Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗര്‍ഭം കലക്കുന്ന പപ്പായ? ഗര്‍ഭിണികള്‍ പപ്പായ കഴിക്കുരുത് എന്ന് പറയുന്നതില്‍ കഴമ്പുണ്ടോ?
ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുതെന്നും അത് ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കുമെന്നുമാണ് പൊതുവെ പറയപ്പെടുന്നത്. നാടന്‍ രീതിയില്‍ ഗര്‍ഭം ഇല്ലാതാക്കാന്‍ പപ്പായ കഴിക്കുന്ന ഗര്‍ഭിണികളുടെ കഥകള്‍ സിനിമകളിലും നാം ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വാസ്തവമെന്താണെന്നു അറിയാമോ? വാസ്തവത്തില്‍ ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുതെന്നത് ശാസ്ത്രീയമായ തെളിവുകള്‍ക്കപ്പുറം ഒരു കേട്ടറിവ് മാത്രമാണ്. വാസ്തവത്തില്‍ ഗര്‍ഭിണികള്‍ പപ്പായ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. പക്ഷേ പഴുത്ത പപ്പായ മാത്രമേ കഴിക്കാവൂ എന്ന് മാത്രം. അതിനുള്ള കാരണങ്ങള്‍ ഇതാണ്.

പച്ച പപ്പായ വേണ്ട
പച്ച പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലാറ്റെക്സ് ഗര്‍ഭിണികള്‍ക്ക് പ്രസവ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാം. അതുകൊണ്ട് പപ്പായയുടെ തൊലിയോ കുരുവോ ഭക്ഷണത്തില്‍ പെടാതിരിക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.പച്ചപ്പപ്പായയില്‍ ലാറ്റെക്സ്, പപ്പെയ്ന് തുടങ്ങിയ ഘടകങ്ങളുണ്ട്. ലാറ്റെക്സ് വെളുത്ത നിറമുള്ള ദ്രാവകമാണ്. ഇത് ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ധാരാളമായി കഴിച്ചാല്‍ ഗര്‍ഭപാത്രം സങ്കോചിക്കാന്‍ കാരണമാകുന്നു. ഇതിനാലാണ് ഗര്‍ഭിണികള്‍ പപ്പായയെ അകറ്റി നിര്‍ത്തുന്നത്. ഗര്‍ഭപാത്രം സങ്കോചിക്കുന്നത് ചിലപ്പോള്‍ ഗര്‍ഭം അലസുന്നത്തിനു കാരണമാകും. എന്നാല്‍ മനസിലാക്കേണ്ട പ്രധാന കാര്യം എന്തെന്നാല്‍ നിശ്ചിത അളവില്‍ കൂടുതലായി ഈ പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ മാത്രമാണ് പ്രശ്നമുണ്ടാകുന്നത്.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപ്പെയ്ന്‍ ശരീരത്തില്‍ ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. ഇതേ ഹോര്‍മോണ്‍ തന്നെയാണ് പ്രസവമടുക്കുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ സങ്കോചങ്ങള്‍ വരുത്തുന്നത്. പ്രസവവേദന വരാന്‍ തരുന്ന മരുന്നില്‍ ഓക്സിടോസിനും പെടുന്നുണ്ട്. അപ്പോള്‍ പപ്പായ കഴിക്കുന്നതിലൂടെ ശരീരത്തില്‍ പ്രസവ സമയം അടുക്കും മുന്‍പായി സങ്കോചങ്ങള്‍ ഉണ്ടായാല്‍ അത് അപകടമാണ്. അതിനാല്‍ പച്ച പപ്പായ ഗര്‍ഭിണികള്‍ക്ക് യോജിച്ചതല്ല. പച്ചപ്പപ്പായയെ അകറ്റി നിര്‍ത്തേണ്ടത് പ്രധാനമായും ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളിലാണ്. ശേഷം കറി വച്ചും മറ്റും മിതമായ അളവില്‍ പച്ച പപ്പായ കഴിക്കുന്നവരുണ്ട്.
പഴുത്ത പപ്പായ നല്ലതാണ്
എന്നാല്‍ ഗര്‍ഭിണികള്‍ക്ക് യാതൊരു പ്രശ്നവും കൂടാതെ കഴിക്കാന്‍ കഴിയുന്ന ഒന്നാണ് പഴുത്ത പപ്പായ. പഴുത്ത പപ്പായയില്‍ ലാറ്റെക്സ് കുറവാണ്. ഇത് മിതമായി കഴിയ്ക്കുന്നതിനാല്‍ ദോഷമില്ലെന്നു പറയപ്പെടുന്നു. പഴുത്തതാണെങ്കിലും മിതമായ അളവില്‍ പപ്പായ കഴിക്കുക. പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ പപ്പായ വളരെ മികച്ചതാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്കുമെല്ലാം ഇത് ഗുണകരമാണ്. ദഹനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ പ്രോട്ടീന്‍ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മര്‍ദ്ദം, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നതില്‍ പപ്പായയ്ക്ക് വലിയ പങ്കുണ്ട്.
കാര്യം എന്താണെന്നു വ്യക്തമായ അറിവില്ലെങ്കിലും ഗര്‍ഭിണിയാകുന്നതോടെ പപ്പായയെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്ന രീതിയാണ് നാം കണ്ടു വരുന്നത് സമാനമായ രീതിയില്‍ ഒഴിവാക്കപ്പെടുന്ന ഒരു ഫലമാണ് പൈനാപ്പിള്‍. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങള് മനസ്സിലാക്കിവേണം ഇത്തരം വസ്തുക്കളെല്ലാം മാറ്റിനിര്‍ത്താന്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
