Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്‍ഭകാലത്ത് വെള്ളം കൂടുതല്‍ കുടിക്കുന്നത് എന്തിനാണെന്ന് അറിയാമോ
ഗര്‍ഭിണികള്‍ക്ക് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഗര്‍ഭിണികള്‍ കുടിക്കുന്ന ജലത്തിന്റെ അളവ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഗര്‍ഭപാത്രത്തില്‍ ഗര്‍ഭസ്ഥശിശുവിന് സംരക്ഷണമേകുന്ന അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് ഗര്‍ഭിണി കുടിക്കുന്ന ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളം പോലുള്ള ഈ ദ്രാവകമാണ് കുഷ്യന് പോലെ നിലകൊണ്ട് കുഞ്ഞിനെ സംരക്ഷിക്കുന്നത്. മാത്രമല്ല, ശരീരത്തില്‍ മതിയായ അളവില്‍ ജലാംശം ഉണ്ടെങ്കിലേ ശരീരത്തിലുടനീളം പോഷകങ്ങളുടെ സഞ്ചാരവും മാലിന്യ നിര്‍മാര്‍ജനത്തെയും യഥാവിധി നടക്കുകയുള്ളു. അതുകൊണ്ട് ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ഗര്‍ഭിണികള്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭകാലത്ത് ജലത്തിന്റെ പ്രാധാന്യം
ഗര്‍ഭിണികള്‍ക്ക് അല്ലാത്ത സ്ത്രീകളേക്കാള്‍ കൂടുതല്‍ വെള്ളം ആവശ്യമാണ്. ശരീരത്തിലെ രക്തത്തിന്റെ അളവ് കൂടുതന്നചതും ഗര്‍ഭസ്ഥശിശുവിന്റെ ആവശ്യങ്ങളുുമാണ് ഇതിന് കാരണം. വെള്ളം കുറഞ്ഞാല്‍ നിര്‍ജ്ജലീകരണം അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് കുറയല്‍, മാസം തികയാതെയുള്ള പ്രസവം, ജനന വൈകല്യങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
എത്ര വെള്ളം കുടിക്കണം
ഗര്‍ഭിണികള്‍ പ്രതിദിനം 10 കപ്പ് വെള്ളം കുടിക്കണമെന്ന് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ വെള്ളം, ജ്യൂസുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല തിരഞ്ഞെടുപ്പ് സാധാരണ കുടിവെള്ളം ആണ്.
നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
വായ വരളുക, ക്ഷീണം, തലകറക്കം, കടുംമഞ്ഞ നിറത്തില്‍ മൂത്രം എന്നിവ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ ആണ്. മറ്റുള്ളവരെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ ഇക്കാര്യം നല്ലവണ്ണം ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍, കുടിവെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ജലാംശം നിലനിര്‍ത്തുന്നതിനുള്ള നുറുങ്ങുകള്‍
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍, ദിവസം മുഴുവന്‍ ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുക. ഓരോ ഭക്ഷണത്തിനുമൊപ്പം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഉയര്‍ന്ന ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ദിവസേനയുള്ള ദ്രാവക ഉപഭോഗത്തിന് കാരണമാകും.
ചുരുക്കത്തില്‍, ഗര്‍ഭകാലത്ത് ജലാംശം നിലനിര്‍ത്തുന്നത് അമ്മയ്ക്കും കുഞ്ഞിനും അത്യന്താപേക്ഷിതമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications