ്യൂസ്
ചര്‍മ്മത്തിന്റെ പുനരുദ്ധാരണത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഉരുളക്കിഴങ്ങ് ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയോ നീരെടുത്തോ സ്ട്രെച്ച് മാര്‍ക്കുകളില്‍ ദിവസവും കുറച്ച് നേരം പുരട്ടുക.
മുട്ട വെള്ള
മുട്ടയുടെ വെള്ളയില്‍ ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നു. രണ്ട് മുട്ടയുടെ വെള്ള പതയാകുന്നത് വരെ അടിക്കുക, സ്ട്രെച്ച് മാര്‍ക്കുകളില്‍ പുരട്ടുക, ഉണങ്ങാന്‍ അനുവദിക്കുക, എന്നിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക.
ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ സ്ട്രെച്ച് മാര്‍ക്ക് കുറയ്ക്കാം.കഠിനമായ രാസവസ്തുക്കളോ ചെലവേറിയ ചികിത്സകളോ ഇല്ലാതെ തന്നെ ഗര്‍ഭധാരണത്തിനു ശേഷമുള്ള ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ചര്‍മ്മഭംഗി വീണ്ടെടുക്കാനും ഇവ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications