Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ഗര്‍ഭാവസ്ഥ അല്‍പം റിസ്‌ക്; അബോര്‍ഷനുള്ള സാധ്യത ഇല്ലാതാക്കാന്‍ വേണം ഈ മുന്‍കരുതല്‍
ഗർഭം ധരിക്കുക എന്നത് പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്, ഗർഭം നിലനിർത്തുക എന്നതും. ശാരീരികവും മാനസികവുമായ പല കാരണങ്ങൾ കൊണ്ടും ഗർഭം അലസാനുള്ള സാധ്യതകൾ നിരവധിയാണ്. മുൻപ് അബോർഷൻ ഹിസ്റ്ററിയുള്ള ആളുകൾ രണ്ടാമത് ഗർഭം ധരിക്കുന്നതിന് മുൻപായി ചില മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. അമിതമായി ശാരീരികാധ്വാനം ചെയ്യാതെ ഇരിക്കുക എന്നത് മാത്രമല്ല, അബോർഷൻ തടയുന്നതിനുള്ള നടപടികൾ. ഗർഭം ധരിക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കണം.

ഗർഭധാരണത്തിന് മുമ്പ് ആരോഗ്യകരമായ ശീലങ്ങൾ തുടങ്ങുക
ഗർഭധാരണത്തിന് മുമ്പ് തന്നെ ഗർഭധാരണത്തിന് തയ്യാറെടുക്കാൻ കഴിയുമെങ്കിൽ അത് വളരെ നല്ലതാണ്. ആരോഗ്യകരമായി ഗർഭം ധരിക്കുന്നതിനുള്ള വ്യായാമ മുറകൾ, നല്ല ഭക്ഷണങ്ങൾ, വിറ്റാമിൻ ഗുളികകൾ , ഫോളിക് ആസിഡ് ഗുളികകൾ എന്നിവ ഈ സമയത്ത് ശീലമാക്കുക.ഇവയെല്ലാം ആരോഗ്യകരമായ ഗർഭകാലം സമ്മാനിക്കുന്നതിനൊപ്പം ഗർഭം അലസുന്നത്തിനുള്ള പ്രാഥമിക കാരണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒരു പ്രീ കൺസെപ്ഷൻ ചെക്കപ്പ് ആകാം
വീട്ടിൽ നിന്നുമുള്ള ഒരുക്കങ്ങൾക്ക് മുന്നോടിയായി ഒരു ഗൈനക്കോളജിസ്റ്റിനെ കാണാവുന്നതാണ്. രക്ത പരിശോധന നടത്തി നിലവിലെ ആരോഗ്യം മെച്ചപ്പെട്ട നിലയിലാണ് എന്ന് ഉറപ്പിക്കുക. ചില പ്രതോരോധ കുത്തിവയ്‌പ്പുകൾ എടുക്കുക. കുത്തിവയ്പ്പ് എടുക്കുന്നതിനുള്ള സമയം ഗർഭധാരണത്തിന് മുമ്പാണ്. തൈറോയ്ഡ് , രക്തസമ്മർദ്ദം എന്നിവ നിയന്ത്രണത്തിലാണെന്നു ഉറപ്പാക്കുക. ആവശ്യമെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന ഡയറ്റ് തുടരുക.
പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക
ഗർഭധാരണത്തിന് മുന്നോടിയായി വിറ്റാമിൻ ഗുളികകൾ കഴിക്കുന്നതിനോടൊപ്പം തന്നെ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കണം.പോഷകാഹാരവും ഗർഭം അലസലും തമ്മിൽ ബന്ധമുണ്ട്.പാൽ, മുട്ട, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ ശീലമാക്കുക. ഒപ്പം ജങ്ക് ഫുഡുകൾ, വറുത്ത് പൊരിച്ച ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഗർഭധാരണത്തിന് മുൻപായി തന്നെ തുടങ്ങി വയ്ക്കുകയാണെങ്കിൽ അത് വളരെ നല്ലതാണ്. ശരീരത്തെ ശുദ്ധമാക്കി, വിഷരഹിതമാക്കി മുന്നോട്ട് കൊണ്ട് പോകാൻ ഇത് സഹായിക്കുന്നു. നല്ല ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഉറക്കവും. ശരിയായ ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
മിതമായി വ്യായാമം ചെയ്യുക
ഗർഭിണികൾ വ്യായാമം ചെയ്യരുത് എന്നൊരു തെറ്റായ ധാരണയുണ്ട്. ഇത് തികച്ചും തെറ്റാണ്. ഏതെങ്കിലും പ്രത്യേക മെഡിക്കൽ കണ്ടീഷനുകൾ കൊണ്ട് ഡോക്‌ടർ നിർദേശിച്ചിട്ടുണ്ടെങ്കിൽ മാത്രം വ്യായാമത്തിൽ നിന്നും മാറി നിൽക്കുക. അല്ലാത്ത പക്ഷം ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ മുതൽ ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ശീലമാക്കുക.ഗർഭം ധരിച്ച ശേഷവും ഈ വ്യായാമം തുടരുക.ആരോഗ്യകരവും ഊർജസ്വലവുമായ ഗർഭകാലം നിലനിർത്താൻ ഇത്തരം വ്യായാമങ്ങൾ സഹായിക്കും.ശരീരത്തിൽ രക്തയോട്ടം വർധിക്കാനും ഇത് ഗുണകരമാണ്.
കഫീൻ, പുകവലി, മദ്യപാനം പരമാവധി ഒഴിവാക്കുക
ചായ, കാപ്പി എന്നിവയുടെ അമിതോപയോഗം, മദ്യത്തിന്റെ ഉപയോഗം എന്നിവ ഗർഭസ്ഥ ശിശുവിനെ ബാധിക്കുന്ന ഘടകങ്ങളാണ്. അതിനാൽ ഗർഭം ധരിക്കാൻ തീരുമാനിച്ചാൽ ഇത്തരം പാനീയങ്ങളോട് വിട പറയുക. ചായയും കാപ്പിയും ആവശ്യാനുസരണം, മിതമായ അളവിൽ കുടിക്കാം. എന്നാൽ മദ്യം, സോഫ്റ്റ് ഡ്രിങ്കുകൾ , കാര്ബണേറ്റഡ് പാനീയങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.
സമ്മർദ്ദം കുറയ്ക്കുക
ജീവിതത്തിൽ ശാരീരികവും മാനസികവുമായി പലവിധ സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നവരാണ് ഓരോ വ്യക്തികളും. എന്നാൽ ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ ഇത്തരം അവസ്ഥകളിൽ നിന്നും അകലം പാലിക്കണം. വഴക്കുകൾ, തർക്കങ്ങൾ, ഇമോഷണൽ ഇമ്പാലൻസുകൾ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്നും അകലം പാലിക്കുക. മനസിനെ ശാന്തമാക്കുന്നതിനായി യോഗ പോലുള്ള ചര്യകൾ ശീലമാക്കുക. നല്ല പുസ്തകങ്ങൾ വായിക്കുന്നതും പാട്ടുകൾ കേൾക്കുന്നതും ഫലപ്രദമാണ്.



Click it and Unblock the Notifications











