Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
ഗര്‍ഭിണികളെ തേടിയെത്തുന്ന ടോക്സോപ്ലാസ്മ ; വില്ലനാകുന്നത് പൂച്ചകള്‍
ഗര്‍ഭിണികളായ സ്ത്രീകള്‍ ഏറ്റവും കരുതലോടെ കാണേണ്ട ഒന്നാണ് ടോക്സോപ്ലാസ്മ ബാധിക്കാതിരിക്കുക എന്നത്. പരാന്നഭുക്കായ ഏകകോശ ജീവിയാണ് ടോക്സോപ്ലാസ്മ എന്ന അസുഖം പരത്തുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ എന്ത് എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് പ്രധാന പ്രശ്നം. പൂര്‍ണമായും വേവിക്കാത്ത മാംസം, മലിന ജലം, പൂച്ചയുടെ വിസര്‍ജ്യം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. ഗര്‍ഭകാലത്ത് ഒരു സ്ത്രീ ഭക്ഷണകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരിക്കും. അങ്ങനെയുള്ളപ്പോള്‍, ഭയക്കേണ്ടത് പൂച്ചകളെ കൈകാര്യം ചെയ്യുന്നതാണ്.

ടോക്സോപ്ലാസ്മയും പൂച്ചയും
തുടരെത്തുടരെയുള്ള അബോര്‍ഷനുകള്‍ക്ക് വരെ ടോക്സോപ്ലാസ്മ കാരണമാകുന്നു. എന്നുകരുതി പൂച്ചപ്രേമിയായ , മൃഗസ്നേഹിയായ ഒരു വ്യക്തി തന്റെ ഗര്‍ഭകാലത്ത് പൂച്ചകളെ അകറ്റി നിര്‍ത്തണം എന്നല്ല പറയുന്നത്. ശ്രദ്ധ വേണം ഓരോ നിമിഷവും എന്നതാണ് പ്രധാനം. പൂച്ചകളുടെ വിസര്‍ജ്യത്തില്‍ ഈ രോഗാണു ധാരാളമായി കാണും. ഇത് ഗര്‍ഭിണികളുടെ ശരീരത്തിലെത്തിയാല്‍ പിന്നീട് നശിപ്പിക്കുക എളുപ്പമല്ല. രോഗം അതിന്റെ ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ പോലും വളരെ ചുരുക്കം ലക്ഷണങ്ങളെ പുറമെ കാണൂ. ജലദോഷവും ഒരു ലക്ഷണം തന്നെയാണ്. ഇത് കൂടാതെ പനി, ലിംഫ് നോഡിലുള്ള വീക്കം, പേശിവേദന, തൊണ്ട വേദന എന്നിവയാണ് ലക്ഷണങ്ങള്‍.
രോഗപ്രതിരോധ ശേഷി വളരെ കുറവുള്ളവരെങ്കില്‍ ഇവരില്‍ ഈ രോഗാവസ്ഥ വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു ഇത്തരക്കാരില്‍ രോഗാവസ്ഥയെ തലച്ചോറിലേക്ക് വരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗാവന് ശക്തി പ്രാപിക്കുന്നതിന് അനുസൃതമായി തലച്ചോറില്‍ വീക്കം, തലവേദന, ആശയക്കുഴപ്പം, കോമ സ്റ്റേജ് എന്നിവ സംഭവിക്കുന്നു. ഇതിനു മുന്‍പായി ചുമ, പനി, ശ്വാസം മുട്ടല്‍ എന്നിവ ഉള്‍പ്പടെയുള്ള ശ്വാസകോശ അണുബാധയും ഉണ്ടായേക്കാം.
ഗര്‍ഭസ്ഥശിശുവിലേക്കും രോഗം
ഗര്‍ഭിണിയായ അമ്മയില്‍ നിന്നും കുഞ്ഞിന് ടോക്സോപ്ലാസ്മോസിസ് അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.പ്രത്യേകിച്ചും ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതെ സമയം ആദ്യ ട്രൈമസ്റ്ററില്‍ ആണെങ്കില്‍ രോഗാവസ്ഥയുണ്ടെങ്കില്‍ അത് കുഞ്ഞിനെ ബാധിക്കുന്നതിനുള്ള സാധ്യത കുറവാണ്. ചില വ്യക്തികളില്‍ ടോക്സോപ്ലാസ്മ ഗര്‍ഭം അലസുന്നത്തിനു കാരണമാകുന്നു. അതല്ലെങ്കില്‍ കുഞ്ഞിന് പലതരം വൈകല്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. പരാന്നഭോജികളായ കീടാണുക്കളെ ഒഴിവാക്കുക എന്നതാണ് ഇതില്‍ പ്രധാനം.
പൂച്ചകളെ എടുക്കുകയും ഒമാനിക്കുകയും ചെയ്താല്‍ കൈകള്‍ നന്നായി കഴുകുക. അവയുടെ വിസര്‍ജ്യങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള വഴി ഒഴിവാക്കുക. ഡ്രൈ ക്യാറ്റ് ഫുഡ്, ടിന്നിലടച്ചതോ ആയ ഭക്ഷണം പൂച്ചക്ക് നല്‍കണം. വേവിക്കാത്ത മാംസം പൂച്ചക്ക് നല്‍കരുത് തുടങ്ങിയ കാര്യങ്ങളും പൂച്ച പ്രേമികളായ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.പൂച്ചയുടെ ലിറ്റര്‍ ബോക്സ് വൃത്തിയാക്കാന്‍ വേറെ ആരെയെങ്കിലും ഏല്‍പ്പിക്കുക. മാസ്ക്, ഗ്ലൗവ്സ് എന്നിവ ഉപയോഗിക്കണം. ഇത്രയൊക്കെ ശ്രദ്ധിച്ചാല്‍ പൂച്ചകളെ സ്നേഹിച്ചും അവയില്‍ നിന്നും കിട്ടുന്ന ആനന്ദം ആസ്വദിച്ചുമെല്ലാം സന്തോഷത്തോടെ ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
