Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
പ്രായം കൂടുന്നത് ഐവിഎഫ് ചികിത്സ വിജയത്തെ ബാധിക്കുമോ?
കുട്ടികൾ ഉണ്ടാകാൻ വിവിധ കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന, ശരിയായ രീതിയിൽ സ്വാഭാവിക ഗർഭധാരണം നടക്കാത്ത ദമ്പതികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ ഒന്നാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐവിഎഫ്. എന്നാൽ പലപ്പോഴും പലവിധ ചികിത്സാരീതികൾ പരീക്ഷിച്ച്, സ്വാഭാവിക ഗർഭധാരണത്തിനായി വർഷങ്ങൾ കാത്തിരുന്ന ശേഷമായിരിക്കും പലരും ഇൻ വിട്രോ ഫെർട്ടിലൈസേഷനിലേക്ക് എത്തിച്ചേരുക. അതിനാൽ തന്നെ പ്രായം കൂടിയത് ഇൻ വിട്രോ ഫെർട്ടിലൈസേഷന്റെ വിജയത്തെ ബാധിക്കുമോ എന്ന ചിന്ത സ്വാഭാവികമാണ്. ശാരീരികമായും മാനസികമായും ഏറെ തയ്യാറെടുപ്പുകൾ ആവശ്യമുള്ള ഈ ചികിത്സാരീതി പ്രായമുള്ളവരിലും ഫലപ്രദമാകാറുണ്ട്. സ്ത്രീയുടെ ആരോഗ്യം, അണ്ഡങ്ങളുടെ ഗുണനിലവാരം, ബീജത്തിൻ്റെയും ഭ്രൂണങ്ങളുടെയും ഗുണനിലവാരം എന്നിവയെല്ലാമാണ് പ്രാഥമികമായി ഐവിഎഫ് ചികിത്സയുടെ ഗതി നിർണയിക്കുന്നത്.

ഗര്‍ഭധാരണ സാധ്യതകള്‍
മുൻവർഷങ്ങളെ അപേക്ഷിച്ച് നിലവിൽ സ്ത്രീകളുടെ ആദ്യപ്രസവത്തിനുള്ള പ്രായം വ്യത്യാസപ്പെട്ടിട്ടുണ്ട്. 1970 കളിൽ 24 വയസിനും 28 വയസിനും ഇടയ്ക്കായിരുന്നു ആദ്യപ്രസവത്തിന്റെ പരമാവധി പ്രായമെങ്കിൽ ഇന്നത് മുപ്പത് വയസിനു മുകളിലാണ്. ചിലരിൽ 35 വയസിനു മുകളിൽ വരെ ആദ്യ ഗർഭധാരണം കണ്ടു വരുന്നു. വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടുമാണ് ഇത്തരത്തിൽ ഗർഭധാരണം മാറ്റിവയ്ക്കുന്നത്. സ്ത്രീകൾക്ക് പ്രായമാകുമ്പോൾ, അവരുടെ പ്രത്യുൽപാദനശേഷി കുറയുമെന്നത് സ്വാഭാവികമായ ഒരു കാര്യമാണ്.35 വയസ്സിന് ശേഷം ഈ അവസ്ഥ കൂടുതൽ കഠിനമാകുന്നു. സ്ത്രീകൾ ജനിക്കുന്നത് തന്നെ പരിമിതമായ എണ്ണം അണ്ഡങ്ങളോടെയാണ്. പിന്നീട് കാലാനുസൃതമായി ഇവ പക്വതപ്രാപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പ്രായം കൂടുമ്പോൾ ഇവയുടെ ഗുണനിലവാരം കുറയുന്നു. ഈ അവസ്ഥ ഐവിഎഫ് വഴി ഭ്രൂണങ്ങൾ ഇംപ്ലാൻ്റ് ചെയ്യുന്നതിനും വിജയകരമായ ഗർഭധാരണത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നു. തൽഫലമായി, ഐവിഎഫ് വിജയ നിരക്ക് പ്രായത്തിനനുസരിച്ച് കുറയുന്നു.
ഐവിഎഫ്ൻ്റെ വിജയ നിരക്ക്
ഐവിഎഫ്ൻ്റെ വിജയ നിരക്ക് പ്രായത്തെ മാത്രം ആശ്രയിക്കുന്നില്ല എന്നതാണ് മനസിലാക്കേണ്ട പ്രധാന കാര്യം. സ്ത്രീയുടെ മെഡിക്കൽ ഹിസ്റ്ററി, ഐവിഎഫ് പ്രകൃയയിൽ ഉപയോഗിക്കുന്ന ബീജത്തിൻ്റെയും ഭ്രൂണങ്ങളുടെയും ഗുണനിലവാരം എന്നിവയെല്ലാം മികച്ചതായിരിക്കണം., പ്രത്യുൽപാദന വ്യവസ്ഥയിലെ അപാകതകൾ, ഗർഭപാത്രത്തിലെ മുഴകൾ , ഉയർന്ന എഫ്എസ്എച്ച് അളവ്, ഗർഭാശയ വൈകല്യങ്ങൾ എന്നിവയെല്ലാം ഐവിഎഫ് ചികിത്സയിലെ വെല്ലുവിളികളാണ്. മാത്രമല്ല , പങ്കാളികൾ ഇരുവർക്കും വന്ധ്യതാ പ്രശ്നങ്ങളുണ്ടെങ്കിൽ അതും ചികിത്സയെ ബാധിക്കും.
ആരോഗ്യകരമായ ജീവിതശൈലി പ്രധാനം
പലപ്പോഴും ഐവിഎഫ് ചികിത്സതയുടെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ജീവിതശൈലിയാണ്. അമിതമായ മദ്യപാനം , പുകവലി പോലുള്ള ശീലങ്ങൾ പ്രത്യുൽപാദനക്ഷമതയെ വളരെ ദോഷകരമായി ബാധിക്കും. മിക്ക സ്ത്രീകളും ഐവിഎഫ് സൈക്കിൾ ആരംഭിക്കുന്നതിന് 3 മാസം മുമ്പെങ്കിലും ഇത്തരം ദുശീലങ്ങളിൽ നിന്നും മാറി നിൽക്കേണ്ടതാണ്. അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ സാധിച്ചാലും അലസാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഐവിഎഫ് ചികിത്സാ ആരംഭിക്കുന്നതിനു മുൻപായി ശരീരഭാരം പരിമിതപ്പെടുത്തേണ്ടത് അനിവാര്യമാണ്.സമാനമായ രീതിയിൽ തീരെ ശരീരഭാരം ഇല്ലാത്ത അവസ്ഥയും ഐവിഎഫിന്റെ പരാജയത്തിനുള്ള കാരണമാണ്.
35 വയസ്സിന് താഴെയുള്ള സ്ത്രീകൾ
സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ നടത്തിയ ഗവേഷണമനുസരിച്ച്, 35 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക്, പ്രത്യേകിച്ച് 20 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക്, വിജയകരമായ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്.ഫെർട്ടിലിറ്റി പ്രശ്നങ്ങളില്ലാത്ത സ്ത്രീകൾക്ക് സ്വാഭാവികമായി ഗർഭം ധരിക്കാനുള്ള സാധ്യത 20% ആണ്. ഇങ്ങനെയൊക്കെയാണെങ്കിലും അണ്ഡങ്ങളുടെ ഗുണനിലവാരക്കുറവ്, ജനിതകപരമായ പ്രശ്നങ്ങൾ , പുരുഷ വന്ധ്യത എന്നിവ അനുഭവപ്പെടുന്നവർ ഐവിഎഫ് ചികിത്സ തേടാവുന്നതാണ്. 35 വയസ്സിന് താഴെ പ്രായമുള്ളവരിൽ ഐവിഎഫ് ചികിത്സാ വിജയ നിരക്ക് വളരെ കൂടുതലാണ്.
40 വയസിന് മുകളിലുള്ള സ്ത്രീകൾ
40 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ സ്വാഭാവിക ഗർഭധാരണം നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഗർഭാശയ ബീജസങ്കലനത്തിലൂടെയുള്ള (IUI) ഗർഭധാരണ നിരക്കും ഈ പ്രായത്തിൽ കുറവാണ് എന്നതിനാൽ 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സ ഒരു മികച്ച മാർഗമാണ്.ഇത് സ്വാഭാവിക ഗർഭധാരണത്തെക്കാളും മറ്റ് ഫെർട്ടിലിറ്റി ചികിത്സകളേക്കാളും ഉയർന്ന വിജയസാധ്യത നൽകുന്നു.ഐവിഎഫ് ചികിത്സയിൽ അണ്ഡങ്ങൾ ശരീരത്തിന് പുറത്ത് ബീജസങ്കലനം നടത്തുന്നതിനാൽ വിജയകരമായ ബീജസങ്കലനത്തിനുള്ള സാധ്യത കൂടുതലാണ്.
എന്നാൽ ചില വ്യക്തികളിൽ ഈ പ്രായത്തിൽ ആദ്യ ഐവിഎഫ് ശ്രമത്തിൽ തന്നെ വ്യജയം കാണണമെന്നില്ല. ഒന്നിലധികം റൗണ്ട് ചികിത്സകൾ സ്വീകരിക്കേണ്ടതായി വന്നേക്കാം. അങ്ങനെയാണെങ്കിൽ പോലും വിജയനിരക്ക് ഉണ്ടെന്നു തന്നെ പറയാം. ആരോഗ്യമുള്ള അണ്ഡങ്ങൾ സ്ത്രീയുടെ നല്ല പ്രായത്തിൽ ശേഖരിച്ചു ഫ്രീസ് ചെയ്തു വയ്ക്കുന്ന രീതി ഇപ്പോൾ നിലവിലുണ്ട്. ഇത് ഏത് പ്രായത്തിലും ഗർഭധാരണത്തിനുള്ള ഒരു സാധാരണ മാർഗമാണ്. എല്ലാവര്ക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു രീതിയല്ലെങ്കിലും ഭാവിയിൽ ഗർഭം ധരിക്കാൻ തീരുമാനിച്ചിരിക്കുന്നവർക്ക് അവലംബിക്കാവുന്ന രീതിയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











